മ്മ്… ഞാൻ ഒരു ചിരിയോടെ മൂളി.
എന്റെ അനുവാദം കിട്ടിയതും അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
ഞാൻ നീനുവിനെയും കൊണ്ട് ഫ്രണ്ട് സീറ്റിലേക്കും കയറിയിരുന്നു.
അവൾ കീ തിരിച്ച് കാറ് സ്റ്റാർട്ട് ചെയ്തു. ശേഷമവൾ എന്റെ മുഖത്തേക് ഒന്ന് നോക്കി. ആ മുഖം കണ്ടാലറിയാം അവൾ ഒരുപാട് ഹാപ്പിയാണെന്ന്.
ഞാൻ ഒരു ചിരിയോടെ കണ്ണുകൾ കൊണ്ട് ഞാനുണ്ട് കൂടെ എന്ന് പറഞ്ഞു.
അവൾ പതിയെ ഗിയർ മാറ്റി വണ്ടി മൂവ് ചെയ്യിച്ചു. ശേഷം ഓരോ ഗിയറും ഉയർത്തി വണ്ടി വേഗത കൂട്ടി.
ആഹാ… നന്നായി ഓടിക്കുന്നുണ്ടാലോ…
കുറച്ച് ദൂരം കഴിഞ്ഞതും ഞാനവളെ പ്രശംസിച്ചു.
എനിക്ക് കാറോടിക്കാൻ പേടിയാ. പക്ഷേ ഇന്നെന്തോ.. ഒരു ധൈര്യം പോലെ . അവൾ ഡ്രൈവിങ്ങിനിടെ എന്നെ നോക്കാതെ പറഞ്ഞു.
ഞാൻ അൽപനേരം അവളെ തന്നെ നോക്കിയിരുന്നു.
ഇന്ന് അഭിരാമിയെ കാണാൻ വല്ലാത്തൊരു വശ്യത. സാരി ഉടുത്തതുകൊണ്ടാണോ.. എനിക്ക് അറിയാൻ കഴിയുനില്ല. ഇന്നവളുടെ മുഖത്തിന് ഒരല്പം തിളക്കം കൂടിയതുപോലെ.
ഞാൻ നോക്കുന്നത് അറിഞ്ഞതുകൊണ്ടാണെന് തോനുന്നു ആ കവിളുകളിൽ രക്തം ഇറച്ചുകയറി. ആ മുഖം അസ്തമയ സുര്യനെ പോലെ ചുവപ്പ് നിറമണിഞ്ഞു. ആ ചുണ്ടിൽ നാണത്തിൽ കുതിർന്ന ഒരു ചിരി തങ്ങിനിന്നു.
കണ്ണും മനസ്സും നിറഞ്ഞ ആ യാത്ര അവസാനിച്ചത് ഓഡിറ്റോറിയത്തിന് മുന്നിലാണ്.
വണ്ടി പാർക്കിങ്ങിൽ ഒതുക്കി നിർത്തിയ ശേഷം ആ കണ്ണുകൾ എനിക്ക് നേരെ നീണ്ടു.
ഇറങ്ങാം… അവൾ ചിരിയോടെ ചോദിച്ചു.
ഞാൻ ചിരിച്ചുംകൊണ്ട് തലയാട്ടി.
ഞാൻ തന്നെ ആദ്യം കാറിൽ നിന്നും പുറത്തേക്കിറങ്ങി. പുറകെ അവളും
മോളെ ഇങ്ങ് താ.. അവൾ നീനുവിന് വേണ്ടി കൈ നീട്ടികൊണ്ട് പറഞ്ഞു.
ചേട്ടോ പൊളി