Thiriccharivukal by അനസ് പാലക്കണ്ടി
”’ഡാ ചങ്കെ, കരളേ.., എന്റെ ആദ്യരാത്രി മുടക്കാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ”’?
”’ഒരു രക്ഷയും ഇല്ലാ മച്ചാ…. ആ ‘അറാത്ത് ഹാരിസാണ് പ്രശ്നക്കാരൻ അവന്റെ ആദ്യരാത്രി മുടക്കാൻ ഇയ്യും വന്നതല്ലേ മ്മളെ കൂടെ… അന്ന് ഇജ്ജ് ലുങ്കി മടിക്കികുത്തി അടിയിലെ ട്രൗസറും കാണിച്ചു തലയിൽ ഒരു കെട്ടും കെട്ടി ഒരു ഒന്നന്നര റൗഡി ലുക്കിലാണ് ഓന്റെ ഭാര്യവീട്ടിലേക്കു വന്നത് അതും കോഴിക്കോടിന്റെ സ്വന്തം കുണ്ടുങ്ങൽ എന്ന സ്ഥലത്തു പിന്നെ പറയാനുണ്ടോ കാര്യങ്ങൾ… എല്ലാവരെയും കണ്ട് പേടിച്ചിട്ടു അമ്മായിമ്മ ഓന്റെ ഉപ്പാനെ വിളിച്ചു… ഓൻ നമ്മുടെ കാലുപിടിച്ചു വയനാട് റിസോർട്ടിലെ ഫുൾ ചെലവ് ചെയ്യാം എന്ന് പറഞ്ഞതുകൊണ്ട് നമ്മളെല്ലാവരും പിന്മാറി… പക്ഷെ അന്ന് ‘കൊട്ട ബാബുവും തവള ഫിറോസും ഇയ്യും അതിനു സമ്മതിച്ചില്ല…, ഷഡ്ഢി വീണ്ടും പകുതി ഊരാൻ പോയ ഓനെ പൊക്കിയില്ലേ…!!””
”’ഡാ ഷംസീ.. അതെല്ലാം ശെരിയാണ് പക്ഷെ ഓനെ നമ്മള് പെട്ടന്നു വിട്ടില്ലേ അന്ന്..?”’
”’അതൊന്നും പറയണ്ട മോനെ… മൂന്ന് മണിക്ക് എത്തിയ ഓനെ പെണ്ണുങ്ങൾ മൈൻഡ് ചെയ്തില്ല… ഓന്റെ ഫസ്റ്റ് നൈറ്റ് ആകെ പാളീസായി… എന്തായാലും കൂടുതൽ അലമ്പൊന്നും ഇല്ലാതെ അന്റെ കല്യാണം കഴിഞ്ഞില്ലേ അതെന്നെ ഭാഗ്യമാണ് മോനേ., എന്നാ ഓക്കേ മുത്തേ, എല്ലാവരും ഇപ്പോ തന്നെ അവിടെയെത്തും…”’
ഫോൺ കട്ടുചെയ്തു പുറത്തു നിൽക്കുമ്പോളാണ് പിറകിൽ നിന്ന് ഉപ്പാന്റെ ശബ്ദം കേട്ടത്…
”’എന്താണ്ടാ ജ് പൊട്ടൻ അണ്ടി മുണ്ങ്ങിയതു പോലെ നിൽക്കുന്നേ..!!”’
ഹോ ചങ്ങായിന്റെ ഒരു ചീഞ്ഞ കോമഡി… ”’ഒന്നുമില്ല ഉപ്പാ.., ഞാൻ എത്ര ചെലവായി ഒന്ന് നോക്കായിരിന്നു..”’
”’പിന്നെ ചിലവ് കൂട്ടാൻ പറ്റിയ സമയം… ഇജ്ജ് അകത്തുപോടാ പോടാ.., ഓള് അവിടെ ഒറ്റയ്ക്കിരിക്കല്ലേ..”’
”’ഓളെ ആരും വിട്ടു തരുന്നില്ല ഉപ്പാ.., ഓർക്കെല്ലാം പതിനായിരം ഉറുപ്പിക കൊടുത്താലേ വിട്ടുതരൂ എന്ന് പറഞ്ഞു…”’
”’ഒരു അയ്യായിരം കൊടുത്തേക്കടാ… അവർ ആ പൈസകൊണ്ട് നാളെ ബോംബെ ഹോട്ടലിൽ ഫുഡ് കഴിക്കാനാണ് പ്ലാൻ..”’
”’ഞാൻ കൊടുക്കൂല്ല അല്ലെങ്കിലേ ഒരുപാട് ചിലവാ… അവർ ഓളെ അവിടെ വെച്ചോട്ടെ എത്ര നേരം വെക്കും എന്ന് നോക്കാമല്ലോ…”’