തീ മിന്നൽ അപ്പേട്ടൻ – 1 [നരഭോജി] 350

“മോനെ അപ്പൂട്ടാ….” ന്ന്  വിളിച്ചു ഓടി വന്ന പൈലിച്ചേട്ടൻ അവനെ മുണ്ടു ശരിക്കു ഉടുപ്പിച്ചു. മുഖം കീറിയ ഷർട്ടുകൊണ്ടു തൂത്ത്കൊടുക്കുമ്പോൾ, അയാൾക്ക് അവനോടു പാവം തോന്നി. അപ്പോൾ പിന്നാലെ അങ്ങോട്ട് അമ്പിളിയും പിള്ളേരും ഓടി വന്നു. 

 

അമ്പിളി കുറച്ചു നേരം ഇതൊക്കെ കണ്ടു മരവിച്ചു നിന്നുപോയി. പിന്നെ ഓടിപോയി ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്നു അവന്റെ മുറിവ് നോക്കി തുടങ്ങി. മുറിവിലെ ഗ്ലാസ് എല്ലാം സ്പിരിറ്റും പഞ്ഞിയും വച്ച് ശ്രദ്ധിച്ചു തുടച്ചു മാറ്റി, ബാറ്റഡിൻ പുരട്ടി പഞ്ഞി വച്ച് പ്ലാസ്റ്റർ ഒട്ടിച്ചുകൊടുക്കുമ്പോഴും അവൾക്കു അവൻ്റെ  അവസ്ഥകണ്ട്‌ കണ്ണീരു നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു, തനിക്കു വേണ്ടി അല്ലെ, ഇതൊക്കെ തനിക്കു സംഭവിക്കേണ്ടിയിരുന്നതല്ലേ, അവള് തേങ്ങികരഞ്ഞു കൊണ്ട് അവന്റെ മുറിവ് ഡ്രസ്സ് ചെയ്തു കൊടുത്തു. കുട്ടികൾ നിർത്താതെ കരയുന്നുണ്ടായിരുന്നു. അവർ ആകെ പേടിച്ചു പോയി. അപ്പൂട്ടൻ ആകെ മരവിപ്പിൽ തന്നെ ആയിരുന്നു.

 

അവർ എല്ലാരുംകൂടി പരസ്പരം ഒന്നും സംസാരിക്കാതെ വീട്ടിലേക്കു നടന്നു,  അപ്പൂട്ടൻ ഒഴികെ, എല്ലാവരുടെയും തേങ്ങൽ ഇടയ്ക്കിടക്ക്, കേൾക്കുന്നുണ്ടായിരുന്നു. അപ്പൂട്ടൻ മാത്രം കരഞ്ഞില്ല, വിങ്ങുന്ന നെഞ്ചുംപൊത്തി പിടിച്ചു, ഷർട്ട് ഇടാതെ തന്നെ അവൻ വീട്ടിലേക്കു നടന്നു.

 

  *************    

 

    

രാത്രിയായപ്പോൾ അവനാകെ ഒരു പരവശം, എഴുന്നേറ്റു വെള്ളം കുടിച്ചു, അവൻ കുറച്ചുന്നേരം കട്ടിലിന്റെ വക്കിൽ ഇരുന്നു. മങ്കു കരഞ്ഞു തളർന്നു ഉറങ്ങുകയാണ്. അവൻ ആകെ പേടിച്ചു പോയിരുന്നു. അവന്റെ മനസ്സിൽ അപ്പേട്ടൻ ഇപ്പോഴും ഹീറോ ആയിരിക്കോ?… താൻ നല്ലതല്ലേ ചെയ്തത്?.. പക്ഷേ നായകന്മാർ ഇടികൊണ്ടു, അപമാനം ഏറ്റുവാങ്ങി വീട്ടിൽ വരുമോ.

 

കുഞ്ഞികുട്ടികൾ, എങ്ങനെയാണു നായകന്മാരെ തീരുമാനിക്കുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ. അവനിന്നും അപ്പേട്ടൻ ഹീറോ ആണോ, അല്ലയോ എന്ന് തനിക്ക് കണക്കുകൂട്ടാം ആയിരുന്നു. 

 

ആ…. എന്തായാലും, അന്ന് അമ്പിളി പറഞ്ഞ പോലെ, ഒരു ദിവസം അവനു മനസ്സിലാവും അപ്പേട്ടനു ആരേം രക്ഷിക്കാൻ ഉള്ള ശക്തിയൊന്നും ഇല്ല എന്ന്. അപ്പേട്ടൻ വെറും ഒരു പൊട്ടൻ പേടിച്ചുതൂറി ആണെന്ന്. 

 

എങ്കിലും, അവനെന്തോ സങ്കടം, അത് ഇന്ന് വേണ്ടായിരുന്നു. തന്നെ വിശ്വസിക്കുന്നവരെ, താൻ സ്നേഹിക്കുന്നവരെ ആപത്തിൽ നിന്നു രക്ഷിക്കാൻ കഴിയുക എന്നത് സ്നേഹം തന്നെയാണ്. പക്ഷേ തന്റെ സ്‌നേഹത്തിന്, എഴുന്നേറ്റു നില്ക്കാൻ നട്ടെല്ല് ഇല്ലാതെ പോയി, അപമാനിക്കപ്പെട്ടു, ദയനീയം ആയി അപമാനിക്കപ്പെട്ടു. എങ്കിലും അമ്പിളിയും പിള്ളേരും, രക്ഷപ്പെട്ടില്ലേ തനിക്കതു മതി. 

48 Comments

    1. ഞാൻ മീനാക്ഷി കല്യാണത്തിന്റെ മിനുക്ക് പണികളിൽ ആയിരുന്നു മിഖായേൽ അതാണ് ശ്രദ്ധിക്കാതെ പോയത്. അത് ഈ ഭാഗത്തോടെ തീരും, തീർന്നാൽ ഇത് ഇട്ടു തുടങ്ങും, വൈകിയാലും വരാതിരിക്കില്ല. ഇത് ചെറിയ ചെറിയ ഭാഗങ്ങൾ ആയിട്ടാണ് ഉള്ളത്, ഒരു കൊച്ചു കഥയാണ്. എന്തായാലും ഇടുക തന്നെ ചെയ്യും.

      1. ?ᴍɪᴋʜᴀ_ᴇʟ?

        Take your time….
        Orupad story ee site il pakuthikk vachu ninnu poyittund athu pole ithum povumo enn oru bayam?
        Ini preshnamilla oru reply thannallo

  1. ബാക്കി ഇപ്പോഴാ വരുക
    Waiting for next part?

  2. കാർത്തിക

    Next part വരുമോ ….. ഈ സൈറ്റിലെ ഒരുപാട് stories നിന്ന പോലെ നിൽക്കാതിരിക്കട്ടെ..

    1. ഒരിക്കലും ഇല്ല, ചെറിയ കഥയാണ്, മുഴുവനായും ഇടും.

  3. ബ്രോ, ഈ മാസം തരാം എന്നാണ് കഴിഞ്ഞ മാസം പറഞ്ചത്ട്ടോ…?

    1. വൈകി പോയി എന്നാലും വരും.

  4. Bro, waiting aaattoo…..

    1. നരഭോജി

  5. ഗംഭീരം, അപ്പു nte transformation കാണണം ????????. Waiting

    1. നരഭോജി

  6. Meenakshikalyanam bro alle ezhuthunne eatha first varuka

    1. നരഭോജി

      മീനാക്ഷി കല്യാണം ക്ലൈമാക്സ് ഈ മാസം വരും, അതിനു ശേഷമേ ഇതിന്റെ ബാക്കി പബ്ലിഷ് ചെയുള്ളൂ.

    2. നരഭോജി

      ഇതൊരു സൂപ്പർ വില്ലൻ്റെ കഥയാണ്. തീ മിന്നൽ അപ്പേട്ടൻ 2 (flow of negative charge)

      1. The supernatural

        Next part epoya varuka

        1. നരഭോജി

          അപ്പേട്ടൻ അടുത്ത മാസം

      2. Villans ishtam ella stry le pole nayakan nte adikollan mathram aaya porallo

    1. നരഭോജി

      ??

  7. Bro waiting for next part .. first part pwoli arunnu nalla oru feel ond vaayikkumbol …..

    1. നരഭോജി

      ❤❤

  8. ബ്രോ, തുടക്കം ഗംഭീരം ആയിട്ടുണ്ട്, വരികൾക് ജീവൻ ഒള്ള ഒരു ഫീൽ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….???

    1. നരഭോജി

      തീർച്ചയായും ഒരുപാടു സ്നേഹം ❤.

  9. Kidilan story kore nalke shesham ivde vayicha oru story kollam……captain America minnal murali mix…..sadhnm poliche adutha part udane indakum enne karuthunu

    1. നരഭോജി

  10. എനിക്ക് 10പേജ് മുതൽ കാണുന്നില്ല ???

    1. നരഭോജി

      സെർവറിൽ എന്തെങ്കിലും തകരാറുകൾ ആകും, അൽപസമയത്തിന് ശേഷം ശ്രമിച്ചു നോക്കു, മുഴുവൻ പേജുകളും included ആണ്. ഒരുപാടു സ്നേഹം ❤.

  11. ??

    1. നരഭോജി

      ❤❤

    1. നരഭോജി

      ?

  12. ♥️♥️♥️

    1. നരഭോജി

  13. തരാദാസ്

    തികച്ചും വ്യത്യസ്തമായി എഴുതുമെന്നു കരുതുന്നു, ആവർത്തന വിരസത അത്ര സുഖകരമാക്കില്ല.അതി മനോഹരമായി തന്നെ എഴുതുന്നു.

    1. നരഭോജി

      തീർച്ചയായും, മിന്നൽ അടിക്കുന്നു എന്നത് കൊണ്ട് ഒരിക്കലും ഇത്, മിന്നൽ മുരളിയുടെ കഥ അല്ല ?. അടുത്ത ഭാഗങ്ങളിൽ അത് വ്യകതമാകും. ഒരുപാട് സ്നേഹം ഈ കൊച്ചു കഥയ്ക്ക് സമയം കണ്ടെത്തിയതിനു.

  14. അങ്ങിനെ കിടന്നാൽ നക്ഷത്രങ്ങളും അമ്പിളി മാമനും കാണാം ??

    രസകരാമായ കഥ ❤??

    1. Poliii waiting for your next part

    2. നരഭോജി

    1. നരഭോജി

      മിന്നൽ ഭൂതം

  15. കാർത്തിക

    അയ്യോ……?‍??‍??‍??‍??‍?

    1. നരഭോജി

      ??

  16. അശ്വിനി കുമാരൻ

    Second ?

    1. നരഭോജി

      oho ?

  17. First ❤️

    1. നരഭോജി

      aha ?

Comments are closed.