കുറച്ചുദിവസങ്ങൾ കഴിഞ്ഞിട്ടാണ് ആ വാർത്ത ഞാനറിയുന്നത് ഞാൻ അടിച്ചസമയത് അവളുടെ വയറ്റിൽ എന്റെ രണ്ടുകുഞ്ഞുങ്ങൾ വളരുന്നുണ്ടെന്നും അവളുടെ ആരോഗ്യം കുറച്ചുമോശമാണെന്നും എന്ന്, എല്ലാവരും നിർബന്ധിച്ചപ്പോൾ അവളെ വീട്ടിലേക്കു കൊണ്ടുവരേണ്ടിവന്നു..
പിന്നീട് ഞങ്ങൾ ഒരു അഡ്ജസ്റ്മെന്റിൽ കഴിഞ്ഞുപോകുവെ ഏഴാം മാസത്തിൽ അവൾക്ക് ശ്വാസംമുട്ടലും വയറുവേദനയും വന്നു അവൾ കിടന്നുപിടയുന്നത് കണ്ടു ഞാൻ ആകെ പേടിച്ചു ഒന്നും ആലോചിക്കാതെ അവളെയും എടുത്തു പടികൾ ഇറങ്ങി..
അഞ്ചുകൊല്ലം പ്രണയിച്ച എന്റെ പ്രാണന്റെ പാതി അവൾ ശ്വാസംകിട്ടാതെ എന്റെ കയ്യിൽ കിടന്നു പിടയുന്നതുകണ്ടപ്പോൾ എന്റെ ഉള്ളിലൊരു അഗ്നിപർവതമാണ് നീറി പുകയുന്നത് എന്ന് ഞാനറിയുണ്ടായിരുന്നു..,
ഞങ്ങളെ കണ്ടു പേടിച്ചു കരഞ്ഞുകൊണ്ട് ഉമ്മയും ഇത്താത്തയും ഓടിവന്നു എല്ലാവരും അവളെ കാറിൽ ഇരുത്തി അവളെ തലോടികൊണ്ടിരിന്നു..
ഹോസ്പിറ്റലിൽ എത്തിയപ്പോൾ വേഗം അവളെ പ്രസവമുറിയിലേക്കു കൊണ്ടുപോയി കൂടെ ഞാനും.. പുലർച്ച ആയതിനാൽ ഡോക്ടർ വന്നില്ല എന്ന് ഹെഡ് നേഴ്സ് പറഞ്ഞപ്പോൾ അവിടെ എത്തിപ്പെട്ട എന്റെ കൂട്ടുകാർ ഡോക്ടറുടെ വീട്ടിൽ പോയി ഉടനെത്തന്നെ കൂട്ടികൊണ്ടുവന്നു..
അവളെ കണ്ടപാടെ ഡോക്ടർ സിസേറിയൻ ചെയ്യാൻ ഓപ്പറേഷൻ റൂമിലേക്ക് കൊണ്ടുപോകുന്നതിനടയിൽ അവൾ എന്റെ കൈപിടിച്ചുകൊണ്ടുപറഞ്ഞു..
”’അക്കൂ.., എന്റെ കൂടെ നിൽക്കുമോ പ്ളീസ്., നിങ്ങളുടെ പഴയ സന ആയി കുറച്ചുനേരം എന്നെ കാണാമോ..?”’ അവളുടെ കണ്ണുകളിൽ ഞാനറിയുണ്ടായിരുന്നു അവൾക്കു എന്റെ സമീപനം ആവശ്യമുണ്ടന്നു, ഞാൻ ഡോക്ടറുടെ മുഖത്തു നോക്കി അദ്ദേഹം എനിക്ക് പൂർണ്ണസമ്മതം തന്നു.
ഒട്ടുംസമയം ഇല്ലാത്തതിനാൽ അനസ്തേഷ്യ ചെയ്യാതെ പെട്ടന്ന് സർജറി ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ അവളുടെ തലയിൽ തലോടികൊണ്ടിരിന്നു അതുകണ്ടപ്പോൾ അവളുടെ കണ്ണുകൾ ഒലിച്ചിറങ്ങി അവൾ എന്റെ കയ്യിൽ ബലമായി പിടിച്ചമർത്തി..