കാര്യപിടികിട്ടിയ ഉപ്പ സിഗരറ്റു കുറ്റി താഴെയിട്ടു ഒരു ഏമ്പക്കവും ഇട്ടു വീടിന്റെ അകത്തേക്ക് കയറിപോയി കൂടെ ചിരിച്ചുകൊണ്ട് ഉമ്മയും…
അണ്ടിപോയ അണ്ണാനെ പോലെ എല്ലാം കണ്ണും നാവും പുറത്തേക്കിട്ടു ഞങ്ങളെ നോക്കുന്നു… കാര്യം മനസിലാകാത്ത ബാച്ച്ലർ പൊട്ടന്മാർ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട്…
”’അതെ മക്കളെ എന്റെ ഫസ്റ്റ് നൈറ്റ് എന്തായാലും പോയി.. ഇനി നമുക്ക് പുറത്തുപോയി ഞ്ചോയ് ചെയ്യമെടാ..”’
എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരും പരസ്പരം നോക്കിനിന്നു.. അതിനിടയിലാണ് ചങ്ക് ഷംസീർ പറഞ്ഞത്…
”’എന്നാ നമുക്ക് അടുത്താഴ്ച്ച ഒരുമിച്ചു ഫാമിലിയായിട്ടു പോകാം..”’
അതുകേട്ടപാടേ അനൂപും മനാഫും അവനു സപ്പോർട്ട് ചെയ്തു… ബാക്കിയുള്ള പൊട്ടന്മാർ കാര്യം അറിയാതെ പിറുപിറുക്കുന്നുണ്ട്.. മനസില്ലാമനസോടെ ഹാരിസും സമ്മതിച്ചു.
കൂട്ടുകാർ പിരിഞ്ഞുപോയപ്പോൾ അകത്തുകയറി സങ്കടപ്പെട്ടു നിൽക്കുന്ന പെൺപടയെ കണ്ടപ്പോൾ എനിക്ക് ചിരിവന്നു… അതുകണ്ടു ദേഷ്യവന്ന എന്റെ കസിൻ ചട്ടമ്പി റോസി പറഞ്ഞു…
”’ഇജ്ജ് ചിരിക്കണ്ട റോഷാ… അനക്ക് അങ്ങനെതന്നെവേണം…”’
പാവമല്ലേ കരുതി ഞാനൊരു അയ്യായിരം രൂപ അവർക്കു കൊടുത്തിട്ടു പറഞ്ഞു…
”’എന്റെ പൊന്നു പെങ്ങളെമാരെ നിങ്ങൾ ഇതുകൊണ്ട് ഒന്ന് അഡ്ജസ്റ്മെന്റ് ചെയ്യൂ പ്ലീസ്, ഇതുകൂടാതെ എന്റെ വകയായിട്ടു അടുത്ത ഞായറാഴ്ച സംഗീത കൂൾബാറിൽ നിന്ന് സ്പെഷ്യൽ ഫലൂദയും വാങ്ങിതരാം…”’
അതുകേട്ടപ്പോൾ എല്ലാത്തിന്റെയും മോന്ത ബൾബ് പോലെ മിനി…
പിന്നെ ഞങ്ങളുടെ വീട്ടിൽ സന്തോഷങ്ങളുടെ ദിനമായിരിന്നു… വളരെ പെട്ടന്നുതന്നെ സന എല്ലാവരുടെയും പ്രിയങ്കരിയായിമാറി.., പക്ഷെ ഞാൻ മാത്രം സന്തോഷിച്ചില്ല… ആരോടും ഒന്നും തുറന്നു പറയാൻ കഴിയാതെ ഞാൻ തികച്ചും ഒറ്റപെട്ടുപോയി ക്രമേണ കള്ളിൽ അഭയം തേടി, ഇതിനിടയിൽ മാസങ്ങൾ കൊഴിഞ്ഞു പോയി.
രാത്രിയിൽ നേരംവൈകിവരുന്ന എന്നെ അവൾ എന്നും കാത്തിരിക്കും.. ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുമ്പോൾ അവൾ എന്റെ അടുത്തിരിന്നു നിറകണ്ണുകളോടെ അവൾ എന്നോട് പറഞ്ഞു…