ദി തേർഡ് ഐ [Neethu M Babu] 125

Views : 6702

‘‘മ്, ശരി ചേച്ചീ, ദേ ഇത് കഴിഞ്ഞു. ഫോൺ കൂടി കൊണ്ട് പൊയ്ക്കോ..’’

‘‘ആഹാ, ഇത്രയേ ഉള്ളായിരുന്നോ? ചുമ്മാതല്ല ഏട്ടനെന്നെ മണ്ടീന്ന് വിളിക്കുന്നത്. ശരി ഗീതേച്ചീ ഞാനങ്ങോട്ട് ചെല്ലട്ടെ..’’

അൽപ സമയത്തിന് ശേഷം…

കോളിംഗ്ഗ് ബെല്ലിന്റെ ശബ്ദം കേട്ട് സുമ വാതിൽ തുറന്നു..

‘‘അനന്തുവോ, എന്താ മോനേ?’’

‘‘ചേച്ചീ, ഫോൺ എന്തിയേ? പുതിയ കുറച്ചു സോങ്ങ്സും ഫിലിമുമൊക്കെ വന്നിട്ടുണ്ട്. ചേച്ചി പോയിക്കഴിഞ്ഞാ ഞാനതോർത്തത്.’’

‘‘എന്റെ മോനേ, നിന്നോട് ഞാനതങ്ങോട്ട് ചോദിക്കണമെന്ന് വിചാരിച്ചതാ. പിന്നെ നീ പഠിക്കുന്നെന്ന് ഗീതേച്ചി പറഞ്ഞതുകൊണ്ടാ..’’

‘‘അതല്ലേ ചേച്ചീ ഞാനിങ്ങോട്ട് വന്നത്. ചേച്ചി ഫോൺ എടുത്തിട്ട് വാ. ഞാനെല്ലാം സെന്റ് ചെയ്ത് തരാം.’’

‘‘എന്നാ മോൻ ഇരിക്ക്. ചേച്ചി പോയി ഫോണെടുത്തിട്ട് വരാം..’’

‘‘പിള്ളേര് എന്തിയേ ചേച്ചീ..’’

‘‘അവര് പഠിക്കുവാ, ഓൺലൈൻ ട്യൂഷൻ. മോൻ ഇത് റെഡിയാക്ക്. അപ്പോഴേക്കും ചേച്ചി കുടിക്കാനെന്തേലുമെടുക്കാം.’’

‘‘ഫോൺ എന്നെ ഏല്പിച്ചിട്ട് ചേച്ചി വീണ്ടും അടുക്കളയിലേക്ക് പോയി.’’

‘‘അപ്പോഴേക്കും നിനക്ക് ചെയ്യാനുള്ളതൊക്കെ നീ അതിൽ ചെയ്ത് വച്ചല്ലേടാ…’’ ജോർജ് ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ് അവന്റെ നേരെ കയ്യോങ്ങി…

‘‘ഏയ് വേണ്ട ജോർജ്…’’

‘‘അല്ല സാർ, ഇവനൊക്കെ കാരണം ഒന്നുമറിയാത്ത ഒരു പാവം പെണ്ണ്…’’

‘‘റിലാക്സ് ജോർജ്, അതിനൊക്കെ നമുക്കൊരുപാട് സമയമുണ്ട്. ഇനി നടന്ന സംഭവങ്ങളുടെ ബാക്കി ഞാൻ പറയാം. ഫോൺ നൽകി സുമ അടുക്കളയിലേക്ക് പോയ ശേഷം വീഡിയോസും സോങ്ങ്സുമൊക്കെ സെന്റ് ചെയ്യുന്നതിനായി ഒരാപ്ലിക്കേഷൻ അനന്തു സുമയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നു. വീഡിയോ ട്രാൻസ്ഫർ ചെയ്യാനെന്ന് സുമയെ തെറ്റിദ്ധരിപ്പിച്ച് ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇൻസ്റ്റാൾ ചെയ്ത ശേഷം ഫോണിന്റെ പെർമിഷൻസ് കൂടി നൽകിക്കഴിഞ്ഞാൽ ഇതേ ആപ്പ് തന്നെ മറ്റൊരു ഫോണിലോ കമ്പ്യൂട്ടറിലോ ഉപയോഗിച്ചുകൊണ്ട് ആദ്യത്തെ ഫോണിന്റെ സർവതും അക്സസ് ചെയ്യാൻ സാധിക്കും.

Recent Stories

The Author

Neethu M Babu

24 Comments

  1. Very good story ✌

  2. Kollam bro adipoli aayitund…nalla Oru msg und…👌👌

  3. വിനോദ് കുമാർ ജി ❤

  4. തൃശ്ശൂർക്കാരൻ 🖤

  5. Ith njan evideyo vayichittundu..

    Nannayirunu

  6. തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ട്‌ ഇരിക്കുന്ന ഒരു കാര്യം.
    വളരെ നല്ല ഒരു രചന ❤️❤️❤️
    നമ്മുടെ ഒക്കെ ജീവിതത്തില്‍ ഇത് സംഭവിക്കും വരെ ഇത് എവിടെയോ നടന്ന പേരറിയാത്ത സ്ഥലം അറിയാത്ത കഥകൾ മാത്രമാണ്
    ഇന്നു ഏറ്റവും പ്രൈവസി ഉണ്ടെന്ന് നമ്മൾ കരുതുന്ന എല്ലാ സമൂഹ മാധ്യമങ്ങളും ശെരിക്കും അങ്ങനെ ആണോ.
    എല്ലാവരും ശ്രദ്ധിക്കുക സ്വയം സൂക്ഷിക്കുക

    1. ശെരിക്കും കഥയുടെ പേര്‌ അര്‍ത്ഥവത്ത് ആണ് എല്ലാം കാണുന്ന ഒരു മൂന്നാം കണ്ണ് പണ്ട്‌ ശിവന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് എല്ലാവരുടെയും കയ്യില്‍

  7. ശരിക്കും വളരെ ആവശ്യമായ ഒരു സബ്ജക്ടിനെ കുറിച്ച് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ഭംഗിയായി അവതരിപ്പിച്ചു.

  8. ഇപ്പോഴും പഴയ ആൾക്കാർക്ക് ഇപ്പോഴത്തെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അറിയില്ല.ഇത് മറ്റുള്ളവർ മുത്തമുതലാക്കുന്നു .വെറുതെയല്ല കാലത്തിനൊപ്പം സഞ്ചരിക്കണമെന്നു പറയുന്നത് .

  9. Superb!!
    Very much informative!!!

    1. സ്നേഹം,, 😊

  10. ഇന്നത്തെ സമൂഹത്തിൽ വളരെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം നന്നായി അവതരിപ്പിച്ചു ഈ കഥയിൽ കൂടി നന്നായിട്ടുണ്ട്

    1. സ്നേഹം 😊😊

  11. Super story good message

  12. നല്ല കഥ

    1. സ്നേഹം ❤️

  13. Nalla message ulla story.
    Ishtapettu

    1. സ്നേഹം ❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. നിധീഷ്

    ❤❤❤❤

    1. First
      വായിച്ചിട്ട് വരാം

    2. വളരെ നല്ല എഴുത്ത്… സമൂഹത്തിൽ ഇന്ന് ഒട്ടുംതന്നെ ചർച്ച ചെയ്യപ്പെടാത്ത എന്നാൽ ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയം… നന്നായി 👍

      1. സ്നേഹം 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com