തണൽ [Jk] 156

ബുള്ളറ്റിന്റെ  കുടു   കുടു   എന്ന  നെഞ്ചിടിപ്പും   കേട്ട്   കൊച്ചിയുടെ   ഇരുൾ   വീണ   പത്തായിലൂടെ  കടന്ന്  പോകുബോൾ   അഭിരാമിയുടെ    മുഖം   എന്റെ    മനസ്സിലേക്ക്    ഒരു  കുളിർകാറ്റായി    കടന്നുവന്നു.
ഫ്ലാറ്റിന്റെ   പാർക്കിങ്ങിൽ   ബൈക്ക്   നിർത്തിയശേഷം   ഞാൻ   നേരെ   അഭിരാമിയുടെ   ഫ്ലാറ്റിലേക്ക്   കയറിച്ചെന്നു.
ഇത്   കൊച്ചി  ആയത്    നന്നായി  വേറെ  എവിടെങ്കിലും   ആയിരുന്നെങ്കിൽ  ഇതിനോടകം    എന്നെ  സദാചാര   തെണ്ടികൾ  പൊക്കിയേനെ.   ഞാൻ  ചിന്തിച്ചു.
ഞാൻ  വാതിലിന്   മുന്നിൽ   നിന്ന്   കാളിങ്  ബെല്ലടിച്ചു.
കഴിഞ്ഞ  പ്രാവശ്യം   വന്നപ്പോൾ   രമ്യ   ഉണ്ടായിരുന്നിട്ടുകൂടി   എനിക്ക്  നല്ല   ടെൻഷൻ   ഉണ്ടായിരുന്നു.  പക്ഷേ   ഇപ്രാവശ്യം  ആ   ഒരു   പ്രശ്നമില്ല.
സെക്കണ്ടുകൾ   കഴിഞ്ഞതും    മുന്നിലെ   വാതിൽ   തുറക്കപ്പെട്ടു.
എനിക്ക്   മുന്നിലെ   ആ   കാഴ്ച  കണ്ട്   എന്റെ   കണ്ണുകളെ   എനിക്ക്   വിശവസിക്കാനായില്ല.
അഭിരാമിയെ   ആദ്യമായാണ്   ഞാൻ   സാരിയുടുത്   കാണുന്നത്.  അതും   താൻ   ഇട്ട   ഷർട്ടിന്റെ   അതെ   കളറിലുള്ള   സാരി.
എന്നെ   കണ്ടതും    ആ   കണ്ണുകൾ   വിടർന്നു   ശേഷം  ആ   ചുണ്ടുകളും.
ആഹാ…   എത്തിയോ..  കുറച്ച്  നേരായി  ഞങ്ങള്   കാത്തുനിൽക്കുന്നു.   അവൾ  പുറകിലേക്ക്   നോക്കികൊണ്ട്   പറഞ്ഞു.   ഞാൻ   അവൾ   നോക്കിയ   ഭാഗത്തേക്ക്‌   നോക്കി.
ഒരു   ലൈറ്റ്   മജന്ത  കളർ  കുഞ്ഞുടുപ്പുമിട്ട്  സോഫ സെറ്റിലിരുന്ന്   കൊച്ചു tv  കാണുകയാണ്   എന്റെ  നീനു.
നീനു… ഇത്   ആരാ   വന്നേക്കുനെ  നോക്ക്യ..   അഭിരാമി  നീനുവിനോട്   വിളിച്ചുപറഞ്ഞു.  നീനു   ടീവിയിൽ   നിന്നും  കണ്ണുപറിച്ച്   ഞങ്ങൾ   നിൽക്കുന്നിടത്തേക്ക്   നോക്കി.
എന്നെ   കണ്ടതും   ആ  കുഞ്ഞികണ്ണുകൾ   വിടർന്നു.
ഹായ്…  എന്നും   പറഞ്ഞ്   അവൾ   എന്റെ   നേർക്ക്   ഓടിവന്നു.   ഞാനെന്റെ   രണ്ട്  കൈകളും  കൊണ്ട്   അവളെ   വാരിയെടുത്തു.
പോവാം…  നീനു   ഒരു  കുസൃതി  ചിരിയോടെ   എന്നെ   നോക്കി   കൊഞ്ചി.
മ്മ്….    ഞാൻ  അവളെ   നോക്കി  തലയാട്ടികൊണ്ട്   മൂളി.

1 Comment

  1. ചേട്ടോ പൊളി

Comments are closed.