താമര മോതിരം – ഭാഗം -17 (ഡ്രാഗൺ) 269

അവൾക്കു കുറച്ചു കാര്യങ്ങൾ അവനിൽ നിന്നും അറിയണമായിരുന്നു

അതറിയാൻ അവൾ കണ്ണുകൾ തുറന്നു – തന്റെ മുന്നിൽ ഒരു ചെറുപ്പക്കാരൻ – എന്നും അവളുടെ സ്വപ്നങ്ങളിൽ വന്നു അവളെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത സുഖങ്ങൾ അവൾക്കു സമ്മാനിച്ച അവളിപ്പോൾ അവളുടെ ജീവന് തുല്യം സ്നേഹിക്കുന്ന –

വാക്കുകൾ കൊണ്ട് പോലും വേദനപ്പെടാൻ കഴിയാത്ത അവളുടെ

 

എല്ലാമെല്ലാമായ

എല്ലാമെല്ലാമായ

ആര് ?

ആരാണിയാൾ ?

 

ആ ചോദ്യം അവളുടെ എതിർപ്പിനെ കൂടുതൽ ശക്തിയുള്ളവൾ ആക്കി

അവനെ പിടിച്ചു അവളുടെ എതിർ ദിശയിൽ ഇരുത്തി

പിന്നെ അവനോടു ചോദ്യങ്ങളുടെ ശരങ്ങൾ എയ്തു വിട്ടു

എല്ലാം സമയമാകുബോൾ പറയാം എന്ന് അങ്ങ് പറഞ്ഞു എന്നോട് എന്നാലും

മനസുകൊണ്ട് ഇഷ്ട്ടമായിട്ടു മറ്റൊന്നിനു വേണ്ടിയും ഇപ്പോൾ അങ്ങയെ നഷ്ടപ്പെടാൻ വയ്യാത്തോണ് കൊണ്ട് ചോദിക്കുകയാണ്

ഈ പൊട്ടി പെണ്ണിനോട് പറഞ്ഞു കൂടെ –

ഞാൻ ആരോടും പറയില്ല അത് എത്ര വല്യ രഹസ്യം ആയാലും

അവനിൽ നിന്നും ഒരു പുഞ്ചിരി മാത്രം ആയിരുന്നു അതിനുള്ള ഉത്തരം

അവന്റെ മുഖം കാണുമ്പോൾ പിന്നെ അവൾക്കു അവനോട് യാതിന്നും തന്നെ ചോദിയ്ക്കാൻ ആവുകയില്ല – അവന്റെ കണ്ണുകൾ കണ്ടാൽ അറിയാതെ പോലും അതിലേക്കു നോക്കിയാൽ പിന്നെ അവനിലേക്ക്‌ പടർന്നു കയറാൻ മനസ് കൊതിക്കും

അതിനാൽ അവന്റെ മുഖത്ത് നോക്കാതെ തറയിലേക്ക് നോക്കിയാണിപ്പോൾ കാർത്തു സംസാരിക്കുന്നതു

അവന്റെ പുഞ്ചിരി – വലിയൊരു ചിരിയിലേക്കു മാറി

ആ മുറിയിൽ മുഴുവൻ മുഴങ്ങി കേൾക്കുന്നഅത്രേം ഉച്ചത്തിൽ അവൻ പൊട്ടി ചിരിക്കാൻ തുടങ്ങി

കർത്തുവിന് പേടി തോന്നി ഒന്നു അവന്റെ ചിരി കേട്ട് ‘അമ്മ ഉണർന്നാലോ എന്നും
രണ്ടു  ഇപ്പോൾ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് എന്നും

അവൻ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു പറഞ്ഞു വാ

അവൾ ചോദിച്ചു എവിടേക്കാണ്

അവൻ പറഞ്ഞു ;- ഞാൻ എവിടെ ക്കു വിളിച്ചാലും ദേവു നീ വരില്ലേ എന്റെ കൂടെ

അവൾ സ്വപ്നടനം പോലെ പറഞ്ഞു ” അങ്ങ് എവിടേക്കു എപ്പോൾ വിളിച്ചാകും ,ഈ ഉള്ളവൾ അങ്ങയുടെ വിളിപ്പുറത്തു ഉണ്ടാകും.