താമര മോതിരം 3 [Dragon] 386

Views : 31615

പിന്നെ വക്കീലിനെ നോക്കി പറഞ്ഞു ”

ഹായ് വക്കീൽ സർ എന്താ വന്നത് കാര്യം പറയ്, നമുക്ക് വേണ്ടത് ചെയ്യാം,ആരെങ്കിലും കാണാതെ പോയോ, അതോ ആരെങ്കിലും ചത്തോ.

പരിഹാസത്തോടെ ഉള്ള പറച്ചിൽ കേട്ട് ഹർഷൻ രോഷം ഉള്ളിൽ കടിച്ചൊതുക്കി പിന്നെ തന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പേഴ്സ് DYSP യെ ഏൽപ്പിച്ചു.

പക്ഷേ ലിജോ അത് വാങ്ങി മേശമേൽ വച്ചിട്ട് വക്കീലിനോട് പറഞ്ഞു ”

“ഇതു പോരല്ലോ സാറേ, അങ്ങനെ അങ്ങനെ ഇറക്കിവിടാൻ പറ്റത്തില്ല,ഈ കള്ള കഴുവേറീടെ ഇവിടെ നിന്ന് ഇറക്കാൻ ഇതൊന്നും പോരാതെ വരും കാരണം,അത്ര വലിയ തെറ്റാണ് അവൻ ചെയ്തിരിക്കുന്നത്-“കൊലക്കേസ് വെറും കേസല്ല കൊലക്കേസ്,”

ഇനി അവനെതിരെ തെളിവുകൾ ഒന്നും ഇല്ലെങ്കിൽ തന്നെയും ഞാൻ അവനെ പൂട്ടണം എന്ന് വിചാരിച്ചാൽ, ഒരിക്കലും പുറത്തിറങ്ങാനാവാത്ത വിധം ഞാൻ അവനെ പൂട്ടും. കാരണം എന്റെ പേര് ഡിവൈഎസ്പി ലിജോ എന്നാണ് ലിജോ ഫെർണാണ്ടസ് IPS.

പക്ഷേ ഇപ്പൊ അങ്ങനെ അല്ല അവനെതിരെ നല്ല തെളിവാണുള്ളത് ദൃക്സാക്ഷി ഉണ്ട്, ഇവനെ ഇന്ന് തന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് എഴുതിക്കും. എന്നിട്ടാണ് എന്റെ ശരിക്കുമുള്ള കളി തുടങ്ങാൻ പോകുന്നത്, ഇപ്പൊ പയ്യൻ അകത്ത് നല്ല സുഖലോലുപനായി ഇരിപ്പുണ്ട്. അവന്റെ സുഖം മുഴുവൻ ഞാൻ മാറ്റും എന്നെന്നേക്കുമായി ഇത്രയും പറഞ്ഞ് ഒരു വിടലചിരി ചിരിച്ചുകൊണ്ട് ഡിവൈഎസ്പി എണീറ്റു, പിന്നെ കിരണിനോട് ആയി പറഞ്ഞു

“അടുത്ത നറുക്ക് നിനക്ക്, അതിനുമുമ്പ് നീ എങ്ങോട്ടാ എന്ന് വച്ച് ഓടിരക്ഷപ്പെട്ടോ. എന്റെ കയ്യിൽ കിട്ടി കഴിഞ്ഞാൽ പിന്നെ നിന്നെ ഞാൻ പൂട്ടും, ഉണ്ണിയെ പൂട്ടിയ തിനേക്കാൾ വലിയ പൂട്ട് കാരണം അത്രയേറെ നീ എന്നെ വിഷമിപ്പിച്ചു. നീയല്ല നിന്റെ മാമൻ, ഹർഷൻ അഡ്വക്കേറ്റ്.
“ഏതായാലും കുടുംബത്തോടെ വന്നതല്ലേ ഒരു ചായ കുടിച്ചു നമുക്ക് പിരിയാം. ഇന്നു വൈകുന്നേരം മുന്നേ ഞാൻ അവനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി അവിടെ നിന്നും ജാമ്യം കിട്ടാനുള്ള വകുപ്പ് ആവശ്യമെങ്കിൽ നോക്കിക്കോ,

ആ സഹായം വേണമെങ്കിൽ ഞാൻ ഇപ്പോൾ ചെയ്തു തരാം, പിന്നെ അവസാനം പോലീസ് സഹായിച്ചില്ല എന്ന് വേണ്ട, അപ്പോൾ ശരി എന്ന, വിട്ടോ എന്നുപറഞ്ഞ് ലിജോ അകത്തേക്ക് കയറിപ്പോയി,

ഇത്തിരി കഴിഞ്ഞു അകത്തു നിന്നും വീണ്ടും കരച്ചിൽ മുഴങ്ങി.

ഏകദേശം രണ്ടു മണിയോടെ ഉണ്ണിയേയും കൊണ്ട് DYSP യും കുറച്ചു പോലീസുകാരും മജിസ്ട്രേറ്റിന്റെ കാണാൻ ആയി പോയി, ഞങ്ങളും കൂടെ പോയി, മജിസ്ട്രേറ്റിന്റെ മാമന് പരിചയമുണ്ടായിരുന്നു അവിടെ ചെന്നപ്പോൾ ജഡ്ജി മാമനെ കണ്ടു –

ഹായ് ഹർഷൻ എന്തൊക്കെ ഉണ്ട് എന്ന് ചോദിച്ചു കുശലന്നേഷണം നടത്തി

“അത് കണ്ട ലിജോയുടെ മുഖം വലിഞ്ഞു മുറുകുന്നതു കിരൺ ശ്രദ്ധിച്ചു, അപ്പോഴേക്കും വേറൊരു പോലീസ് ജീപ്പിൽ അന്ന് ഞങ്ങൾ ഹോസ്പിറ്റലിൽ ആക്കിയ ആളും കൂടെ വേറെ രണ്ടു മൂന്ന് പേരെയും കൊണ്ട് വന്നു, ഹോസ്പിറ്റലിൽ ആക്കിയ ആൾ എന്നെയും ഉണ്ണിയേയും മാറി മാറി നോക്കി ” ക്ഷമ യാചിക്കും പോലെ’

കൂടെ വന്നവർ സാക്ഷികൾ ആയിരുന്നു- അവരെ എനിക്ക് മനസിലായി അന്ന് വണ്ടിയിൽ ഉണ്ടായിരുന്ന ആൾക്കാർ ഇവരാണ് ആ ചത്ത് പോയവന്റെ ബോഡി എടുത്തു വണ്ടിയിൽ കയറ്റിയ ആൾക്കാർ, മജിസ്ട്രേറ്റ്- ശിപ്പായി കേസ് വിളിച്ചപ്പോ, ഉണ്ണിയേയും കൂട്ടി ഒരു പോലീസുകാരൻ അകത്തേക്ക് കയറി കൂടെ സാക്ഷികളും പിന്നെ രണ്ടാമനും ഞങ്ങളും, പോലീസിന്റെ റിപ്പോർട്ട് എല്ലാം വായിച്ചു നോക്കിയ മജിസ്ട്രേറ്റ്- ഉണ്ണിയോടായി ചോദിച്ചു – “എന്താ ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെ സത്യം ആണോ”
നീയും രണ്ടാമനെ ചൂണ്ടി ഈ ആളും കൂടെ ആണോ ” അവനെ കൊന്നത് ,

ഉണ്ണി :- അല്ല സർ ഞാൻ തെറ്റൊന്നും ചെയ്തില്ല , റോഡിൽ കുത്തു കൊണ്ട് കിടന്ന ഇയാളെ സഹായിച്ചു എന്നൊരു തെറ്റുമാത്രമേ ഞാൻ ചെയ്തുള്ളു ,

അതുകേട്ടു എന്റെ നെഞ്ഞോന്നു പിടച്ചു കാരണം ഞാൻ ആണ് അവനെ നിർബന്ധിച്ചു കൂടെ കൂട്ടിയത്, ആനി അവൻ പറഞ്ഞതാ പണി കിട്ടും എന്ന് – കേട്ടില്ല ഞാൻ ,എന്റെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി -ആരും കാണാതെ കണ്ണുനീർ തുടച്ചു ഞാൻ.

Recent Stories

The Author

Dragon

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. 😔😔😔😔😔😔😔😔😔😔😔😔😔😔😔❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  4. As തണുപ്പ് കുടുവാണ്

  5. 👌👌

  6. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  7. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  8. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… 😀😀

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… 😀😀-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. 🏋️‍♂️🏋️‍♂️ജിoമ്മൻ 🏋️‍♂️🏋️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, 💕💕💕
        🏋️‍♂️🏋️‍♂️ജിoമ്മൻ🏋️‍♂️🏋️‍♂️

        1. Bro ith poolethe katha vere ethan plz reply

  9. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  10. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ 💋💋💋💋💋

  11. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  12. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  13. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk😰😰😰

  14. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com