തീ മിന്നൽ അപ്പേട്ടൻ – 1 (നരഭോജി)
(SUPERHERO അപ്പേട്ടൻ)
രാത്രി,,,,, കണ്ണടച്ചാൽ അറിയാത്തപോലെ കുറ്റാകുറ്റിരുട്ടുള്ളൊരു രാത്രി, കരിയിലകൾക്കും ഉരുളൻ കല്ലുകൾക്കുമിടയിൽ കൂടി ചെറിയൊരു ശീൽക്കാരത്തോടെ, കരിനാഗമെന്നോണം അരുവി വളഞ്ഞു പുളഞ്ഞൊഴുകി.
പരമൻപിള്ള അന്ന് വളരെ വൈകി, കടത്ത് കടന്നപ്പോഴേ തോന്നിയിരുന്നു, വൈകുമെന്ന് വയറ്റികിടന്ന കുറച്ചു വാട്ടചാരായതിൻ്റെ ബലത്തിൽ അങ്ങ് നടന്നു. വരുംവരായ്കകളെ കുറിച്ചൊന്നും ആലോചിച്ചില്ല.
സൂചി കുത്തിയാൽ കടക്കാത്ത കാട്. അന്തരീക്ഷത്തിൽ രാപക്ഷികളുടെ നാദം മുഖരിതമായി. രാത്രി ഇരതേടുന്ന മൃഗങ്ങളുടെ ശബ്ദം കേൾക്കാനില്ല, അങ്ങനെ വന്നാൽ സൂക്ഷിക്കണം,ഏതു നിമിഷവും അതിലൊന്ന് മുന്നിലെത്താം, വിശന്ന മൃഗങ്ങൾ ശബ്ദമുണ്ടാക്കാൻ നിൽക്കില്ല. അകലെയെവിടെയോ ഒരു ചെന്നായ് ഓരിയിട്ടോ?….
വേണ്ടായിരുന്നു ഓർക്കണ്ടതായിരുന്നു നാടേതാണെന്നും, ഈ ദിവസം ഏതാണെന്നും.
ഇന്ന് ചാന്ദ്രപൗർണമിയും, ഗ്രഹണവും ഒരുമിച്ചു വന്ന അപൂർവ്വ രാത്രി. ഈ ദിവസങ്ങളിൽ നരിമലഗ്രാമത്തിൽ പൊടിയീച്ചകുഞ്ഞുപോലും പുറത്തിറങ്ങാറില്ല. അതിനു അതിൻ്റെതായ കാരണം ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ. അതൊക്കെ വഴിയേ പറയാം.
അയാളെ എവിടെനിന്നോ ഒരു ഭയം കടന്നുപിടിച്ചു. നടത്തം വേഗത്തിൽ ആയി. ഒരു ചില്ല അമർന്നൊടിഞ്ഞാൽ, പരന്നൊഴുകുന്ന ജലാശയത്തിലേക്ക് മാക്രിയൊന്നെടുത്തു ചാടിയാൽ, ഒന്നിൽ കൂടുതൽ വട്ടം പാതിരാകോഴി കരഞ്ഞുപോയാൽ അയാൾ അവിടെ അപ്പോൾ വീണുമരിക്കുമെന്ന അവസ്ഥയെത്തി.
കാറ്റിൽ പവിഴമല്ലിയുടെയും, പൂത്തപാലയുടെയും ഗന്ധം അലഞ്ഞുതിരിയുന്നു. യക്ഷികഥകളിൽ എന്നപോലെ കാട്, ഒരുങ്ങി കെട്ടി എന്തിനോ വേണ്ടി കാത്ത് നിൽക്കുന്നു. അവളുടെ സൗന്ദര്യലഹരിയിൽ അയാൾക് തെല്ലൊരു ഭയം തോന്നി. തണുത്തകാറ്റ് വീശുന്നുണ്ട്, അയാൾ കൈ രണ്ടും ശരീരത്തോട് ചേർത്ത് പിടിച്ചു, നല്ല മഴക്കോളുണ്ട്. എങ്കിലും ഈ തണുത്തക്കാറ്റിലും അയാൾ കുടുകുടെ വിയർത്തുകൊണ്ടിരുന്നു.
തന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് അയാൾ നെറ്റിയിൽ പടർന്നൊഴുകുന്ന വിയർപ്പു തുടച്ചുകൊണ്ട് തുടരെ തുടരെ നോക്കി. മരണം വരുന്നുണ്ടെങ്കിൽ അത് പിന്നിൽ നിന്നാകുമെന്നു, ഏതൊരു ഭയന്ന മനുഷ്യനെയും പോലെ ആയാളും നിനച്ചു. എങ്കിലും മരണം മനുഷ്യൻ അല്ലല്ലോ. പിന്നിൽനിന്ന് കുത്താൻ.
Bro…….
ഞാൻ മീനാക്ഷി കല്യാണത്തിന്റെ മിനുക്ക് പണികളിൽ ആയിരുന്നു മിഖായേൽ അതാണ് ശ്രദ്ധിക്കാതെ പോയത്. അത് ഈ ഭാഗത്തോടെ തീരും, തീർന്നാൽ ഇത് ഇട്ടു തുടങ്ങും, വൈകിയാലും വരാതിരിക്കില്ല. ഇത് ചെറിയ ചെറിയ ഭാഗങ്ങൾ ആയിട്ടാണ് ഉള്ളത്, ഒരു കൊച്ചു കഥയാണ്. എന്തായാലും ഇടുക തന്നെ ചെയ്യും.
Take your time….
Orupad story ee site il pakuthikk vachu ninnu poyittund athu pole ithum povumo enn oru bayam?
Ini preshnamilla oru reply thannallo
Brooi…..
ബാക്കി ഇപ്പോഴാ വരുക
Waiting for next part?
Next part വരുമോ ….. ഈ സൈറ്റിലെ ഒരുപാട് stories നിന്ന പോലെ നിൽക്കാതിരിക്കട്ടെ..
ഒരിക്കലും ഇല്ല, ചെറിയ കഥയാണ്, മുഴുവനായും ഇടും.
ബ്രോ, ഈ മാസം തരാം എന്നാണ് കഴിഞ്ഞ മാസം പറഞ്ചത്ട്ടോ…?
വൈകി പോയി എന്നാലും വരും.
Bro, waiting aaattoo…..
❤
ഗംഭീരം, അപ്പു nte transformation കാണണം ????????. Waiting
❤
Meenakshikalyanam bro alle ezhuthunne eatha first varuka
മീനാക്ഷി കല്യാണം ക്ലൈമാക്സ് ഈ മാസം വരും, അതിനു ശേഷമേ ഇതിന്റെ ബാക്കി പബ്ലിഷ് ചെയുള്ളൂ.
ഇതൊരു സൂപ്പർ വില്ലൻ്റെ കഥയാണ്. തീ മിന്നൽ അപ്പേട്ടൻ 2 (flow of negative charge)
Next part epoya varuka
അപ്പേട്ടൻ അടുത്ത മാസം
Villans ishtam ella stry le pole nayakan nte adikollan mathram aaya porallo
???
??
Bro waiting for next part .. first part pwoli arunnu nalla oru feel ond vaayikkumbol …..
❤❤
ബ്രോ, തുടക്കം ഗംഭീരം ആയിട്ടുണ്ട്, വരികൾക് ജീവൻ ഒള്ള ഒരു ഫീൽ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….???
തീർച്ചയായും ഒരുപാടു സ്നേഹം ❤.
Kidilan story kore nalke shesham ivde vayicha oru story kollam……captain America minnal murali mix…..sadhnm poliche adutha part udane indakum enne karuthunu
❤
എനിക്ക് 10പേജ് മുതൽ കാണുന്നില്ല ???
സെർവറിൽ എന്തെങ്കിലും തകരാറുകൾ ആകും, അൽപസമയത്തിന് ശേഷം ശ്രമിച്ചു നോക്കു, മുഴുവൻ പേജുകളും included ആണ്. ഒരുപാടു സ്നേഹം ❤.
??
❤❤
Super
?
♥️♥️♥️
❤
തികച്ചും വ്യത്യസ്തമായി എഴുതുമെന്നു കരുതുന്നു, ആവർത്തന വിരസത അത്ര സുഖകരമാക്കില്ല.അതി മനോഹരമായി തന്നെ എഴുതുന്നു.
തീർച്ചയായും, മിന്നൽ അടിക്കുന്നു എന്നത് കൊണ്ട് ഒരിക്കലും ഇത്, മിന്നൽ മുരളിയുടെ കഥ അല്ല ?. അടുത്ത ഭാഗങ്ങളിൽ അത് വ്യകതമാകും. ഒരുപാട് സ്നേഹം ഈ കൊച്ചു കഥയ്ക്ക് സമയം കണ്ടെത്തിയതിനു.
അങ്ങിനെ കിടന്നാൽ നക്ഷത്രങ്ങളും അമ്പിളി മാമനും കാണാം ??
രസകരാമായ കഥ ❤??
Poliii waiting for your next part
❤
minnal appu
മിന്നൽ ഭൂതം
അയ്യോ……??????????
??
Second ?
oho ?
First ❤️
aha ?