Ok ഞാൻ ഇറങ്ങാണ്. വൈകിട്ട് വിളിക്കാം. അവൾ അതും പറഞ്ഞ് ബാങ്കിൽ നിന്നും ഇറങ്ങി.
മ്മ്.. ok. ഞാൻ മറുപടി കൊടുത്തു.
അവൾ വൈകിട്ട് വിളിച്ചപ്പോഴും കാര്യമെന്താണെന്ന് ചോദിച്ചു. എന്നാൽ അപ്പോഴും ഞാൻ ഒഴിഞ്ഞ് മാറി.
പിന്നീടുള്ള ദിവസങ്ങൾ എന്നത്തേയും പോലെ കഴിഞ്ഞുപോയി. പക്ഷേ രമ്യയുടെ കുറവ് മാത്രം ആരാലും നികത്താൻ കഴിയാത്ത ഒരു വിടവായി അവശേഷിച്ചു.
##############################
ഞായറാഴ്ച അതായത് മറ്റന്നാൾ രമ്യയുടെ കല്യാണമാണ്.
നാളെ വൈകിട്ട് അഭിരാമിയെയും കൂട്ടി രമ്യയുടെ വീട്ടിൽ പോവണം.
ബാങ്കിലുള്ള എല്ലാവരും ചേർന്ന് ചെറിയ ഒരു ഗിഫ്റ്റ് കൊടുക്കുന്നുണ്ട്. പക്ഷേ അത് പോരാ എന്റെയും അഭിരാമിയുടെയും വക എന്തെങ്കിലും വേണം എന്ന് ഞാൻ അഭിരാമിയോട് പറഞ്ഞു.
എന്നാൽ അത് വേണ്ട എന്നവൾ തീർത്ത് പറഞ്ഞു.
പിന്നെ ഞാനും അതിനെ എതിർക്കാൻ പോയില്ല. എന്നാലും എന്തെങ്കിലും കൊടുക്കാമായിരുന്നു എന്നെന്റെ മനസ്സിലുണ്ടായിരുന്നു.
ഉച്ചക്ക് ലഞ്ചിന് ടൈം ആയപ്പോൾ രമ്യയുടെ കാൾ വന്നു.
ഹലോ… എന്താണ് കല്യാണപെണ്ണ് ഈ നേരത്തൊരു വിളി…
ഒന്ന് പോടാ. നിന്നെ വിളിക്കാൻ എനിക്ക് അങ്ങനെ നേരവും കാലവും നോക്കണോ.
അയ്യോ… നീ എപ്പോ വേണെങ്കിലും വിളിച്ചോ. നോ പ്രോബ്ലം. ഞാൻ പറഞ്ഞു.
അല്ല ഏതുവരെ എത്തി കല്യാണത്തിരക്കൊക്കെ….
അതൊക്കെ അതിന്റെ വഴിക്ക് നടക്കുന്നു. അവൾ ഒരു ഒഴുകാൻ മട്ടിൽ മറുപടി തന്നു.
പിന്നേയ്.. ഞാൻ വേറൊരു കാര്യം പറയാനാണ് വിളിച്ചത്.
എന്താണ്…. ഞാൻ ആകാംഷയോടെ ചോദ്യച്ചു.
നീ.. വൈകിട്ട് എന്റെ വീട്ടിലേക്ക് ഒന്ന് വാ.
അതെന്തിനാ…. ഞാൻ പെട്ടൊന്ന് ചോദിച്ചുപോയി.
നീ പേടിക്കണ്ട നിന്റെ കൂടെ ഒളിച്ചോടാനൊന്നുമല്ല. എന്റെ ആ ചോദ്യത്തിന്റെ വേഗത കണ്ടിട്ടാവണം അവൾ എന്നെ കളിയാകും പോലെ പറഞ്ഞു.
ചേട്ടോ പൊളി