തണൽ [Jk] 156

 കിഷോർ…   കുറച്ച്   കാലത്തെ   പരിചയമേ  നമ്മൾ  തമ്മിലൊള്ളൂ.   പക്ഷേ   ഒരുപാട്   വർഷത്തെ   അടുപ്പം     എനിക്ക്   നിന്നോട്  തോന്നുന്നുണ്ട്.
നീ   നല്ലവനാണ്.    അതിന്   എനിക്ക്   ആരുടേയും  സർട്ടിഫിക്കറ്റിന്റെ   ആവശ്യല്ല്യ.   രമ്യ    എന്തോ  പറയുവാൻ   വേണ്ടി   മുഖവരയിട്ടു.
മനസ്സിലെ   ഇഷ്ടം   ആത്മാർത്ഥമായിട്ടാണെങ്കിൽ   അത്   തുറന്ന്   പറ.  അവൾ   എന്റെ   കയ്യിലെ   പിടുത്തം   ഒന്നുകൂടി   മുറുക്കി  പിടിച്ചുകൊണ്ട്    പറഞ്ഞു. അതിനുശേഷം   അവൾ   എന്റെ   അടുത്ത്   നിന്നും   നടന്നാകന്നു.
കുറച്ച്   ദിവസമായി   എന്റെ   മനസ്സിലും    ഉരുതിരിയുന്ന   കാര്യം   തന്നെയാണ്    രമ്യ   ഇപ്പോൾ   തന്നോട്   പറഞ്ഞത്.  അഭിരാമിയോട്   തുറന്ന്   പറയണമെന്നുണ്ട്.     പക്ഷേ    എന്തുകൊണ്ടോ   കഴിയുനില്ല.
അവളെ   നഷ്ടപ്പെടുത്താനും    കഴിയില്ല.    കാരണം    ഞാൻ    ഇന്ന്    അവളെ   ഒരുപാട്    സ്നേഹിക്കുന്നുണ്ട്.
 പക്ഷേ    എന്തുകൊണ്ടോ    ഒന്നാവാൻ   കഴിയാത്തവിധം      ഞങ്ങൾക്കിടയിൽ   എന്തൊക്കയെ   അദൃശ്യമായ   അതിർ  വരമ്പുകൾ   ഉള്ളതുപോലെ.
ചിന്തകൾ    കാട്  കയറുന്നതിനിടയിലാണ്    അഭിരാമി   എന്റെ   മുനിലൂടെ   കടന്ന്   പോയത്.   ആ  കണ്ണുകൾ   എനിലേക്ക്   നീണ്ടു.
കുറച്ച്   കഴിഞ്ഞതും   ഫോണിൽ   വാട്സാപ്പ്   മെസ്സേജ്   വരുന്ന  സൗണ്ട്   കേട്ടു.   ഞാൻ   ഫോൺ   എടുത്ത്  നോക്കി.  ഞാൻ  പ്രതീക്ഷിച്ചപോലെ തന്നെ    അത്     അഭിരാമിയായിരുന്നു.
ഞാൻ   മെസ്സേജ്   ഓപ്പൺ  ചെയ്തു.
എന്തുപറ്റി…
ഹേയ്..  ഒന്നും   ഇല്ല.   ഞാൻ   മറുപടി    അയച്ചു.
പിന്നെ    എന്താ   മുഖത്തൊരു   വാട്ടം..   അവളുടെ   അടുത്ത    ചോദ്യമെത്തി.
 ഹേയ്..  തോന്നുന്നതാവും.   ഞാൻ   വീണ്ടും   ഒഴിഞ്ഞു മാറി.

1 Comment

  1. ചേട്ടോ പൊളി

Comments are closed.