തണൽ [Jk] 156

അതിനുശേഷം  ഞാൻ  നോക്കിയത്  അഭിരാമിയുടെ   മുഖത്തേക്കാണ് .  അവളും   ഒരു   ചിരിയോടെ   പോകാം  എന്നു  പറഞ്ഞു.
അഭിരാമി   വാതിൽ  പൂട്ടിയതിനുശേഷം   ഞങ്ങൾക്കൊപ്പം   വന്നു.
ഇപ്പോൾ   ഞങ്ങളെ   കണ്ടാൽ  ഫാമിലി കോസ്റ്റും  ഇട്ടുവരുന്ന    ഭാര്യയും  ഭർത്താവും   അവരുടെ  കുഞ്ഞും   ആണേനെ   പറയു.
നടക്കുന്നതിനിടയിൽ   ഞാൻ   അഭിരാമിയെ   ഒളികണ്ണിട്ട്   നോക്കി.
ആ..  സൗന്ദര്യം   ഒരു  നദി  കണക്കെ വഴിഞ്ഞൊഴുകുക്കയാണ്.
എന്നെക്കാൾ   ഒരല്പം   മാത്രമേ   ഉയരക്കുറവൊള്ളൂ    അവൾക്ക്.
എന്നെ   തൊട്ടുരുമ്മി   നടന്നുനീങ്ങുന്ന    ആ   ദേവി  രൂപത്തെ   ഞാൻ   ആവോളം    കണ്ട്   നിർവൃതിയടഞ്ഞു.
ആ  തങ്കം  തോൽക്കുമുടലിനെ   വരിഞ്ഞു   ചുറ്റിയത്തിന്റെ  പേരിൽ  ആ     മജന്ത   വർണ്ണ   ചേലക്ക്  പോലും   അഹങ്കാരമുള്ളതുപോലെ.
സാരി  നന്നായി  ചേരുന്നുണ്ട്.  നടത്താതിനിടെ   ഞാൻ   അവളോട്    പറഞ്ഞു.
അത്  കേട്ടതും   തിളങ്ങുന്ന  മുഖത്തോടെ  അവൾ   എന്നെ   നോക്കി.  ആ   കവിളുകളിൽ   രക്തവർണ്ണം. ആ  കണ്ണുകളിൽ   നിറഞ്ഞ   ലാസ്യത.  ആ  നോട്ടത്തിന്  പറഞ്ഞറിയിക്കാൻ   കഴിയാത്ത   ഭാവങ്ങൾ.
ഈ.. സാരി   രമ്യ   തന്നതാണോ… ഞാൻ  ചോദിച്ചു.
അതിനവൾ   എന്നെ   നോക്കി   ചിരിക്കുക   മാത്രമാണ്   ചെയ്തത്.
ഇതിനിടയിൽ   നീനുമോൾ   എന്റെ   മാറിൽ   കിടന്ന്  എന്റെ   ഡ്രിം  ചെയ്ത   തടിയിൽ  വിരലുകളോടിച്ച്   ഇക്കിളി  ഇട്ടപോൽ   ചിരിച്ചുകൊണ്ടിരുന്നു.
അഭിരാമി  ഇടയ്ക്ക്   നീനുവിനെ  നോക്കുണ്ട്.   ആ   കരി  മഷിയെഴുതിയ   മിഴികളിൽ    നീനുവിന്നോടുള്ള    അസൂയ  എനിക്ക്   വ്യക്തമായി   മനസ്സിലായി.
കാറിനടുത്    എത്തിയതും   ഞാൻ  കാറിന്റെ   കീക്ക്  വേണ്ടി   കൈ  നീട്ടി.
എന്നാൽ അവൾ  അതെനിക്ക്   തന്നില്ല.  ആ   മുഖത്ത്   ചെറിയ   ഒരു  നാണം  പോലെ.
ഞാൻ   ഓടിച്ചോട്ടെ…  അവൾ  ഒരു   കൊച്ചു   കുഞ്ഞിനെ    പോലെ     കൊഞ്ചികൊണ്ട്     എന്നോട്  അനുവാദം   ചോദിച്ചു.

1 Comment

  1. ചേട്ടോ പൊളി

Comments are closed.