താമര മോതിരം 3 [Dragon] 388

ഫോൺ – അയ്യോ നമ്പർ മാറിപ്പോയോ…….. ,നീ കിരിയത്തെ രാജൻ അല്ലെ

കിരൺ :- അല്ല ചേട്ടാ റോങ്ങ് നമ്പർ ആണ്

ഫോൺ :- അയ്യോ സോറി മോനെ …….സോറി – മാറി പോയി

ഫോൺ കട്ട് ആയി ഒപ്പം കിരണിന്റെ നല്ലജീവൻ വന്നു , ഏകദേശം ശ്വാസംമുട്ടി വെള്ളത്തിൽ താഴ്ന്നുകിടന്ന അവസ്ഥാ ആയിരുന്നു അവനു,ഉണ്ണിക്ക് എന്തെകിലും പറ്റുന്നതിനെ കുറിച്ച് അവനു ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല,

ചെറിയ സമയം കൊണ്ട് അവൻ എന്തെക്കെയാ ആലോചിച്ചു കൂട്ടിയത്,ഉണ്ണിയെ ആരോ അപായപ്പെടുത്താൻ ശ്രമിച്ചു,ആ DYSP ,പിന്നെ വീട്ടിലേക്ക് വന്ന ഗുണ്ടകൾ അങ്ങനെ എന്തക്കയോ മനസിലേക്ക് ഓടി പാഞ്ഞു വന്നു,

ഒരു ദീർഘശ്വാസം എടുത്തു കൊണ്ട് ഒന്നുകൂടി ഉണ്ണിയുടെ ഫോണിലേക്ക് വിളിച്ചു അപ്പോൾ ഫോൺ റിങ് ചെയ്തു സന്തോഷവും ആകാംഷയും ടെൻഷനും നിറഞ്ഞ അല്പസമയത്തിനുശേഷം ഉണ്ണി ഫോൺ എടുത്തു കൊണ്ട് പറഞ്ഞു അളിയാ സോറി ചാർജ് ഇല്ലാത്തതിനാൽ ഓഫ് ആയി പോയി ഞാൻ വീട്ടിലേക്ക് വന്നായിരുന്നു ചാർജിന് കിടക്കുകയാണ് 10 മിനിറ്റ് കഴിഞ്ഞ് ഇറങ്ങും. അപ്പോഴാണ് എനിക്ക് എന്റെ ശ്വാസം നേരെ വീണത്. ഞാൻ അവനെ കുറച്ച് തെറിയും പറഞ്ഞിട്ട്,പെട്ടന്ന് വരാൻ പറഞ്ഞിട്ട് , നേരെ മാമന്റെ വീട്ടിലേക്ക് പോയി, ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഉണ്ണി വന്നു.
സ്റ്റേഷനിലെ സുജിത്ത് ചേട്ടൻ FIR കോപ്പിയെടുക്കാൻ അവനെ സഹായിച്ചു എന്ന് പറഞ്ഞു, പിന്നെ ഞങ്ങൾ രണ്ടു പേരും കൂടി ആ പേപ്പർ കൊണ്ട് വക്കീൽ ഓഫീസിൽ കൊടുത്തിട്ട് തിരികെ എന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

തിരികെ വരുന്ന വഴിക്ക് ചായ കുടിക്കാനായി ഒരു ചെറിയ ചായക്കടയിൽ നിർത്തി, രണ്ട് ചായയും പറഞ്ഞിട്ട് കണ്ണാടി പെട്ടിക്കുള്ളിൽ നിന്ന് 2 വട എടുത്തുകൊണ്ട് ഉണ്ണി എന്റെ അടുക്കൽ വന്നു ബൈക്കിൽ ചാരി നിന്നു, അപ്പോഴേക്കും മഴ അതിന്റെ വരവ് അറിയിച്ചു കൊണ്ട് ചെറുതായി മിന്നലും ഇടിവെട്ടും തുടങ്ങി. അൽപസമയം കഴിഞ്ഞ് ചെറുതായി മഴ പെയ്യാൻ തുടങ്ങി. മഴ തുടങ്ങിയപ്പോൾ ഞാൻ ഉണ്ണിയോട് പറഞ്ഞു.. എടാ.. നമുക്ക് മഴ മാറിയിട്ട് പോകാം അല്ലെങ്കിൽ മുഴുവൻ നനഞ്ഞു കുളമാകും. നമ്മൾ പതിയെ ചായക്കടയുടെ അകത്തേക്ക് കയറി ഇരുന്നു,അവിടെ രണ്ടു മൂന്ന് ആൾക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു,

പെട്ടെന്ന് മഴ അതിന്റെ രൗദ്രഭാവം ഉടലെടുത്തു കൊണ്ട് ആഞ്ഞു പെയ്യാൻ തുടങ്ങി, മഴയും ഇടിയും മിന്നലും ആയി പ്രകൃതി അതിന്റെ തനി സ്വരൂപം കാണിക്കുന്ന സമയം,പത്ത് പതിനഞ്ച് മിനിറ്റ് ആയിട്ടും മഴ അതേ ഭാവത്തിൽ തന്നെ ആർത്തിരമ്പി പെയ്യുകയായിരുന്നു, കടയുടെ പിറകിൽ നല്ല നെൽവയൽ വിളഞ്ഞു നിന്നിരുന്ന സമയമായിരുന്നു, അകലെ നിന്നും വരുന്ന കാറ്റ് നെൽവയലിൽ തട്ടി നെൽപ്പാടം മുഴുവൻ ഒരുവശത്തേക്ക് ചാഞ്ഞു വരുന്ന കാഴ്ച നയന മനോഹരമായിരുന്നു. കടയുടെ സൈഡിൽ നിന്ന് ആ കാഴ്ച കണ്ട് ആസ്വദിക്കുകയായിരുന്നു ഉണ്ണിയും ഞാനും.

കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന നെൽവയൽ, അതിന്റെ അറ്റത്ത് വയലും ആകാശവും ചേരുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു, വട്ടല്ല പറഞ്ഞത് – ശരിക്കും പറഞ്ഞാൽ നോക്കത്താ ദൂരത്ത് കിടക്കുന്ന നോക്കിയാൽ ദൂരെയുള്ള വയൽ ആകാശത്ത് ഉള്ളത് മാതിരി തോന്നും. മരീചിക എന്ന് കേട്ടിട്ടില്ലേ അത് പോലെ. മിന്നലിന്റെ ചിത്രപ്പണി ആസ്വാദിച്ചു നിന്നപ്പോ പെട്ടന്ന് വലിയൊരു ഇടി വെട്ടി. ഞാനും ഉണ്ണിയും ഒരുപോലെ ഞെട്ടിപോയി.. പിന്നെ രണ്ടുപേരും ചിരിച്ചുകൊണ്ട് തിരികെവന്നു ബെഞ്ചിൽ ഇരുന്നു.

നല്ല മഴയത്തു ബൈക്കിൽ വന്ന രണ്ടു പേർ മഴനനയാതെ കടയുടെ സൈഡിലേക്ക് കയറി നിന്നു,
വന്ന രണ്ടുപേരും ഹെൽമെറ്റ് വച്ചിട്ടുണ്ടായിരുന്നു. അകത്തേക്ക് കയറിയ ഒരാൾ നമ്മളെ കണ്ടുകൊണ്ട് പതിയെ പുറത്തിറങ്ങി കൂടെയുണ്ടായിരുന്ന ആളിനോട് എന്തോ പറഞ്ഞു അതുകേട്ട് രണ്ടാമൻ അകത്തേക്ക് എത്തിനോക്കി , പരസ്പരം എന്തോ പറഞ്ഞു. അപ്പോൾ ആദ്യം വന്നു നോക്കിയ ആൾ ഫോൺ എടുത്തു മാറിനിന്ന് ആരെയോ വിളിച്ചു കുറച്ചു നേരം സംസാരിച്ച് തിരികെ വന്നു ചായ പറഞ്ഞു അവിടെ തന്നെ നിന്നു അപ്പോഴും അവർ ഹെൽമെറ്റ് വച്ചിട്ടുണ്ടായിരുന്നു. ഉണ്ണി എന്നെ നോക്കി എന്താ പ്രശ്നം എന്ന് കൈ കൊണ്ട് ആംഗ്യഭാഷയിൽ ചോദിച്ചു ഞാൻ അറിയില്ല എന്ന് ചുമൽ വെട്ടി കാണിച്ചു.

അല്പസമയം കഴിഞ്ഞപ്പോ ചായക്കടയിലെ ചേട്ടൻ അവര്ക്ക് ചായ കൊടുത്തു,ആ സമയത്താണ് അവർ ഹെൽമെറ്റ് ഊരിവെച്ചതു ,പിന്നെ ചായയും വാങ്ങി പുറത്തേക്ക് കടയുടെ സൈഡിലേക്ക് മാറി

Updated: February 15, 2021 — 1:59 am

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. ???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????

  4. As തണുപ്പ് കുടുവാണ്

  5. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  6. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  7. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. ?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, ???
        ?️‍♂️?️‍♂️ജിoമ്മൻ?️‍♂️?️‍♂️

        1. Bro ith poolethe katha vere ethan plz reply

  8. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  9. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ ?????

  10. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  11. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  12. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk???

  13. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.