ആദ്യമായി അവളെ കണ്ടത് അവൻ ഓർത്തു.
ദേവീക്ഷേത്രത്തിലെ ഉത്സവനാളിൽ
വലിട്ടെഴുത്തിയ നീണ്ട വിടർന്ന കണ്ണുകളും
ചുവന്ന ഒറ്റക്കൽ മൂക്കുത്തിയും പച്ച പട്ടുപാവടയുമണിഞ്ഞു അമ്മയുടെ കൈപിടിച്ച് ഒരു ചിത്രശലഭത്തെപ്പോലെ പാറി പറന്നു നടക്കുന്ന ഒരു പത്തു വയസുകാരി സുന്ദരിക്കുട്ടി.
അന്ന് മനസ്സിൽ പതിഞ്ഞു പോയതാണ് അവളെ,പിന്നെ അവളെയും അവളുടെ തറവാടിനെയും കുറിച്ചറിഞ്ഞപ്പോൾ തന്റെ മനസ്സിൽ ഉണ്ടായ നിരാശയും ഉള്ളിലൊതുക്കി ഒരു നിഴലായി ഇത്രയും വർഷം അവൾക്ക് പിന്നാലെ അവളറിയാതെ ഞാൻ നടന്നു.
എന്തൊക്കെയാണെങ്കിലും ഇതിലെല്ലാം നന്ദി പറയേണ്ടത് തന്റെ ഉറ്റസുഹൃത്ത് രഘുവിന്റെ എല്ലാമെല്ലാമായ കാർത്തികയോടും അവളുടെ കൂട്ടുകാരിയും കൂടി ആയ വസുന്ധരയോടും ആണ്.
വസുവിനോട് എല്ലാം തുറന്നു പറയണമെന്നും അതിനുള്ള അവസരം ഉണ്ടാക്കി തന്നതും കാർത്തികയാണ്.
എല്ലാം അറിഞ്ഞപ്പോൾ വസു മൂലം എല്ലാം ദക്ഷ അറിയാനും അവൾ തന്റെ പ്രണയം അംഗീകരിക്കാനും തയ്യാറായി.
ഈ ഒരു നിമിഷത്തിനു വേണ്ടിയല്ലേ ഞാൻ തന്റെ വീട്ടിലെ അവസ്ഥകൾ ഇങ്ങനെയൊക്കെ ആയിട്ടും ഈ നാട് വിട്ട് പോകാതെ ഇവിടം തന്നെ പിടിച്ചു നിന്നത്.
അവളെ എപ്പോഴെങ്കിലും ഒന്നു കാണാൻ.
ഓരോന്നാലോചിച്ചു ആയില്യംക്കാവിന്റെ അതിർത്തിയിലെത്തിയത് അർജ്ജുനൻ അറിഞ്ഞില്ല.
അവൻ വേഗം കാവിനകത്തേക്ക് കയറി.
http://imgur.com/gallery/j3uOXI3
ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu
ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️
എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും
Thank you
നന്നായിട്ടുണ്ട്… ??????
Thanks
Superb. Waiting 4 nxt part…
Thanks
കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️
Thank uuu
കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ
Thank you
Super ???
❤️❤️