തീ മിന്നൽ അപ്പേട്ടൻ – 1 [നരഭോജി] 350

Views : 10081

ക്ലാസ്സില് അവളോടിപ്പോഴും കൂട്ടുള്ള കൊച്ചുണ്ണി, അവളുടെ ചുവന്ന മുടിയിഴ പുസ്തകത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നു ഞാൻ കേട്ടു, കണ്ടിട്ടൊന്നും ഇല്ല, ഞാൻ അവനോടു ചോദിക്കാനും പോയില്ല, അവൻ ഒരു വഷളൻ ആണ്, അവൾ എന്തിനാവോ ഇതുപോലുള്ളവരൊക്കെ ആയി കൂട്ട് കൂടുന്നതു അപ്പൂട്ടൻ ചെറിയൊരു ദേഷ്യത്തോടെ മനസ്സിൽ വിചാരിച്ചു. 

 

നടന്നു ചന്ത എത്തിയപ്പോഴേക്കും അപ്പൂട്ടൻ വിശർപ്പിൽ കുളിച്ചിരുന്നു. നേരെ കുഞ്ഞി മാപ്പിളേടെ കടയിലേക്ക് നടന്നു, വില ഇത്തിരി കുറവാണെങ്കിലും, അവൻ കുഞ്ഞിക്കക്കെ സാധനം വിൽക്കാറുള്ളു. പണ്ട് ചെറുപ്പത്തിൽ, മാങ്കുവിനെയും കൊണ്ട് കഷ്ടപെടുമ്പോൾ അയാളും, ബീവിയും ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർക്കു രണ്ടു കുഞ്ഞു പെൺകുട്ടികൾ ആണ്, ഇരട്ടകുട്ടികൾ, ഒരേ പോലത്തെ ഡ്രെസ്സൊക്കെ ഇട്ടു അവർ അവിടവിടെ പൂമ്പാറ്റ കുഞ്ഞുങ്ങൾ പോലെ അവിടെ പാറി നടക്കുന്നുണ്ടായിരുന്നു. 

 

അവർക്കു വയസാം കാലത്താണ് ഈ മാലാഖകുഞ്ഞുങ്ങൾ ഉണ്ടായതു. പാത്തുവും, ആമിനയും. അതിനു രണ്ടിനും അപ്പൂട്ടനെ പേടിയായിരുന്നു, മുഖത്തെ മുഴകളും രൂപവും എല്ലാം കൂടി കണ്ട്. അവര് പേടിക്കുമ്പോൾ അപ്പൂട്ടന് വിഷമം ആണ്. അവനു അവരെ ഒന്ന് എടുത്തു കൊഞ്ചിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. അവനു ലോകത്തുള്ള എല്ലാകുട്ടികളെയും ഇഷ്ടമാണ്. പക്ഷെ അവരുടെ അച്ഛനമ്മമാർ ഒരിക്കലും അവരെ അവനടുത്തേക്കു വിടാറില്ല, അവന്റെ അസുഖം കുഞ്ഞുങ്ങൾക്കു പകർന്നാലോ. അവൻ്റെ പേര് പറഞ്ഞു പേടിപെടുത്തി കുട്ടികൾക്ക് ചോറ് കൊടുക്കണതുവരെ അവൻ കണ്ടിട്ടുണ്ട്. 

 

അവൻ്റെതൊരു ജനിതക രോഗം ആണെന്ന് അപ്പു ഒൻപതാം തരത്തിൽ പഠിച്ചിരുന്നു, പകരില്ല, പക്ഷെ അത് പഠിപ്പിച്ച പുഷ്പലത ടീച്ചർക്ക് തന്നെ അവൻ്റെ അടുത്ത് വരാൻ പേടിയായിരുന്നെന്നു അപ്പു ഓർത്തെടുത്തു.

 

“എന്താ അപ്പൂട്ട ഇന്ന് കൊറച്ചധികം സാധനങ്ങൾ ഉണ്ടല്ലോ, വല്ല കോളും കിട്ടിയോ.”

 

“ എവിടന്ന് ഇക്ക, എപ്പഴതേം പോലെ കൊറച്ചു തേനും, കുടംപുളിയും ഉണ്ട് അതിനപ്പുറത്തേക്ക് കോള് ഞാൻ എവിടെ പോയി ഒപ്പിക്കാൻ ആണ്. നിങ്ങള് ഇതെടുത്തു, വെക്കം കാശു തരീം. എനിക്ക് കോളേജി പൂവൻ ഇള്ളതാ.”

 

“ഇയ്യ്‌ ഇങ്ങനെ നടന്ന മത്യാ പുള്ളെ, അനക്കു പട്ടണത്തി പോയി വല്ല ജോലിക്കും കേറിക്കൂടെ. തൊട്ടാ തെറിക്കണ പ്രായം അല്ലെ, ഇപ്പഴാ അതൊക്കെ പറ്റുള്ളൂ. ഇത്തിരികൂടി ഒക്കെ പ്രായം ആയ ഈ മലമൂട്ടിൽ വേര് ഉറച്ചു പോവും ചെക്കാ”

 

“അതെ തൊട്ടാ ഞാൻ തെറിച്ചു വല്ലോടത്തും വീണ് ചാവും , അതെന്നെ ഇണ്ടാവുള്ളോ, അങ്ങനത്തെ പ്രായം, ഇവിടെ ആവുമ്പൊ സ്കോളർഷിപ് കാശെങ്കിലും കിട്ടണ്‌ണ്ട്, അവിടെ ഒക്കെ പോയാ പട്ടിണി കിടന്നു ചവണ്ടി വരും.”   

Recent Stories

The Author

നരഭോജി

48 Comments

    1. ഞാൻ മീനാക്ഷി കല്യാണത്തിന്റെ മിനുക്ക് പണികളിൽ ആയിരുന്നു മിഖായേൽ അതാണ് ശ്രദ്ധിക്കാതെ പോയത്. അത് ഈ ഭാഗത്തോടെ തീരും, തീർന്നാൽ ഇത് ഇട്ടു തുടങ്ങും, വൈകിയാലും വരാതിരിക്കില്ല. ഇത് ചെറിയ ചെറിയ ഭാഗങ്ങൾ ആയിട്ടാണ് ഉള്ളത്, ഒരു കൊച്ചു കഥയാണ്. എന്തായാലും ഇടുക തന്നെ ചെയ്യും.

      1. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

        Take your time….
        Orupad story ee site il pakuthikk vachu ninnu poyittund athu pole ithum povumo enn oru bayam😌
        Ini preshnamilla oru reply thannallo

  1. ബാക്കി ഇപ്പോഴാ വരുക
    Waiting for next part💖

  2. കാർത്തിക

    Next part വരുമോ ….. ഈ സൈറ്റിലെ ഒരുപാട് stories നിന്ന പോലെ നിൽക്കാതിരിക്കട്ടെ..

    1. ഒരിക്കലും ഇല്ല, ചെറിയ കഥയാണ്, മുഴുവനായും ഇടും.

  3. ബ്രോ, ഈ മാസം തരാം എന്നാണ് കഴിഞ്ഞ മാസം പറഞ്ചത്ട്ടോ…😁

    1. വൈകി പോയി എന്നാലും വരും.

  4. Bro, waiting aaattoo…..

    1. നരഭോജി

  5. ഗംഭീരം, അപ്പു nte transformation കാണണം 💥💥💥💥💗💗💗💗. Waiting

    1. നരഭോജി

  6. Meenakshikalyanam bro alle ezhuthunne eatha first varuka

    1. നരഭോജി

      മീനാക്ഷി കല്യാണം ക്ലൈമാക്സ് ഈ മാസം വരും, അതിനു ശേഷമേ ഇതിന്റെ ബാക്കി പബ്ലിഷ് ചെയുള്ളൂ.

    2. നരഭോജി

      ഇതൊരു സൂപ്പർ വില്ലൻ്റെ കഥയാണ്. തീ മിന്നൽ അപ്പേട്ടൻ 2 (flow of negative charge)

      1. The supernatural

        Next part epoya varuka

        1. നരഭോജി

          അപ്പേട്ടൻ അടുത്ത മാസം

      2. Villans ishtam ella stry le pole nayakan nte adikollan mathram aaya porallo

  7. 💖💖💖

    1. നരഭോജി

      😍😍

  8. Bro waiting for next part .. first part pwoli arunnu nalla oru feel ond vaayikkumbol …..

    1. നരഭോജി

      ❤❤

  9. ബ്രോ, തുടക്കം ഗംഭീരം ആയിട്ടുണ്ട്, വരികൾക് ജീവൻ ഒള്ള ഒരു ഫീൽ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….🥰🥰🥰

    1. നരഭോജി

      തീർച്ചയായും ഒരുപാടു സ്നേഹം ❤.

  10. Kidilan story kore nalke shesham ivde vayicha oru story kollam……captain America minnal murali mix…..sadhnm poliche adutha part udane indakum enne karuthunu

    1. നരഭോജി

  11. എനിക്ക് 10പേജ് മുതൽ കാണുന്നില്ല 😭😭😭

    1. നരഭോജി

      സെർവറിൽ എന്തെങ്കിലും തകരാറുകൾ ആകും, അൽപസമയത്തിന് ശേഷം ശ്രമിച്ചു നോക്കു, മുഴുവൻ പേജുകളും included ആണ്. ഒരുപാടു സ്നേഹം ❤.

  12. 😍😍

    1. നരഭോജി

      ❤❤

    1. നരഭോജി

      😍

  13. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ♥️♥️♥️

    1. നരഭോജി

  14. തരാദാസ്

    തികച്ചും വ്യത്യസ്തമായി എഴുതുമെന്നു കരുതുന്നു, ആവർത്തന വിരസത അത്ര സുഖകരമാക്കില്ല.അതി മനോഹരമായി തന്നെ എഴുതുന്നു.

    1. നരഭോജി

      തീർച്ചയായും, മിന്നൽ അടിക്കുന്നു എന്നത് കൊണ്ട് ഒരിക്കലും ഇത്, മിന്നൽ മുരളിയുടെ കഥ അല്ല 😁. അടുത്ത ഭാഗങ്ങളിൽ അത് വ്യകതമാകും. ഒരുപാട് സ്നേഹം ഈ കൊച്ചു കഥയ്ക്ക് സമയം കണ്ടെത്തിയതിനു.

  15. അങ്ങിനെ കിടന്നാൽ നക്ഷത്രങ്ങളും അമ്പിളി മാമനും കാണാം 🤗🤭

    രസകരാമായ കഥ ❤👍🏻

    1. Poliii waiting for your next part

    2. നരഭോജി

    1. നരഭോജി

      മിന്നൽ ഭൂതം

  16. കാർത്തിക

    അയ്യോ……😵‍💫😵‍💫😵‍💫😵‍💫😵‍💫

    1. നരഭോജി

      😂😂

  17. അശ്വിനി കുമാരൻ

    Second 💛

    1. നരഭോജി

      oho 😂

  18. First ❤️

    1. നരഭോജി

      aha 😃

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com