തിരുഗണിക-1 [Harshan] 4138

അധ്യായം 4

പലായനചരിതം

ആരാലും സഹായിക്കപ്പെടാൻ ഭാഗ്യമില്ലാത്ത തുളുവ നാട്യസുമംഗലികൾ നിഷ്ടൂരരായ പറങ്കികളിൽ നിന്നും സ്വജീവൻ രക്ഷിക്കാൻ തങ്ങളുടെ വിലപ്പെട്ട സമ്പത്തുകളെല്ലാം അവിടെയുപേക്ഷിച്ചു തങ്ങൾക്ക് മാതൃഭൂമിയായിരുന്ന ഗോപകപട്ടണത്തെ ഉപേക്ഷിച്ചു പോകാൻ തീരുമാനിക്കുകയുണ്ടായി.

അത് പ്രകാരം നാന്നൂറിനടുത്ത് നാട്യസുമംഗലിമാർ അവശേഷിക്കുന്ന തങ്ങളുടെ കുടുംബങ്ങളുമൊത്ത്  ഒരു മഴയുള്ള രാത്രി ഗോപകപട്ടണം ഉപേക്ഷിച്ചു സുരക്ഷിതമായ ഇട൦ തേടി യാത്രയായി.

കൊടുംമഴകാലത്തായിരുന്നു അവരുടെ യാത്ര. നിരനിരയായി പോകുന്ന കാളവണ്ടികളിൽ അവരുടെ സാധനസാമഗ്രികളും അവരുടെ ബന്ധുജനങ്ങളും കുട്ടികളും നിറഞ്ഞിരുന്നു. ദിവസങ്ങൾ നീണ്ട യാത്ര.

പകൽ യാത്രയും രാത്രി വിശ്രമവും. ഇതിനിടയിൽ അവരിൽ പലർക്കും മലമ്പനി ബാധിച്ചു. അതോടെ യാത്ര മുടങ്ങി. വിജനമായ ദേശത്തവർ കുടുങ്ങിപ്പോയി. ആരാലും സഹായിക്കാനില്ലാതെ അവർ നരകയാതന അനുഭവിച്ചു കൊണ്ടിരുന്നു. മലമ്പനി അവരിൽ പലരെയും മാരകമായി തന്നെ ബാധിച്ചു. അതിൽ ഒരുപാട് പേ൪ ചികിത്സയുടെയും ഔഷധങ്ങളുടെയും ദൗർബല്യത്താൽ മൃതിയടഞ്ഞു. അതിൽ കുട്ടികളും ആണുങ്ങളും നാട്യസുമംഗലികളും വൃദ്ധരുമെല്ലാം ഉൾപ്പെട്ടിരുന്നു.

അവശേഷിക്കുന്നവർ അവിടെ നിന്നും യാത്ര തിരിച്ചു. അവർ തുളുനാട്ടിലും തെലുങ്കുദേശങ്ങളിലും അഭയം തേടിയെങ്കിലും അവിടത്തെ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് അവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

പലയിടങ്ങളിലും അവരലഞ്ഞു. ഒരിടത്തു൦ ഇടം കിട്ടാത്തതിനാൽ വീണ്ടുമവർ തങ്ങൾക്ക് പാർക്കാൻ ഒരു ഇടം കിട്ടുമെന്ന പ്രതീക്ഷയോടെ നീണ്ടയാത്ര തുടർന്ന് കൊണ്ടേയിരുന്നു.

ആഴ്‌ചകൾ ദൈർഘ്യമുള്ള യാത്രയ്‌ക്കൊടുവിൽ തുളുവച്ചിമാർ എത്തിപ്പെട്ടത് ദക്ഷിണ ദ്രാവിഡ തമിഴകദേശത്ത് ജനപഥജില്ലയിൽ വരുന്ന  കാമരുപം എന്ന അതിമനോഹരമായ ഗ്രാമത്തിലായിരുന്നു. കാടും കാട്ടാറും കൃഷിയും  കല്യാണസൗഗന്ധികപൂക്കളും നിറഞ്ഞ കാമരൂപം. കാമരൂപം അവർക്ക് ഏറെ പ്രിയങ്കരമായി.

വൈശാലി അരുണേശ്വരം ചന്ദ്രവല്ലി മാധവപുരം ശിവശൈലം കാമരൂപം ഉമരി എന്നീ ഗ്രാമങ്ങളൊക്കെ അന്ന് വൈഷ്ണവരാജാക്കന്മാരായ പ്രജാപതികളുടെ ആധിപത്യത്തിലാ യിരുന്നു.

അവർ കൂട്ടായി വൈശാലിയിലെ പ്രജാപതി കൊട്ടാരത്തിൽ ചെന്ന് അന്നത്തെ രാജാവായിരുന്ന വീരവിക്രമ ധർമ്മസേനനോട് തങ്ങൾക്ക് കാമരൂപത്ത് വസിക്കാൻ അനുവാദം നൽകണമെന്ന് നിറകണ്ണീരോടെ അപേക്ഷിച്ചു. അവരുടെ ദുരിതങ്ങൾ കേട്ട് മനസ്സലിഞ്ഞ അദ്ദേഹം അവർക്ക് കാമരൂപത്ത് പാർക്കാ൯ അനുവാദം നൽകുകയും എല്ലാവർക്കും വീട് പണിയുവാനായി കല്ലുകളും മണ്ണോടുകളും മരങ്ങളും ഒപ്പം മൂന്നു നാല് മാസത്തെക്ക് അവർക്ക് ഒരു തൊഴിൽ കണ്ടെത്തുന്നത് വരെ അവർക്കു വേണ്ട വസ്ത്രങ്ങളും ധാന്യങ്ങളും മരുന്നുകളും സൗജന്യമായി നൽകുകയും ചെയ്തു. അങ്ങനെ തുളുവനാട്യസുമംഗലിമാർ പ്രജാപതി രാജാവിന്റെ നല്ല മനസ്സിനാൽ കാമരൂപത്ത് താമസമാകുകയും അവിടെ കൊട്ടാരത്തിന്റെ സഹായത്താൽ വീടുകൾ പണിയുകയും പ്രാണഭയത്തിൽ നിന്നും മുക്തി നേടി അവിടെ വാസം ആരംഭിക്കുകയുമുണ്ടായി.

 

Updated: June 10, 2022 — 6:44 am

128 Comments

  1. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply

  2. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും

  3. Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller

  4. Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu

  5. ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ

  6. ഋഷികേഷ്

    ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….

    എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….

    ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…

    പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….

    ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….

    പിന്നെ Climax… It depends on your writing and audience response….

    ഈ കഥ next part ഇനി എന്നാ….

    അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം

    Anxiously and eagerly waiting…

    1. ത്രിലോക്

      കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. ????

      ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️

      ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…

      Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. ??????

  7. Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???

  8. Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….?✌️

  9. 2 part എപ്പോൾ വരും?

  10. കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤

  11. As usual superb!!!!!

  12. What happened with Mr. Harshan story APARAJITHAN, he dropped that story??
    Can any one update on this please…

    1. No..he has told it in the last page of this story. Please read that , he hasnt dropped aprjth

    2. thiruganika is a sub story of aprajithan raaadhakrishnaji

  13. ജിത്ത്

    Harsha back with a bang…

    1. evideyum poyittilla thirike varanaayi
      ivideokke und bro

  14. Super?❤️ .Waiting for Appu..

  15. എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
    സ്നേഹത്തോടെ LOTH……??

  16. Polichu bro❤️❤️❤️

    1. nandi broooo thanksss

  17. ത്രിലോക്

    അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും??????

    I love your style of story telling ????

    1. nallavaakkukalkk nandi bhrugu

Comments are closed.