തണൽ [Jk] 156

ഹാ.. ഹാ..  ഹാ..   നിനെകൊണ്ടേ   കഴിയു   ഇമ്മാതിരി   ഊള  കോമഡി   പറയാൻ.   ഞാൻ   ചിരിച്ചും കൊണ്ട്    പറഞ്ഞു.
മ്മ്…  ആയ്കോട്ടെ.   നീ   പറയുന്നത്   പോലെ   ചെയ്യ്  ട്ടോ…
മ്മ്…  ശരി.  ഉത്തരവ്.
ഞങ്ങൾ   കുറച്ച്    നേരം    കൂടി    സംസാരിച്ച   ശേഷം   കാൾ   കട്ട്‌   ചെയ്തു.
വൈകിട്ട്   ഞാൻ   എന്റെ   ഫ്രണ്ടിന്റെ   ബൈക്കും   സംഘടിപ്പിച്ച്   രമ്യയുടെ   വീട്ടിലേക്ക്   വിട്ടു.
ഞാൻ   അവളുടെ    വീടിന്   പുറത്ത്   നിന്ന്   അവളെ   ഫോണിൽ   വിളിച്ച്    ഞാൻ   പുറത്ത്   വെയിറ്റ്   ചെയ്യുന്നുണ്ട്   എന്ന്   പറഞ്ഞു.
അവൾ   പുറത്തേക്   ഇറങ്ങി   വന്നതും   ആദ്യം   തന്നെ   അവളുടെ   കയ്യിലുണ്ടായിരുന്ന   ഒരു  കവർ   എനിക്ക്   നേരെ   നീട്ടി.
എന്തായിത്…  ഞാൻ  ചോദിച്ചു.
ഇത്   ചെറിയ   ഒരു   ഗിഫ്റ്റാണ്.
ഗിഫ്‌റ്റോ…   അതിന്   കല്യാണം   എന്റെ   അല്ലാലോ..   നിന്റെയാല്ലേ…  ഞാൻ  മുഖം  ചുളിച്ചുകൊണ്ട്    ചോദിച്ചു.
ഡാ.. ഇതൊരു   ഷർട്ടാണ്.  ഇത്   നീ   നാളെ   വൈകിട്ട്   ഫംഗ്ഷന്   വരുബോൾ    ഇട്ട്  വാ.
നാളെയോ…
അതിന്   കല്യാണം  മറ്റന്നാൾ   അല്ലെ…   അവൾ   എന്താണ്   ഉദ്ദേശിക്കുന്നത്   എന്ന്   മനസ്സിലാവാത്തത്    കാരണം   ഞാൻ   ചോദിച്ചു  പോയി.
കല്യാണത്തിന്     എന്താച്ചാ   ഇട്ടോ.  പക്ഷേ   നാളെ   വരുബോ   ഇത്   ഇട്ട്  വേണം   നീ   വരാൻ.  കേട്ടോ…  അവൾ   എന്നെ   ഭിഷണി പെടുത്തും  പോലെ  പറഞ്ഞു.
 ഓ… മ്പ്രാ…  ഞാൻ    കളിയാക്കും   പോലെ    അവളെ   നോക്കി    കൈ  കൂപ്പി  കൊണ്ട്   തലതാഴ്ത്തി.
അവൾ   ചിരിച്ചും   കൊണ്ട്   എന്റെ   തലക്കിട്ട്   ഒന്ന്   കിഴുക്കി.
എന്ന   ശരിടാ  കുറച്ച്   തിരക്കുണ്ട്    നാളെ   കാണാം.   അവൾ    അതും   പറഞ്ഞ്    എന്നെ   യാത്രയാക്കി.
എനിക്ക്   ഒന്നും   മനസ്സിലായില്ലെങ്കിലും   ഞാൻ   അവൾ   തന്ന    കവറുമായി   ഹോസ്റ്റലിലേക്ക്   പോന്നു.
ഹോസ്റ്റലിൽ   എത്തിയതും    ഞാൻ   രമ്യ  തന്ന   കവർ    തുറന്ന്  നോക്കി.
അതിൽ   ഒരു   ഡാർക്ക്‌   മജന്ത   കളർ   പ്ലെയിൻ   ഷർട്ടായിരുന്നു.

1 Comment

  1. ചേട്ടോ പൊളി

Comments are closed.