താമര മോതിരം 3 [Dragon] 386

Views : 31615

-എന്താണ് കാര്യം എന്ന് അറിയില്ലെന്നും ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലെന്നും പറഞ്ഞു,അന്നിവിടെ വന്ന ഇൻസ്പെക്ടർ ആണ് വന്നതെന്നും പറഞ്ഞു , ഞാൻ ഉടൻ തന്നെ സുജിത് ചേട്ടനെ വിളിച്ചു -പുള്ളി ഇന്ന് ലീവ് ആയതു കാരണം ഓഫിസിൽ പോയിട്ടുണ്ടായിരുന്നില്ല, എന്നാലും പുള്ളി അനേഷിചിട്ടു വിളിക്കാം എന്ന് പറഞ്ഞു,ഞാനും ഉണ്ണിയുടെ അച്ഛനും കൂടെ ഉണ്ണീടെ അമ്മയെ എന്റെ വീട്ടിൽ ആക്കി പോലീസ് സ്റ്റേഷനിൽ പ്പോകാൻ ഇറങ്ങി, അപ്പോഴേക്കും സുജിത് ചേട്ടൻ തിരികെ വിളിച്ചു ചോദിച്ചു

“ഡാ നാലഞ്ചു ദിവസം മുന്നേ ഉണ്ണി ആരെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നോ ഗവണ്മെന്റ് ഹോസ്പിടറ്റലിൽ,”

അപ്പൊ കണ്ണൻ പറഞ്ഞു ഞാനും അവനും കൂടിയ അഡ്മിറ്റ് ചെയ്തേ വഴിയിൽ വഴക്കു ഉണ്ടാക്കി പരിക്കേറ്റ ഒരാളെ,
സുജിത്:-ആ അത് തന്നെ ആണ് ഇഷ്യൂ ,അവന്റെ കൂടെ ഉണ്ടായിരുന്ന വേറൊരുത്തൻ മരിച്ചു, ഇപ്പൊ ഉണ്ണിയും ആശുപത്രിയിൽ കിടന്നവനും കൂടിയാണ് അത് ച്യ്തത് എന്ന് കേസ് കൊടുത്തിരിക്കുകയാണ് മരിച്ചവന്റെ കൂട്ടുകാർ , കൊലക്കേസ് ആണ് ഉണ്ണീടെ തലയിൽ കെട്ടി വച്ചിരിക്കുന്നെ.

ഞാൻ ഹർഷൻ മേമനെ അപ്പൊ തന്നെ വിളിച്ചു കാര്യം പറഞ്ഞു – അപ്പൊ പുള്ളി പറഞ്ഞു എന്നിക്ക് നീ ഇന്നലെ അത് പറഞ്ഞപ്പോഴേ തോന്നി “എന്തോ പണി വരുന്നു എന്ന്”പിന്നെ നിന്നെ പേടിപ്പിക്കേണ്ട എന്ന് വെച്ചാണ് അത് പറയാതിരുന്നേ” നിങ്ങൾ സ്റ്റേഷനിലേക്ക് പൊയ്ക്കോ ഞാന്നതു വന്നേക്കാം
ഞാനും അച്ഛനും കൂടെ സ്റ്റേഷനിൽ എത്തിയപ്പോ അവിടെ ഒരു പൂരത്തിനുള്ള ആൾ ഉണ്ടായിരുന്നു,ഞങ്ങളുടെ അടുത്തുള്ള ഒരു പുഴയുടെ തീരത്തു നിന്ന് രാവിലെ ഒരു ഡെഡ്ബോഡി കിട്ടിയത് ഞാൻ ഇന്ന് വാർത്തയിൽ വായിച്ചിരുന്നു, പക്ഷെ അത് ഇതാണെന്നു ഊഹിച്ചെടുക്കാൻ പറ്റിയില്ല കാരണം നാലഞ്ചു ദിവസോം കഴിഞ്ഞതു അല്ലെ,

ഇൻസ്പെക്ടറിനെ കാണാൻ ചെന്ന് പറഞ്ഞപ്പോ വെയിറ്റ് ചെയ്യാൻ പറഞ്ഞു പോലീസുകാരൻ ,അപ്പോൾ പിന്നിൽ നിന്ന് ഉച്ചത്തിൽ

ഹലോ സുഖമല്ലേ”

എന്നൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയാ ഞങ്ങളെ നോക്കികൊണ്ട് കഴുകാൻ കണ്ണുമായി

“DYSP -ലിജോ ഫെർണാഡസ്” വൃത്തികെട്ട പകയുള്ള ചിരിയുമായി അടുത്തേക്ക് വന്നു,

” അവനെ അന്നെ ഞാൻ ചുണ്ണാമ്പു തേച്ചു വിട്ടതാ,ഇന്ന് നന്നായി ഒന്ന് മുറുക്കണം,

കുറച്ചു തണ്ടു കൂടുതലാ ചെറുക്കാന്.

ആഹ്ഹ നമുക്ക ശരിയാക്കാം ,

പിന്നെ അച്ഛന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു – “

കൊള്ളിവായിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളു അല്ലെ,കഷ്ടമായിപ്പോയി ഇനിയിപ്പോ അതിനെ അങ്ങ് മറന്നേക്ക്,ഇനി അവനെ കൊണ്ട് ഒന്നിനും കൊള്ളാൻ പോകുന്നില്ല,

എന്ന് പറഞ്ഞു അകത്തേക്ക് കയറിപ്പോയി.

കുറച്ചു കഴിഞ്ഞു ഹർഷൻ മാമൻ വന്നു മാമനും കൂടെ ഉണ്ടായിരുന്ന ആളും ഞാനും ഉണ്ണീടെ അച്ഛനും കൂടി അകത്തേക്ക് കയറി. DYSP അവിടെ ഉണ്ടായിരുന്നില്ല ഇൻസ്പെക്ടർ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. പിന്നെ അകത്തേക്ക് കയറി ഡിവൈഎസ്പിയെ വിളിക്കാൻ പോയി,

അകത്തുനിന്ന് ആരുടേയോ കരച്ചിൽ അയ്യോ “തല്ലല്ലേ സാറേ,എനിക്കൊന്നും അറിയില്ല,ഞാനല്ല ചെയ്തത്,

പറയെടാ പറയെടാ ,അല്ലങ്കിൽ നിന്നെ ഇന്ന് അടിച്ചു കൊല്ലും ഞാൻ- എന്ന ലിജോയുടെ അലർച്ചയും

പിന്നെ കഠിനമായ അടിയുടെയും തൊഴിയുടെയും ശബ്ദവും

അവിടെ ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു,

അത് ഉണ്ണി യുടേത് ആകരുത് എന്ന പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ഇവിടെ ഇരുന്നത്, എനിക്ക് അറിയാവുന്ന എല്ലാ ദൈവത്തെയും ഞാൻ അവിടെ ഇരുന്ന് വിളിച്ചു,

അല്പം കഴിഞ്ഞ് ഷർട്ട് ബട്ടൻ എല്ലാം അഴിച്ചിട്ടു വിയർത്തൊലിച്ച നിലയിൽ DYSp പുറത്തേക്ക് വന്നു. പിന്നെ പരിഹാസത്തോടെ കൂടി ഒരു ചിരിയും ചിരിച്ചു,

Recent Stories

The Author

Dragon

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. 😔😔😔😔😔😔😔😔😔😔😔😔😔😔😔❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  4. As തണുപ്പ് കുടുവാണ്

  5. 👌👌

  6. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  7. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  8. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… 😀😀

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… 😀😀-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. 🏋️‍♂️🏋️‍♂️ജിoമ്മൻ 🏋️‍♂️🏋️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, 💕💕💕
        🏋️‍♂️🏋️‍♂️ജിoമ്മൻ🏋️‍♂️🏋️‍♂️

        1. Bro ith poolethe katha vere ethan plz reply

  9. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  10. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ 💋💋💋💋💋

  11. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  12. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  13. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk😰😰😰

  14. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com