താമര മോതിരം 3 [Dragon] 388

ഉണ്ടായിരുന്നവൻ തന്നെയാണ് ,അങ്ങനെ ഒരുത്തനെയാണ് നീ സഹായിക്കാൻ പോകുന്നത്

കണ്ണൻ പറഞ്ഞു ഒരു ജീവൻ അല്ലേടാ വഴിയിൽ ഉപേഷിച്ചു പോകാൻ തോന്നുന്നില്ല. ഒന്ന് വന്നു പിടിയെടാ പ്ലീസ്…
കണ്ണന്റെ വാക്ക് കേട്ടു ഉണ്ണി വന്നിട്ട് രണ്ടുപേരും കൂടെ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു. പിന്നെ റോഡിൽ കൂടെ പോയ ഒരു ഓട്ടോ കൈകാണിച്ചു നിർത്താൻ ശ്രമിച്ചു, പക്ഷെ ഓട്ടോ നിർത്താതെ പോയി. ആ ചായ കടയിലെ ചേട്ടനും മറ്റുള്ളവരും ആ നാട്ടുകാർ അല്ല എന്നരീതിയിൽ അവരവരുടെ ജോലിക്ക് പോയി.. ഉണ്ണി എന്നെ കുറെ തെറി പറഞ്ഞു പിന്നെ പോയി ബൈക്ക് കൊണ്ടുവന്നു പിന്നെ ഞങ്ങൾ മൂന്നു പേരും അവനെ ഇടയിൽ ഇരുത്തി ഹോസ്പിറ്റലിലേക്ക് തിരിച്ചു.

അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിയപ്പോ, ആക്സിഡന്റിൽ റോഡിന്റെ സൈഡിലെ കമ്പി കുത്തികയറിയതു എന്ന് പറഞ്ഞു അഡ്മിറ്റ് ആക്കി. ഡോക്ടർ വിശ്വസിച്ചില്ല എങ്കിലും ഞങ്ങളുടെ നിസഹായത കണ്ടപ്പോ ഡോക്ടർ അഡ്മിറ്റ് ചെയ്യാൻ പറയുകയായിരുന്നു. പിന്നെ എന്തെകിലും ഇഷ്യൂ ഉണ്ടാകുകയാണെകിൽ വിളിക്കാൻ എന്ന് പറഞ്ഞു പേരും അഡ്രസ്സും മൊബൈൽ നമ്പറും ചോദിച്ചു ഉണ്ണി അവന്റെ നമ്പറും അഡ്രസ്സും മറ്റും കൊടുത്തു,ഡോക്ടറിനോട് നന്ദി പറഞ്ഞപ്പോ പുള്ളി പറഞ്ഞു എക്കാലത്തു് ഇങ്ങനെ ഉള്ള സഹായമനോഭാവം ഉള്ള ആൾക്കാർ കുറവാണെന്നും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നും .ഡോക്ടർ പറഞ്ഞത് അനുസരിച്ചു ഞങ്ങൾ അവിടെ നിന്നിറങ്ങി.

വൈകുന്നേരത്തോടെ വീട്ടിൽ എത്തിയ ഞങ്ങൾ എല്ലാപേരുടെയും തെറിയും കേട്ടു. അവരെ പേടിപ്പിക്കേണ്ട എന്നു കരുതി നടന്ന കാര്യങ്ങൾ ഒന്നും ആരോടും പറഞ്ഞില്ല പകരം മഴ ആയതു കൊണ്ടാണ് ലേറ്റ് ആയതു എന്ന് പറഞ്ഞോഴുവാക്കി,

വൈകുന്നേരം ഞാൻ കുളിക്കാനായി ഉണ്ണിയോടൊപ്പം കുളത്തിൽ പോയി. എന്നാൽ ഞാൻ പ്രതിഷിച്ച പോലെ ഒന്നും ഉണ്ടായില്ല മാത്രമല്ല. ഇന്നലെ ഇരുന്ന പോലെ കരയിൽ കുറച്ചുനേരം കാൽ വെള്ളത്തിലേക്ക് നീട്ടി ഞാൻ ഇരുന്നത് കണ്ടു ഉണ്ണി ചോദിച്ചു. “നിനക്കെന്താടാ വട്ടു പിടിച്ചോ. നീ ഇതെന്താ കാണിക്കുന്നേ എന്ന് ചോദിച്ചു കളിയാക്കി “.ഇളിഭ്യനായി ഞാൻ കുളത്തിലേക്ക് ചാടി നീന്തി. പിന്നെ ഉണ്ണി കാണാതെ മുങ്ങാകുഴി ഇട്ടു കുളത്തിന്റെ അടിത്തട്ട് മുഴുവൻ പരിശോധിച്ചു, എന്നാൽ ചെളിയും മണ്ണും അല്ലാതെ ഒന്നും കണ്ടെത്താൻ സാധിച്ചില്ല
.
പിന്നെ കരയ്ക്കു കയറി തോർത്തി പുതിയ തുണി മാറി ഉടുത്തു വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ ഞാൻ കുളത്തിന്റെ പടവിനോട് ചേർന്ന് ഒരു ചുവന്ന നിറമുള്ള എന്തോ കണ്ടു. താഴോട്ടിറങ്ങി ചെന്ന് ഞാനത് നോക്കി. അതൊരു പൂ ആയിരുന്നു പൂർണമായി വിടരാത്ത ഒരു താമര മൊട്ട്.. അപ്പൊ തോന്നിയ ജിജ്ഞാസയിൽ ഞാനതു പറിച്ചെടുത്തു കയ്യിൽ വെച്ചു. ആദ്യമായണ് ഈ കുളത്തിൽ ഞാൻ താമര കാണുന്നെ എന്ന് ഉണ്ണി പറഞ്ഞു. ഞാനും അപ്പോൾ ശരിയാണ് എന്ന് പറഞ്ഞവനെ പിന്താങ്ങി. പക്ഷെ ഞാൻ അടിത്തട്ടിൽ മുൻപേ കണ്ടിട്ടുണ്ട് എന്നവനോട് പറഞ്ഞാൽ കേൾക്കുന്ന പുളിച്ച തെറിയോർത്തു പറഞ്ഞില്ല. ഞാൻ ആ പൂ കൊണ്ട് വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയ ഞാൻ അമ്മയെ കാണാൻ അകത്തേക്ക് പോയി. എന്നെ കണ്ട അമ്മ പതിവില്ലാതെ എണിറ്റു വന്നു പിന്നെ എന്നോട് ചോദിച്ചു, “വല്ലതും കഴിച്ചോ കണ്ണാ “ അപ്പോഴേക്കും എന്റെ കണ്ണിൽ നിന്നു കണ്ണുനീർ വന്നുകാഴ്ചയെ മറച്ചിരുന്നു. കാരണം അച്ഛനെ കാണാതായത്തിനു ശേഷം അമ്മ പിന്നെ ആരോടും വലിയ സംസാരം ഉണ്ടായിരുന്നില്ല ശരിക്കും ഉൾവലിഞ്ഞു കട്ടിലിൽ നിന്ന് എണീക്കാൻ പോലും കൂട്ടാക്കാതെ ആയിരുന്ന അമ്മ പെട്ടന്ന് വന്നു എന്നോട് സംസാരിച്ചപ്പോൾ ഞാനാകെ സന്തോഷവനായി. ആ സന്തോഷം പുറത്തേക്ക് വന്നതാണ് ആ കണ്ണ്നീർ….. “മോനെ നീ വിഷമിക്കണ്ട അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല, ചെയ്യില്ല .നീ തോറ്റു കൊടുക്കരുത്.. അച്ഛന് വേണ്ടി പൊരുത്തണം. ജയിക്കണം. അച്ഛന്റെ മോൻ അച്ഛന്റെ നിരപരാധിത്തം തെളിയിക്കണം”.എന്ന് വളരെ ശക്തമായി പറഞ്ഞു അകത്തേക്ക് പോയി.

അമ്മയുടെ ആ മുഖഭാവം കണ്ടപ്പോ ശെരിക്കും സന്തോഷവും അതോടൊപ്പം അത്ഭുതവും തോന്നി. ഞാൻ എന്റെ മുറിയിലേക്ക് വന്നു ഈറൻ എല്ലാം വിരിച്ചിട്ടു. ഷർട്ട് എടുത്തിട്ട് പുറത്തേക്ക് ഇറങ്ങി. പിന്നെ

Updated: February 15, 2021 — 1:59 am

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. ???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????

  4. As തണുപ്പ് കുടുവാണ്

  5. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  6. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  7. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. ?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, ???
        ?️‍♂️?️‍♂️ജിoമ്മൻ?️‍♂️?️‍♂️

        1. Bro ith poolethe katha vere ethan plz reply

  8. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  9. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ ?????

  10. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  11. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  12. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk???

  13. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.