ദക്ഷാർജ്ജുനം 11 [Smera lakshmi] 170

അപ്പോൾ ശേഖരേട്ടൻ അവിടെ ഉണ്ടായിരുന്നില്ല.
ആ കാൾ അറ്റൻഡ് ചെയ്തത് ഞാനായിരുന്നു.

“ശേഖരേട്ടനെ ഞാൻ സ്നേഹിച്ച് വിവാഹം കഴിച്ചതു കൊണ്ട് എന്റെ അച്ഛനും ഏട്ടന്മാർക്കും ഞങ്ങളോടുള്ള പിണക്കം ശരിക്കും മാറിയിട്ടുണ്ടായിരുന്നില്ല”

“എന്നെ ജീവനെപ്പോലെ സ്നേഹിച്ച എന്റെ അച്ഛന് അപകടം പറ്റിയതറിഞ്ഞു മറ്റൊന്നും ഓർക്കാതെ ഞാൻ കറെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിച്ചു.”

“ഹോസ്പിറ്റലിന്റെ അടുത്തെത്തിയതും എതിരെ വന്ന ഒരു ലോറി എന്റെ കാറിൽ വന്നിടിച്ചത് മാത്രമേ എനിക്കോർമ്മയുള്ളു.”

ബോധം വന്നപ്പോൾ എനിക്ക് എന്റെ അച്ഛനേയും കുഞ്ഞിനേയും മാത്രമല്ല നഷ്ടമായത് “ഇനി ഒരിക്കലും അമ്മയാവാനുള്ള എന്റെ കഴിവു കൂടിയാണ്.”

അതിൽ നിന്നൊക്കെ ഒന്നു രക്ഷപ്പെടാനും എന്റെ മനസ്സ് ഒന്നു ശരിയാവാനും വേണ്ടി ഞാൻ എന്റെ ഫ്രണ്ട് അരുന്ധതി നടത്തുന്ന ഒരു ഓർഫനേജിലേക്ക് പോകുമായിരുന്നു.

അവിടുത്തെ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നതിൽ ഓരോ നിമിഷവും ഞാൻ സന്തോഷവതിയായിരുന്നു.

“ആയിടക്കാണ് അവിടേക്ക്‌ അവൾ ഓടി കയറി വന്നത്….”
“നല്ല ഐശ്വര്യമാർന്ന മുഖമുള്ള സ്വന്തം പേരുപോലും പറയാൻ അവൾക്ക് ആവതില്ലാതെ പ്രസവവേദനയും കടിച്ചുപിടിച്ചു എവിടെ നിന്നോ അവൾ കയറി വന്നു.”

“നിന്നെ പ്രസവിച്ചതോടെ അവളുടെ ജീവനും ഇല്ലാതായി.”
അവളെ കുറിച്ച് ഞങ്ങൾക്ക് ഒന്നുമറിയില്ല.
ആകെയുള്ളത് അവളുടെ “കൈയ്യിൽ ചുരുട്ടിപിടിച്ച ഒരു ഫോട്ടോ ആയിരുന്നു.”

അതിന്നും എന്റെ കൂട്ടുകാരി സൂക്ഷിച്ചു വച്ചിട്ടുണ്ട്.
പിന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങി നിന്റെ അച്ഛനുമായി സംസാരിച്ചു.
ശേഖരേട്ടന് നിന്നെ കണ്ടപ്പോഴേ ഒത്തിരി ഇഷ്ട്ടായി.

27 Comments

  1. ❤️❤️❤️

    1. Thank you

  2. ❤❤❤❤❤❤

  3. കർണ്ണൻ(സൂര്യപുത്രൻ )

    ❤❤

    1. ❤️❤️❤️❤️

  4. Nxt partinaay kathirikkunnu. Arjunante mughachayayulla Anandinu thante kudumbathe kandethan akumennu pradheekshikkunnu.

    1. Lets wait and see ????

  5. അനാഥാലയത്തില്‍ നിന്നും ആനന്ദിനെ എടുത്തു വളർത്തി എന്നറിഞ്ഞ് വിഷ്ണു പറഞ്ഞ വാക്കുകള്‍ കടന്നുപോയി… അവന്റെ അമ്മയുടെ കൈയിൽ നിന്നും അവന് കിട്ടിയതോടെ എനിക്കും സന്തോഷമായി?.

    അര്‍ജ്ജുന്റെ മുഖഛായയുള്ള ആനന്ദിന്റെ മാതാപിതാക്കള്‍ ആരെന്ന് അറിയാൻ ആകാംഷയുണ്ട്.

    ഈ പാര്‍ട്ടിൽ കഥ ഒരുപാട്‌ മുന്നോട്ട് നീങ്ങിയാല്ലെങ്കിലും എഴുതിയത് മുഴുവനും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. ഇനി അടുത്ത് എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ഒരു വായനക്കാരന്‍♥️♥️

    1. പഠനത്തിന്റെ ഇടയിൽ എഴുതാൻ ഉള്ള സമയം കുറവാണ് സിറിൾ ചേട്ടായി,
      എന്നാലും വായനക്കാർ കഥയുമായുള്ള ടച്ച് വിട്ട് പോകാതിരിക്കാൻ ചെറിയ part ആണെങ്കിൽ പോലും പോസ്റ്റ് ചെയ്യുന്നതാണ്.

      ഇനി ഉള്ള പാർട്ടുകളിൽ pages കൂട്ടി എഴുതാൻ ശ്രമിക്കാം.
      ദൈവം സഹായിക്കട്ടെ..

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി ?❤️

  6. ചേച്ചി ഈ പാർട്ടും നന്നായിരുന്നു❤️❤️❤️
    ദക്ഷയുടെ വരവ് അത് അയാൾ സ്വപ്നം കണ്ടതാണോ അതോ ബന്ധനങ്ങൾ തകർത്ത് അവൾ തന്നെ വന്നതാണോ.എന്തായാലും അടുത്ത പാർട്ട്‌ മുതൽ ഹൊറർ മോഡിലേക്ക് മാറുമെന്ന് കരുതുന്നു സ്നേഹം ???

    1. Thanks, കഥ ഇനി ആണ് horror ട്രാക്കിലേക്ക് കയറുന്നത്. നമുക്ക് എല്ലാം കാത്തിരുന്ന് കാണാം.
      ❤️❤️

  7. ♥️♥️♥️♥️

    1. ❤️❤️

  8. കൈലാസനാഥൻ

    സ്മേരാലക്ഷ്മി,
    അതിമനോഹരം തന്നെ, ചരിത്രം വീണ്ടും അവർത്തിക്കുമോ? ആനന്ദ് അവന്റെ വംശത്തെ കണ്ടുപിടിക്കാനാവുമോ എന്നറിയാം. എന്നാലും ശേഖരൻ ആ നിമിഷത്തിൽ രഹസ്യം വെളിപ്പെടുത്താനുള്ള ചേതോവികാരം മനസ്സിലാക്കാൻ പറ്റുന്നില്ല. നൂലാമാലകൾ ഉണ്ടല്ലേ. ദക്ഷ ബന്ധനമുക്തയായ ലക്ഷണം ആണല്ലോ! മനോഹരമായ അവതരണം .ഭാവുകങ്ങൾ???❤️❤️❤️

    1. താങ്ക്സ്❤️❤️❤️❤️❤️.

      ഓരോ ജന്മങ്ങൾക്കും ഓരോ നിയോഗങ്ങൾ ഉണ്ടല്ലോ,

      ശേഖരന്റെ വാക്കുകൾക്കും അയാളുടേതായ ഒരു ന്യായം കാണും. അതൊക്കെ വരുന്ന പാർട്ടുകളിൽ വിശദീകരിക്കാം..???

      ഓരോ പാർട്ടും വായിച്ചു എന്റെ എഴുത്തിന് സഹായകമാകുന്ന comments തരുന്ന കൈലാസനാഥന് ഒത്തിരി നന്ദി..

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി

  9. കുറച്ചുകൂടി പേജ് കൂട്ടമായിരുന്നു നല്ലപോലെ ഫീൽ കിട്ടുന്നുണ്ട് അടുത്ത പാർട്ട്‌ വേഗം പോരട്ടെ

    1. പഠിക്കാൻ ഒത്തിരി ഉണ്ട് അതിന്റെ ഇടയിൽ സമയം കിട്ടുമ്പോഴാണ് ezhuthaar.വായനക്കാരെ അധികം wait ചെയ്ത് ബോർ അടിപ്പിക്കാൻ വയ്യാത്തത് കൊണ്ടാണ് വേഗം ഇട്ടത്.
      Next part കൂടുതൽ pages add ചെയ്യാൻ ശ്രമിക്കാം.

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി

    1. Thank you ❤️❤️

  10. ഈ പാർട്ടും നന്നായിട്ടുണ്ട്❤️❤️. പേജ് കുറഞ്ഞുപോയി എന്നേ പരാതി ഉള്ളൂ. ഓരോ ഭാഗം കഴിയുമ്പോളും എഴുത്ത്‌ മെച്ചപ്പെടുന്നുണ്ട്. Keep it up??.
    ചരിത്രം ആവർത്തിക്കുകയാണോ? ലച്ചുവിന്റെയും ആനന്ദിന്റെയും സംഗമത്തിനുള്ള തടസ്സങ്ങൾ നീങ്ങും എന്ന് വിചാരിക്കുന്നു. ദക്ഷ കളി തുടങ്ങിയല്ലോ. ഇനി അവളുടെ വിളയാട്ടം ആണോ? ഇനി ആണ് കഥ horror mode ലേക്ക് കയറുന്നത് എന്ന് തോന്നുന്നു.
    അപ്പോൾ next പാർട്ടിൽ കാണ്ണാം. സ്നേഹത്തോടെ❤️❤️
    ശ്രീ

    1. താങ്ക്സ്, ക്ലാസ് ഉള്ളത് കൊണ്ട് എഴുതാൻ സമയം കുറവാണ്. എന്നാലും അധികം wait ചെയ്യിപ്പിക്കാതെ ഓരോ പാർട് ഉം ഇടാം.
      പേജിന്റെ എണ്ണവും കൂട്ടാം.

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി

      1. ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ട്, പഠിത്തത്തിന് first priority കൊടുക്കണം എന്ന്. കഥക്കായി ഞങ്ങൾ wait ചെയ്തോള്ളാം ട്ടോ………

  11. വെയ്റ്റിംഗ് ആയിരുന്നു ഇതൊന്ന് കാണാനും വായിക്കാനും ക്ലൈമാക്സ്‌ എന്തായാലും ദക്ഷ ഉള്ളോണ്ട് അനുകൂലം ആവാൻ ആണ് സാധ്യത അടുത്ത പാർട്ടിന് വീണ്ടും കാത്തിരിക്കുന്നു….. എന്ന് ഒത്തിരി സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. കഥക്ക് വേണ്ടി കാത്തിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.
      Climax വേറെ ഒരു രീതിയിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.
      Next part വേഗം post ചെയ്യാം.

      1. എന്തായാലും കുഴപ്പം ഇല്ലാ റസ്റ്റ്‌ ഒക്കെ എടുത്ത് സമാധാനമായി തന്നാൽ മതി നന്നായി എഴുതി mind relax ചെയ്ത് തന്നാൽ mathy

    1. Thanks ❤️

Comments are closed.