ദക്ഷാർജ്ജുനം 11 [Smera lakshmi] 170

“മോനേ…. ദേവാ ആനന്ദിന്റെ അടുത്തേക്ക് ഒന്നു ചെല്ലോ….”
നിങ്ങൾ കൂട്ടുകാരല്ലേ.
നിന്നെ കണ്ടാൽ എന്റെ കുഞ്ഞിന്റെ സങ്കടം കുറച്ചെങ്കിലും മാറിയാലോ….പ്ലീസ് ദേവാ….

സീത ദേവനോട് യാചിച്ചു.

“അപ്പോഴും ഞെട്ടലോടെ നിൽക്കുകയാണ് ഈശ്വരമംഗലത്തുള്ളവർ.”

എല്ലാവരും ഞങ്ങളോട് ക്ഷമിക്കണം.
ആനന്ദിനെ ഞാൻ പ്രസവിച്ചതല്ല എന്നത് സത്യമാണ്.

“പക്ഷേ,വെറും നാല് ദിവസം പ്രായം മാത്രമുള്ള ഒരു ചോര കുഞ്ഞിനെ എന്റെ മകനെ “പോലെ”അല്ല കണ്ടത്.”

“ഒരിക്കലും ഒരമ്മയാവാൻ കഴിയാത്ത ഞാൻ നൊന്തു പ്രസവിച്ച എന്റെ ചോരയിൽ പിറന്ന സ്വന്തം മകനായിട്ടാണ്.”

ഇന്ന് ഇവിടെ വച്ചാണ് അവൻ പോലും ഇതറിയുന്നത്.
നിങ്ങളാരും അവനെ വെറുക്കരുതേ.

അവൻ അനാഥനല്ല,ഞങ്ങളുടെ മുഴുവൻ സ്വത്തിന്റെയും ഒരേയൊരു അവകാശിയാ അവൻ.

എല്ലാവരേയും നോക്കി സീത പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

അപ്പോൾ വസുന്ധര സീതയുടെ അരികിലെത്തി.

സീതേ സങ്കടപ്പെടല്ലേ….വരൂ അകത്തോട്ടിരിക്കാം.

വസുന്ധരയും ലച്ചുവും സീതയെ ചേർത്തു പിടിച്ചുകൊണ്ട് മുൻപോട്ടു നടന്നു.
അന്നേരം ശേഖരൻ എല്ലാവരേയും ഒന്നു നോക്കി.

ഇനിയിപ്പോൾ കയറുന്നില്ല വസുന്ധരാമ്മേ….ഇങ്ങനെയൊക്കെ സംഭവിക്കും എന്നു കരുതിയതല്ല.
നിങ്ങൾ എല്ലാം അറിഞ്ഞിരിക്കണം എന്നു മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ.
ഞങ്ങൾ ഇറങ്ങാട്ടെ.
ബാക്കി നിങ്ങൾ ആലോചിച്ചതിനു ശേഷം എന്നെ വിളിക്കൂ.

എന്നും പറഞ്ഞ് ശേഖരൻ കാറിൽ കയറി.
പിറകെ സീതയും.

27 Comments

  1. ❤️❤️❤️

    1. Thank you

  2. ❤❤❤❤❤❤

  3. കർണ്ണൻ(സൂര്യപുത്രൻ )

    ❤❤

    1. ❤️❤️❤️❤️

  4. Nxt partinaay kathirikkunnu. Arjunante mughachayayulla Anandinu thante kudumbathe kandethan akumennu pradheekshikkunnu.

    1. Lets wait and see ????

  5. അനാഥാലയത്തില്‍ നിന്നും ആനന്ദിനെ എടുത്തു വളർത്തി എന്നറിഞ്ഞ് വിഷ്ണു പറഞ്ഞ വാക്കുകള്‍ കടന്നുപോയി… അവന്റെ അമ്മയുടെ കൈയിൽ നിന്നും അവന് കിട്ടിയതോടെ എനിക്കും സന്തോഷമായി?.

    അര്‍ജ്ജുന്റെ മുഖഛായയുള്ള ആനന്ദിന്റെ മാതാപിതാക്കള്‍ ആരെന്ന് അറിയാൻ ആകാംഷയുണ്ട്.

    ഈ പാര്‍ട്ടിൽ കഥ ഒരുപാട്‌ മുന്നോട്ട് നീങ്ങിയാല്ലെങ്കിലും എഴുതിയത് മുഴുവനും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. ഇനി അടുത്ത് എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ഒരു വായനക്കാരന്‍♥️♥️

    1. പഠനത്തിന്റെ ഇടയിൽ എഴുതാൻ ഉള്ള സമയം കുറവാണ് സിറിൾ ചേട്ടായി,
      എന്നാലും വായനക്കാർ കഥയുമായുള്ള ടച്ച് വിട്ട് പോകാതിരിക്കാൻ ചെറിയ part ആണെങ്കിൽ പോലും പോസ്റ്റ് ചെയ്യുന്നതാണ്.

      ഇനി ഉള്ള പാർട്ടുകളിൽ pages കൂട്ടി എഴുതാൻ ശ്രമിക്കാം.
      ദൈവം സഹായിക്കട്ടെ..

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി ?❤️

  6. ചേച്ചി ഈ പാർട്ടും നന്നായിരുന്നു❤️❤️❤️
    ദക്ഷയുടെ വരവ് അത് അയാൾ സ്വപ്നം കണ്ടതാണോ അതോ ബന്ധനങ്ങൾ തകർത്ത് അവൾ തന്നെ വന്നതാണോ.എന്തായാലും അടുത്ത പാർട്ട്‌ മുതൽ ഹൊറർ മോഡിലേക്ക് മാറുമെന്ന് കരുതുന്നു സ്നേഹം ???

    1. Thanks, കഥ ഇനി ആണ് horror ട്രാക്കിലേക്ക് കയറുന്നത്. നമുക്ക് എല്ലാം കാത്തിരുന്ന് കാണാം.
      ❤️❤️

  7. ♥️♥️♥️♥️

    1. ❤️❤️

  8. കൈലാസനാഥൻ

    സ്മേരാലക്ഷ്മി,
    അതിമനോഹരം തന്നെ, ചരിത്രം വീണ്ടും അവർത്തിക്കുമോ? ആനന്ദ് അവന്റെ വംശത്തെ കണ്ടുപിടിക്കാനാവുമോ എന്നറിയാം. എന്നാലും ശേഖരൻ ആ നിമിഷത്തിൽ രഹസ്യം വെളിപ്പെടുത്താനുള്ള ചേതോവികാരം മനസ്സിലാക്കാൻ പറ്റുന്നില്ല. നൂലാമാലകൾ ഉണ്ടല്ലേ. ദക്ഷ ബന്ധനമുക്തയായ ലക്ഷണം ആണല്ലോ! മനോഹരമായ അവതരണം .ഭാവുകങ്ങൾ???❤️❤️❤️

    1. താങ്ക്സ്❤️❤️❤️❤️❤️.

      ഓരോ ജന്മങ്ങൾക്കും ഓരോ നിയോഗങ്ങൾ ഉണ്ടല്ലോ,

      ശേഖരന്റെ വാക്കുകൾക്കും അയാളുടേതായ ഒരു ന്യായം കാണും. അതൊക്കെ വരുന്ന പാർട്ടുകളിൽ വിശദീകരിക്കാം..???

      ഓരോ പാർട്ടും വായിച്ചു എന്റെ എഴുത്തിന് സഹായകമാകുന്ന comments തരുന്ന കൈലാസനാഥന് ഒത്തിരി നന്ദി..

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി

  9. കുറച്ചുകൂടി പേജ് കൂട്ടമായിരുന്നു നല്ലപോലെ ഫീൽ കിട്ടുന്നുണ്ട് അടുത്ത പാർട്ട്‌ വേഗം പോരട്ടെ

    1. പഠിക്കാൻ ഒത്തിരി ഉണ്ട് അതിന്റെ ഇടയിൽ സമയം കിട്ടുമ്പോഴാണ് ezhuthaar.വായനക്കാരെ അധികം wait ചെയ്ത് ബോർ അടിപ്പിക്കാൻ വയ്യാത്തത് കൊണ്ടാണ് വേഗം ഇട്ടത്.
      Next part കൂടുതൽ pages add ചെയ്യാൻ ശ്രമിക്കാം.

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി

    1. Thank you ❤️❤️

  10. ഈ പാർട്ടും നന്നായിട്ടുണ്ട്❤️❤️. പേജ് കുറഞ്ഞുപോയി എന്നേ പരാതി ഉള്ളൂ. ഓരോ ഭാഗം കഴിയുമ്പോളും എഴുത്ത്‌ മെച്ചപ്പെടുന്നുണ്ട്. Keep it up??.
    ചരിത്രം ആവർത്തിക്കുകയാണോ? ലച്ചുവിന്റെയും ആനന്ദിന്റെയും സംഗമത്തിനുള്ള തടസ്സങ്ങൾ നീങ്ങും എന്ന് വിചാരിക്കുന്നു. ദക്ഷ കളി തുടങ്ങിയല്ലോ. ഇനി അവളുടെ വിളയാട്ടം ആണോ? ഇനി ആണ് കഥ horror mode ലേക്ക് കയറുന്നത് എന്ന് തോന്നുന്നു.
    അപ്പോൾ next പാർട്ടിൽ കാണ്ണാം. സ്നേഹത്തോടെ❤️❤️
    ശ്രീ

    1. താങ്ക്സ്, ക്ലാസ് ഉള്ളത് കൊണ്ട് എഴുതാൻ സമയം കുറവാണ്. എന്നാലും അധികം wait ചെയ്യിപ്പിക്കാതെ ഓരോ പാർട് ഉം ഇടാം.
      പേജിന്റെ എണ്ണവും കൂട്ടാം.

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി

      1. ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ട്, പഠിത്തത്തിന് first priority കൊടുക്കണം എന്ന്. കഥക്കായി ഞങ്ങൾ wait ചെയ്തോള്ളാം ട്ടോ………

  11. വെയ്റ്റിംഗ് ആയിരുന്നു ഇതൊന്ന് കാണാനും വായിക്കാനും ക്ലൈമാക്സ്‌ എന്തായാലും ദക്ഷ ഉള്ളോണ്ട് അനുകൂലം ആവാൻ ആണ് സാധ്യത അടുത്ത പാർട്ടിന് വീണ്ടും കാത്തിരിക്കുന്നു….. എന്ന് ഒത്തിരി സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. കഥക്ക് വേണ്ടി കാത്തിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.
      Climax വേറെ ഒരു രീതിയിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.
      Next part വേഗം post ചെയ്യാം.

      1. എന്തായാലും കുഴപ്പം ഇല്ലാ റസ്റ്റ്‌ ഒക്കെ എടുത്ത് സമാധാനമായി തന്നാൽ മതി നന്നായി എഴുതി mind relax ചെയ്ത് തന്നാൽ mathy

    1. Thanks ❤️

Comments are closed.