ദക്ഷാർജ്ജുനം 11 [Smera lakshmi] 169

മഹാദേവന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല.

പ്ലീസ് മഹിയേട്ടാ….ഞാനീ പറയുന്നത് ഒന്ന് മനസ്സിലാക്ക്.

വസുന്ധര പിന്നെയും മഹാദേവനോട് പറഞ്ഞു നോക്കി.
അപ്പോൾ മഹാദേവൻ വസുന്ധരയുടെ അടുത്തേക്ക് വന്നു.

“വസൂ നീ പറഞ്ഞതൊക്കെ ഞാൻ സമ്മതിച്ചു.
പക്ഷേ എനിക്ക് നന്നായൊന്നാലോചിക്കണം.
രണ്ടുദിവസം കഴിഞ്ഞ് ഞാൻ മറുപടി തരാം.അതുമതിയോ.

മഹാദേവൻ ചോദിച്ചു.

മതി.
അതുമതി,നന്നായി ആലോചിച്ചോളൂ.
പക്ഷേ” മറുപടി നമ്മുടെ മോൾക്ക് അനുകൂലമാവണമെന്നു മാത്രം.

മഹാദേവൻ അതിന് മറുപടിയൊന്നും പറയാതെ മുറിയ്ക്ക് വെളിയിലേക്ക് നടന്നു.

പിറ്റേന്ന് കാലത്ത് വിഷ്ണു ഉറക്കമുണർന്നപ്പോൾ തന്റെ അടുത്തിരിക്കുന്ന വസുന്ധരയെ കണ്ട് പരിഭാവത്തോടെ അവൻ മുഖം തിരിച്ച് കിടന്നു.

മോനെ വിഷ്ണു….അമ്മയോട് ക്ഷമിക്കേടാ.
അന്നേരം അമ്മയ്ക്ക് എന്താ പറ്റിയതെന്ന് എനിക്ക് അറിയില്ല.

വസുന്ധരയുടെ മിഴികൾ നിറഞ്ഞു തുളുമ്പി.
അവർ വിഷ്ണുവിന്റെ കവിളിൽ തലോടി.
അപ്പോൾ വിഷ്ണു ബെഡിൽ എഴുന്നേറ്റിരുന്നു.

സാരമില്ലമ്മേ….എന്റെ അമ്മയല്ലേ അടിച്ചത് വേറെ ആരുമല്ലല്ലോ.
പിന്നെ ഓർക്കാപ്പുറത്ത് അടി കിട്ടിയപ്പോൾ വല്ലാത്ത വിഷമം തോന്നി
അത്രയേയുള്ളൂ.

അതുപോട്ടെ,ഇനി അതോർത്ത് അമ്മ വിഷമിക്കേണ്ട.

വസുന്ധരയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് വിഷ്ണു പറഞ്ഞു.
വസുന്ധര അവന്റെ മുടിയിൽ തലോടികൊണ്ടിരുന്നു.

ആഹാ വിഷ്ണു ഏട്ടന്റെ സങ്കടമൊക്കെ മാറിയോ?

27 Comments

  1. ❤️❤️❤️

    1. Thank you

  2. ❤❤❤❤❤❤

  3. കർണ്ണൻ(സൂര്യപുത്രൻ )

    ❤❤

    1. ❤️❤️❤️❤️

  4. Nxt partinaay kathirikkunnu. Arjunante mughachayayulla Anandinu thante kudumbathe kandethan akumennu pradheekshikkunnu.

    1. Lets wait and see ????

  5. അനാഥാലയത്തില്‍ നിന്നും ആനന്ദിനെ എടുത്തു വളർത്തി എന്നറിഞ്ഞ് വിഷ്ണു പറഞ്ഞ വാക്കുകള്‍ കടന്നുപോയി… അവന്റെ അമ്മയുടെ കൈയിൽ നിന്നും അവന് കിട്ടിയതോടെ എനിക്കും സന്തോഷമായി?.

    അര്‍ജ്ജുന്റെ മുഖഛായയുള്ള ആനന്ദിന്റെ മാതാപിതാക്കള്‍ ആരെന്ന് അറിയാൻ ആകാംഷയുണ്ട്.

    ഈ പാര്‍ട്ടിൽ കഥ ഒരുപാട്‌ മുന്നോട്ട് നീങ്ങിയാല്ലെങ്കിലും എഴുതിയത് മുഴുവനും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. ഇനി അടുത്ത് എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ഒരു വായനക്കാരന്‍♥️♥️

    1. പഠനത്തിന്റെ ഇടയിൽ എഴുതാൻ ഉള്ള സമയം കുറവാണ് സിറിൾ ചേട്ടായി,
      എന്നാലും വായനക്കാർ കഥയുമായുള്ള ടച്ച് വിട്ട് പോകാതിരിക്കാൻ ചെറിയ part ആണെങ്കിൽ പോലും പോസ്റ്റ് ചെയ്യുന്നതാണ്.

      ഇനി ഉള്ള പാർട്ടുകളിൽ pages കൂട്ടി എഴുതാൻ ശ്രമിക്കാം.
      ദൈവം സഹായിക്കട്ടെ..

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി ?❤️

  6. ചേച്ചി ഈ പാർട്ടും നന്നായിരുന്നു❤️❤️❤️
    ദക്ഷയുടെ വരവ് അത് അയാൾ സ്വപ്നം കണ്ടതാണോ അതോ ബന്ധനങ്ങൾ തകർത്ത് അവൾ തന്നെ വന്നതാണോ.എന്തായാലും അടുത്ത പാർട്ട്‌ മുതൽ ഹൊറർ മോഡിലേക്ക് മാറുമെന്ന് കരുതുന്നു സ്നേഹം ???

    1. Thanks, കഥ ഇനി ആണ് horror ട്രാക്കിലേക്ക് കയറുന്നത്. നമുക്ക് എല്ലാം കാത്തിരുന്ന് കാണാം.
      ❤️❤️

  7. ♥️♥️♥️♥️

    1. ❤️❤️

  8. കൈലാസനാഥൻ

    സ്മേരാലക്ഷ്മി,
    അതിമനോഹരം തന്നെ, ചരിത്രം വീണ്ടും അവർത്തിക്കുമോ? ആനന്ദ് അവന്റെ വംശത്തെ കണ്ടുപിടിക്കാനാവുമോ എന്നറിയാം. എന്നാലും ശേഖരൻ ആ നിമിഷത്തിൽ രഹസ്യം വെളിപ്പെടുത്താനുള്ള ചേതോവികാരം മനസ്സിലാക്കാൻ പറ്റുന്നില്ല. നൂലാമാലകൾ ഉണ്ടല്ലേ. ദക്ഷ ബന്ധനമുക്തയായ ലക്ഷണം ആണല്ലോ! മനോഹരമായ അവതരണം .ഭാവുകങ്ങൾ???❤️❤️❤️

    1. താങ്ക്സ്❤️❤️❤️❤️❤️.

      ഓരോ ജന്മങ്ങൾക്കും ഓരോ നിയോഗങ്ങൾ ഉണ്ടല്ലോ,

      ശേഖരന്റെ വാക്കുകൾക്കും അയാളുടേതായ ഒരു ന്യായം കാണും. അതൊക്കെ വരുന്ന പാർട്ടുകളിൽ വിശദീകരിക്കാം..???

      ഓരോ പാർട്ടും വായിച്ചു എന്റെ എഴുത്തിന് സഹായകമാകുന്ന comments തരുന്ന കൈലാസനാഥന് ഒത്തിരി നന്ദി..

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി

  9. കുറച്ചുകൂടി പേജ് കൂട്ടമായിരുന്നു നല്ലപോലെ ഫീൽ കിട്ടുന്നുണ്ട് അടുത്ത പാർട്ട്‌ വേഗം പോരട്ടെ

    1. പഠിക്കാൻ ഒത്തിരി ഉണ്ട് അതിന്റെ ഇടയിൽ സമയം കിട്ടുമ്പോഴാണ് ezhuthaar.വായനക്കാരെ അധികം wait ചെയ്ത് ബോർ അടിപ്പിക്കാൻ വയ്യാത്തത് കൊണ്ടാണ് വേഗം ഇട്ടത്.
      Next part കൂടുതൽ pages add ചെയ്യാൻ ശ്രമിക്കാം.

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി

    1. Thank you ❤️❤️

  10. ഈ പാർട്ടും നന്നായിട്ടുണ്ട്❤️❤️. പേജ് കുറഞ്ഞുപോയി എന്നേ പരാതി ഉള്ളൂ. ഓരോ ഭാഗം കഴിയുമ്പോളും എഴുത്ത്‌ മെച്ചപ്പെടുന്നുണ്ട്. Keep it up??.
    ചരിത്രം ആവർത്തിക്കുകയാണോ? ലച്ചുവിന്റെയും ആനന്ദിന്റെയും സംഗമത്തിനുള്ള തടസ്സങ്ങൾ നീങ്ങും എന്ന് വിചാരിക്കുന്നു. ദക്ഷ കളി തുടങ്ങിയല്ലോ. ഇനി അവളുടെ വിളയാട്ടം ആണോ? ഇനി ആണ് കഥ horror mode ലേക്ക് കയറുന്നത് എന്ന് തോന്നുന്നു.
    അപ്പോൾ next പാർട്ടിൽ കാണ്ണാം. സ്നേഹത്തോടെ❤️❤️
    ശ്രീ

    1. താങ്ക്സ്, ക്ലാസ് ഉള്ളത് കൊണ്ട് എഴുതാൻ സമയം കുറവാണ്. എന്നാലും അധികം wait ചെയ്യിപ്പിക്കാതെ ഓരോ പാർട് ഉം ഇടാം.
      പേജിന്റെ എണ്ണവും കൂട്ടാം.

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി

      1. ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ട്, പഠിത്തത്തിന് first priority കൊടുക്കണം എന്ന്. കഥക്കായി ഞങ്ങൾ wait ചെയ്തോള്ളാം ട്ടോ………

  11. വെയ്റ്റിംഗ് ആയിരുന്നു ഇതൊന്ന് കാണാനും വായിക്കാനും ക്ലൈമാക്സ്‌ എന്തായാലും ദക്ഷ ഉള്ളോണ്ട് അനുകൂലം ആവാൻ ആണ് സാധ്യത അടുത്ത പാർട്ടിന് വീണ്ടും കാത്തിരിക്കുന്നു….. എന്ന് ഒത്തിരി സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. കഥക്ക് വേണ്ടി കാത്തിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.
      Climax വേറെ ഒരു രീതിയിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.
      Next part വേഗം post ചെയ്യാം.

      1. എന്തായാലും കുഴപ്പം ഇല്ലാ റസ്റ്റ്‌ ഒക്കെ എടുത്ത് സമാധാനമായി തന്നാൽ മതി നന്നായി എഴുതി mind relax ചെയ്ത് തന്നാൽ mathy

    1. Thanks ❤️

Comments are closed.