താമര മോതിരം 3 [Dragon] 386

Views : 31615

 

കണ്ണൻ “പേരെന്താ,വീടെവിടെയാ എന്നൊക്കെ ഉള്ള ചോദ്യങ്ങൾക്ക് ” സമയമാകുമ്പോ എല്ലാത്തിനും മറുപടി കിട്ടും എന്ന് പറഞ്ഞ ആ ശബ്ദം പിന്നെ പരിഭവം കലർന്ന സ്വരത്തിൽ കണ്ണനോട് “കണ്ണൻ ഇപ്പൊ പണ്ടത്തെ പോലെ അല്ല എന്റെ കൂടെ സമയം ചിലവഴിക്കാരെ ഇല്ല”

അപ്പോഴേക്കും കണ്ണൻ ചോദിച്ചു ” അറിഞ്ഞില്ലേ എന്റെ അച്ഛൻ ഇപ്പൊ ഇല്ല, എന്ത് പറ്റിയെന്നോ എങ്ങോട്ടാ പോയതെന്നോ അറിയില്ല, എനിക്ക് എന്റെ അച്ഛനെ കൂടാതെ പറ്റില്ല ,എന്റെ ‘അമ്മ ആകെ വിഷമത്തിൽ ആണ് അമ്മയുടെ കണ്ണിൽ കണ്ണുനീരിനുള്ള മറുപടി കൊടുക്കാൻ എനിക്ക് ആകുന്നില്ല, ആകപ്പാടെ ഒരു മരവിച്ച ഒരു അവസ്ഥായാണ് ഇപ്പൊ എന്റേത്, ഒറ്റ ശ്വാസത്തിൽ കണ്ണൻ പറഞ്ഞു തീർത്തു.ഒപ്പം കണ്ണുനീർ ധാരധാരയായി ഒഴുകി.

അപ്പോഴേക്കും കണ്ണന്റെ മുഖത്ത് ഒരു കൈത്തലം തഴുകി കണ്ണുനീർ ഒപ്പുന്ന പോലെ തോന്നി കണ്ണന് – പിന്നെ പറഞ്ഞു ” വിധിയെ തടുക്കാൻ ആർക്കും ആകില്ല കണ്ണാ, നമുക്ക് നല്ലതിനായി കാത്തിരിക്കാം,പിന്നെ നല്ല മനുഷ്യർക്ക് എന്തെകിലും ആപത്തു സംഭവിച്ചാൽ ദൈവം ഉണ്ടാകും സംരക്ഷിക്കാൻ” കണ്ണാ വിഷമിക്കണ്ട ഇല്ലാത്ത നല്ലതിനും ഒരു ചീത്ത സമയം ഉണ്ട് ,അതുപോലെ തിന്മയ്ക്ക് ഒരു നന്മയും, ഇനി ‘അമ്മ വിഷമിക്കാതെ നോക്കേണ്ടത് കണ്ണനാണു ,ഇതിലും വലിയ കഷ്ടപ്പാടും പരീക്ഷണങ്ങളും ഉണ്ടാകും എല്ലാത്തിനെയും അധിജീവിക്കണം എന്റെ കണ്ണൻ, കണ്ണന് എന്ത് ആവശ്യത്തിനും സഹായത്തിനും ഞാൻ ഒപ്പം ഉണ്ടാകും,

ഇപ്പൊ കണ്ണൻ ഉറങ്ങിക്കോ എന്ന് പറഞ്ഞു തലയിൽ തഴുകാൻ തുടങ്ങി –
പിന്നെ ഒന്നും ചോദിയ്ക്കാൻ കണ്ണന് പറ്റിയില്ല, പക്ഷെ എന്തക്കയോ മനസ്സിൽ തികട്ടി വന്നു ചോദിക്കാനായി, ആ രൂപത്തെ ഒന്ന് കാണാനായി കണ്ണന്റെ മനസ് തുടിച്ചു, എന്തോ വലിയൊരു ആശ്വാസം കിട്ടുന്നുണ്ട് ഇവിടെ ഇങ്ങനെ ഇവളുടെ മടിയിൽ തല വെച്ച് കിടക്കുമ്പോ, ആരാ എന്താ അറിയാൻ ഉള്ള വെമ്പലിൽ കണ്ണൻ തന്റെ കണ്ണ് ബലം പ്രയോഗിച്ചു തുറന്നു.

അവിടെ ആരും ഇല്ലാരുന്നു പടിയിൽ ഞാൻ കിടക്കുകയായിരുന്നു, നേരത്തെ ഉണ്ടായിരുന്ന തണുപ്പും, മണവും,നിലാവും ഏങ്ങോ പോയി,മൊത്തം ഇരുട്ടും പിന്നെ ചീവിടിന്റെയും വേറെ ഏതോ ജീവികളുടെയും ശബ്ദം മാത്രം ചുറ്റും മുഴങ്ങി കേട്ടു , ഞാൻ അവിടെ നിന്ന് “ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു ,”പേടി മൂലം എന്റെ ശബ്ദവും വിറച്ചിരുന്നു , കുളത്തിലേക്ക് നോക്കിയാ കണ്ണൻ വീണ്ടും ഞെട്ടി തെറിച്ചു -കാരണം അവിടെ ഞാൻ പറിച്ചെടുത്ത പൂവിന്റെ സ്ഥാനത്തു അതുപോലെ അതെ സ്ഥലത്ത് – ഒരു താമര പൂ മൊട്ട് , ആകെ പാടെ പേടിച്ചു പോയ ഞാൻ തിരികെ വീട്ടിലേക്കു പോകാൻ തുടങ്ങി,അക്ഷരാർത്ഥത്തിൽ ഞാൻ ഓടുകയായിരുന്നു,കുറച്ചു ദൂരം ഞാൻ ഓടിയപ്പോ എന്റെ പുറകിൽ ആരോ വരുന്നതു് പോലെ തോന്നി ഞാൻ നിന്ന് തിരിഞ്ഞു നോക്കി, ആരും തന്നെ ഇല്ലാരുന്നു എന്നാലും ആരോ തന്നെ പിന്തുടരുന്നു എന്ന പോലുള്ള എല്ലാ അടയാളങ്ങളും ഉണ്ടാരുന്നു, പേടിച്ചു വിറച്ചു ഓടിയ കണ്ണൻ വയൽ മുറിച്ചു കടക്കുന്നതിനിടെ കാൽ തട്ടി വീഴാൻ തുടങ്ങി, വയലിലെ വെള്ളത്തിലേക്കേ മുഖം അടിച്ചു വീഴ്ന്നു.
പെട്ടന്ന് തന്നെ ചാടി എന്നിട്ട് ചുറ്റും നോക്കി – എങ്ങും ഇരുട്ട്, കറുപ്പ് എന്നത് നിറം അല്ലെന്നു ജീവിതത്തിന്റെ ഭാഗം ആണെന്നും കണ്ണനെ തോന്നിപ്പിച്ച സമയം, കറുപ്പിനെ കണ്ണൻ വെറുക്കപ്പെട്ട സമയം കണ്ണ് അടച്ചു പിടിച്ചത് പോലെ തോന്നി അവനു കാരണം കണ്ണ് മുഴുവൻ തിരുമി അടച്ചിട്ടും കറുത്ത് ഭീകരമായ ഇരുട്ട് അല്ലാതെ വേറൊന്നും അവനപ്പോ കാണാൻ കഴിഞ്ഞില്ല. മെല്ലെ എണീറ്റപ്പോ ചവിട്ടി നിൽക്കുന്നത് വയലിൽ അല്ലെന്നു ,വെള്ളത്തിൽ അല്ലെന്നും മനസിലായി അവനു മെല്ലെ തപ്പി തടഞ്ഞു അത് എവിടെ ആണെന്ന് നോക്കാൻ തുടങ്ങി, അപ്പൊ അവനു മനസിലായി – പിന്നെ പതിയെ പോയി മുറിയിലെ ലൈറ്റ് ഇട്ടു.

ഈ കണ്ടതെല്ലാം ഒരു സ്വപ്നം ആണെന്ന് മനസിലാക്കാൻ അവനു സാധിക്കുമായിരുന്നില്ല,പേടിച്ചു വിറച്ചു അവൻ കട്ടിലിൽ നിന്ന് തറയിൽ വീണിരുന്നു,വളരെയേറെ അവനെ പേടിപെടുത്തിയ നിമിഷങ്ങൾ ആയിരുന്നു ഇപ്പൊ കടന്നു പോയത്, പേടിച്ചു വിറച്ചു ഒരു ജഗ്ഗിലെ വെള്ളം മുഴുവൻ അവൻ കുടിച്ചു തീർത്തു, പിന്നെ അല്പസമയം കഴിഞ്ഞു അവൻ സാധാരണ നിലയിലേക്ക് വരുവാൻ തുടങ്ങി, അപ്പൊ നേരത്തെ കഴിഞ്ഞു പോയ കാര്യങ്ങൾ മുഴുവൻ അവൻ ആലോചിച്ചു ,അപ്പോഴാണ് തൻ വൈകുന്നേരം പറിച്ചു കണ്ടു വന്ന ആ പൂവിനെ പറ്റി ആലോചിച്ചത്, പിന്നെ അവൻ ആ മുറി മുഴുവൻ പരതി അവസാനം മേശയുടെ അടിയിൽ നിന്ന് ആ പൂവിനെ അവൻ കണ്ടെത്തി,പിന്നെ പറ്റിയ അവൻ ആ പൂവിനെ എടുത്തു മേശയുടെ പുറത്തു വച്ചു, ആ പൂ പറിച്ചു ഇത്ര സമയം ആയിട്ടും അതിന്റെ ഇതളുകൾ ഇപ്പോൾ പറിച്ചെടുത്ത് മാതിരി തന്നെ ഉണ്ടാരുന്നു,എല്ലാം കൂടെ ആലോചിച്ചു ശെരിക്കും വട്ടായ അവസ്ഥയിൽ എത്തിയിരുന്നു കണ്ണൻ,

Recent Stories

The Author

Dragon

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. 😔😔😔😔😔😔😔😔😔😔😔😔😔😔😔❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  4. As തണുപ്പ് കുടുവാണ്

  5. 👌👌

  6. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  7. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  8. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… 😀😀

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… 😀😀-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. 🏋️‍♂️🏋️‍♂️ജിoമ്മൻ 🏋️‍♂️🏋️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, 💕💕💕
        🏋️‍♂️🏋️‍♂️ജിoമ്മൻ🏋️‍♂️🏋️‍♂️

        1. Bro ith poolethe katha vere ethan plz reply

  9. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  10. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ 💋💋💋💋💋

  11. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  12. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  13. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk😰😰😰

  14. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com