തണൽ [Jk] 156

ആഹാ..  എന്റെ   കയ്യിൽ   ഇല്ലാത്ത   കളർ.
ഞാൻ   അത്  ഇട്ട്  നോക്കി.  അളവെടുത്ത്   തയ്ച്ചതുപോലെ   പെർഫെക്ട്   ഫിറ്റ്‌   എന്നൊക്കെ പറയുന്നത്  ഇതിനെയാണ്.   അതിൽ  നിന്ന്   തന്നെ    രമ്യ   എന്റെ   ശരീരത്തെ    നന്നായി   ഒബ്സർവ്   ചെയ്തിട്ടുണ്ട്   എന്നെനിക്ക്    മനസ്സിലായി.
ഞാൻ   അതെന്റെ   ഷർട്ടുകളുടെ   ഇടയിൽ   ഹാങ്ങിത്  വച്ചു.
രാത്രി   അഭിരാമി   വിളിച്ചപ്പോൾ   ഷിർട്ടിന്റെ   കാര്യം   പറയാൻ    ഒരു   മടി.
രമ്യ   എനിക്ക്   മാത്രം  ഗിഫ്റ്റ്   തന്നു   എന്ന്   പറയുബോൾ   അഭിരാമികത്   സങ്കടമാവുമോ   എന്നു  കരുതി    ഞാൻ   അത്   അവളിൽ  നിന്നും    മനഃപൂർവം     മറച്ചുവച്ചു.
പിറ്റേന്ന്   ബാങ്കിൽ   രാഹുലിന്റെ   നേതൃത്വത്തിൽ   തകൃതിയായ    പിരിവ്  തന്നെ   നടന്നു.
എന്ത്   വാങ്ങണം   എന്ന ചർച്ച    ചെയ്തുകൊണ്ടിരിക്കെ   പല   അഭിപ്രായങ്ങളും   ഉയർന്നുവന്നു.
എന്നാൽ   അവിടെയും    അഭിരാമി  മൗനം   പാലിച്ചുനിന്നു.
അപ്പോഴാണ്   എന്റെ   ഫോണിലേക്ക്   ഒരു   മെസ്സേജ്   വന്നത്.  ഞാനത്   എടുത്ത്   നോക്കി.   അഭിരാമിയാണ്.
ഗോൾഡ്   റിങ്  കൊടുകാം   എന്ന്   പറ.
നമ്മുക്കൊരു   ഗോൾഡ്  റിങ്   കൊടുകാം… ചർച്ച   നടക്കുന്ന  കൂട്ടത്തിലേക്ക്   നോക്കി  ഞാൻ      വിളിച്ചുപറഞ്ഞു.
എന്നാൽ     രാഹുലിനെ  പോലുള്ളവർ    അതിനെ   നിഷ്പക്ഷമായി    എതിർത്തു.
എന്നാലും     ഞാൻ   വിട്ടുകൊടുക്കാൻ  തയ്യാറല്ലായിരുന്നു.  പ്രത്യേകിച്ച്    അഭിരാമി  പറഞ്ഞ  ഒരു    കാര്യം  കൂടി  ആയ   സ്ഥിതിക്ക്.    ഞാൻ   അത്   എന്ത്   വില   കൊടുത്തും    നേടിയെടുക്കണം   എന്ന   വാശിയിലായിരുന്നു.
അങ്ങനെ  ഞാനത്    ഭൂരിപക്ഷത്തെ കൂട്ടുപിടിച്ച്    അത്   ഉറപ്പിച്ചു.
ഞാൻ   അഭിരാമിയുടെ   മുഖത്തേക്   നോക്കാതെ  തന്നെ   അവൾക്കായി  ഒരു   പുഞ്ചിരി   നൽകി.  ആ  ചിരിക്   ലോകം   കീഴടക്കിയവന്റെ    അഹകാരം  ഉണ്ടായിരുന്നു.
ഉച്ചക്ക്   ഞാൻ  അഭിരാമിക്   മെസ്സേജയച്ചു.
ബാങ്കിലാവുന്ന   സമയങ്ങളിൽ   ഞങ്ങൾ  തമ്മിൽ   പേഴ്സണൽ കാര്യങ്ങൾ   പരസ്പരം     മെസ്സേജുകൾ    വഴിയാണ്     സംസാരിച്ചിരുന്നത്.
പണ്ട്   കത്തുകളിലൂടെ    പ്രണയം    കയ്മറിയിരുന്ന   കാമുകി  കാമുകൻ  മാരെ  പോലെ  ഞാനും   ആ  പ്രവർത്തിയിൽ   വല്ലാത്തൊരു    അനുഭൂതി   കണ്ടെത്തിയിരുന്നു.
എന്താ   ഇന്നത്തെ   പ്ലാൻ…  ഞാൻ  ചോദിച്ചു.

1 Comment

  1. ചേട്ടോ പൊളി

Comments are closed.