”’എന്റെ സനമോളെ ഈ പിരിയഡ്സ് എന്ന് പറഞ്ഞാൽ എന്താണ്…?
”’ന്റെ ചെങ്ങായി..! എനിക്ക് ഈ സമയത്തു മറ്റേതാണ്… ഒരാഴ്ച്ച ഒന്നുംനടക്കൂല… എല്ലാം കട്ടപ്പൊക..”’
”’എന്റെ പൊന്നു ചക്കരേ ഇജ്ജ് പറയുന്നതൊന്നും നിക്ക് മനസിലാകുന്നില്ല, ഇതെന്ത് കുന്തമാണ്…”’
”’നിങ്ങളുടെ ഒലക്കേടെ മൂട്.., ഒന്ന് പോയെ അവിടുന്നു… കല്യാണം കഴിഞ്ഞ ആരോടെങ്കിലും ചോദിച്ചുനോക്ക് എന്താണെന്നു….”’
”’എന്നാല് ഇന്റെ പഴയ കാമുകി സഫീനയോടു ചോദിച്ചാലോ…?”’
”’ബെസ്ററ്, പോയി ചോദിക്ക് അന്ന് മോന്റെ മയ്യത്തായിരിക്കും ഇന്റെ കൈകൊണ്ടു… മോന് ആരോടും ചോദിക്കണ്ടാ ഇതുനോക്ക്…”’
അതുംപറഞ്ഞു അവൾ എന്റെ ഫോണെടുത്തു യുട്യൂബിൽ അതിനെ കുറിച്ചുള്ള വീഡിയോ കാണിച്ചു തന്നു, അതുകേട്ട് പണ്ടാരമടങ്ങിപോയി ഞാൻ…
”’ എന്നാലും ഇങ്ങനെയൊക്കെയുണ്ടോ പെണ്ണുങ്ങൾക്ക് ഇത് പുതിയ അറിവാണെല്ലോ… എന്റെ വീട്ടിൽ ഇത്രയും പെണ്ണുങ്ങൾ ഉണ്ടായിട്ടും ഇതൊന്നും ഞാൻ അറിഞ്ഞിട്ടില്ലല്ലോ….!!”’
”’എന്റെ പടച്ചോനെ ഈ ചങ്ങായിനെകൊണ്ട് തോറ്റല്ലോ ഞാൻ, അക്കൂ മോനെ റോഷാ.., പെണ്ണുങ്ങളെല്ലാം അതെക്കോ രഹസ്യമായിട്ടാണ് കൈകാര്യം ചെയ്യുന്നത്, അല്ലാതെ നാട്ടാരെ വിളിച്ചറിയിക്കില്ല…”’
”’എന്നാലും ഇത് വല്ലാത്ത ചതിയായിപ്പോയി പെണ്ണെ…”’
”’ഞങ്ങൾ അനുഭവിക്കുന്ന വേദനയാണിത് അതൊന്നും നിങ്ങൾ ആണുങ്ങൾക്ക് മനസ്സിലാക്കൂല്ല… നിങ്ങൾ ഇവിടെയിരിക്ക്… ഞാൻ ഈ ഡ്രസ്സെല്ലാം മാറ്റിയിട്ടു വരാം, ഡ്രെസ്സിൽ ശ്വാസം മുട്ടുന്നതുപോലെ.. ”
കുറച്ചുകഴിഞ്ഞു ഞാനും അവളും ചിരിച്ചുകൊണ്ട് പുറത്തേക്കു വരുന്നതുകണ്ടു എല്ലാവരും ഞങ്ങളെതന്നെ നോക്കി നിൽക്കുന്നു..
”’എന്നാ പോവാ ഹാരിസ് മോനെ..? പിന്നെ നമുക്ക് ഒരാഴ്ച്ചത്തെ ട്രിപ്പ് തന്നെ അടിച്ചേക്കാം… അന്റെ പെണ്ണുങ്ങളെ വിളിച്ചുപറഞ്ഞേക്ക്…”’ അതുംപറഞ്ഞു ഞാൻ കാറിന്റെ താവി തവള ഫിറോസിന്റെ നേർക്കു എറിഞ്ഞുകൊടുത്തുകൊണ്ട് വീണ്ടും തുടർന്നു…
”’ഫിറൂ, നീ വണ്ടിയെടുത്തോ ലോങ്ങ് ട്രിപ്പ് അടിക്കാനുള്ളതല്ലേ…””