”’എനിക്കറിയില്ല ഇക്കാ എന്താ പറയേണ്ടത് എന്ന്..”’ ഞാൻ പതിയെ ഇക്കാനെ നോക്കികൊണ്ട് മറുപടികൊടുത്തു.
”’സെക്സ് ആണോ നിങ്ങളുടെ പ്രശ്നം..?”’ ഇക്ക വീണ്ടും ചോദിച്ചു..
അതുകേട്ടപ്പോൾ ഞാനറിയാതെ എന്റെ മിഴികൾ നിറഞ്ഞു, മൗനത്തെയും പുറത്തെ കാറ്റിനെയും കൂട്ടുപിടിച്ചു പുറത്തേക്കു നോക്കി.
”’റോഷാ, ഈ സെക്സ് എന്ന് പറയുന്നത് ഒരു കലയാണ്, അത് തുടക്കത്തിലേ മനസിലാക്കി തുടങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവനും ആനന്ദകരമാണ്, പിന്നീട് വേറെയൊരു പെണ്ണിന്റെയും ആവശ്യം നമുക്കുണ്ടാവില്ല… പിന്നെ നിനക്കറിയുമോ സെക്സ് കൊല്ലങ്ങൾ കൂടുന്തോറും ആണ് നമുക്ക് പുതിയ പുതിയ ‘അറിവ് ‘സന്തോഷം കിട്ടുക… പിന്നെ പോൺ സൈറ്റിൽ കാണുന്ന പോലെയല്ല സെക്സ് അതൊക്കെ മരുന്നടിച്ചും വീഡിയോ എഡിറ്റ് ചെയ്തും കാണിക്കുന്നതാണ്.. അതുകൊണ്ടു നീ തുറന്നു പറ എന്താ നിന്റെ പ്രശ്നം എന്ന്..”’
ഇക്കാന്റെ വാക്കുകൾ ഞാൻ ശെരിക്കും ശ്രദ്ദിക്കുകയായിരിന്നു.. എല്ലാം പുതിയ അറിവുകളാണ് പക്ഷെ എന്റെ പ്രശ്നം അതെല്ലല്ലോ.. എല്ലാം തുറന്നുസംസാരിക്കുന്ന ഇക്കനോട് തുറന്നുപറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. ഇക്കാന്റെ മുഖത്തുനോക്കാതെ ഞാൻ പറഞ്ഞു…
”’ഇക്കാ.., അവൾക്കു സെക്സ് പേടിയാണ് പിന്നെ വേദനയും… പല ഡോക്ടർമാരെയും കാണിച്ചു, പല പരീക്ഷണങ്ങളും ചെയ്തു പക്ഷെ ഒന്നും നടന്നില്ല ഓരോ ദിവസവും ശ്രമിക്കുമ്പോൾ അവൾ കരയും.., അവൾക്കു വലുപ്പത്തിന്റെ പ്രശ്നമുണ്ട്.. അവസാനം ഈ അടുത്തെപ്പോയോ അത് സംഭവിച്ചു പക്ഷെ അപ്പോയെക്കും എനിക്ക് അവളോട് വെറുപ്പായിമാറി… ഈ ആറു മാസത്തിൽ വളരെ കുറച്ചു ദിവസമേ ഞങ്ങൾ പരസ്പരം ബന്ധപ്പെട്ടിട്ടുള്ളൂ… അവളെ തൊടാൻപോകുമ്പോയേക്കും പെട്ടന്ന് ഞാൻ കൈവലിക്കും ഞാനല്ല എന്റെ മനസാണ് വലിക്കുന്നത്, അത്രയ്ക്കും വെറുത്തുപോയി അവളെ… ഇനിയൊരിക്കലും ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയില്ല ഇക്കാ…”’
എല്ലാംകേട്ട ഇക്കാ എന്റെ മുഖത്തുനോക്കി അങ്ങനെ കുറച്ചുനേരം ഇരിന്നു എന്നിട്ടുപറഞ്ഞു…
”’ നീ വണ്ടിയിൽ കയറു.. നമുക്ക് എന്തെങ്കിലും വഴിയുണ്ടോന് നോക്കാം..”’
അന്ന് രാത്രി പതിവുപോലെ നേരംവൈകി വീട്ടിലെത്തിയപ്പോൾ അവൾ എന്നോട് ചുവന്ന കണ്ണുമായി ഒരുപാട് നേരം കയർത്തു സംസാരിച്ചു ഞാൻ ആ കാര്യം വീട്ടിൽ പറഞ്ഞതിന്, പെട്ടന്നു വന്ന കോപത്താൽ ഞാൻ അവളെ ആദ്യമായി മുഖത്തടിച്ചു… തലകറങ്ങി വീണ അവളെ ഞാൻ തിരിഞ്ഞുനോക്കാതെ റൂമിലേക്ക് പോയി.. പിറ്റേന്നു രാവിലെ ഞാൻ എഴുനേൽച്ചപ്പോൾ അവൾ ഹോസ്പിറ്റലിൽ ആണെന്നു അറിഞ്ഞു.. പിന്നീട് അവളെ അവളുടെ വീട്ടുക്കാർ കൊണ്ടുപോയി…