അത് കണ്ടതും ഞാൻ ഒരു ചമ്മലോടെ തലതാഴ്ത്തി.
അവൾ വീണ്ടും മുന്നോട്ട് നടന്നു. എന്റെ ചെക്കൻ എത്ര വേണേലും കണ്ടോട്ടെ എന്ന ഭാവത്തോടെ.
അവൾ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ഉള്ളിൽ കയറിയ ശേഷം ഓരോ സ്വിച്ചുകളിലും അമർത്തുവാൻ തുടങ്ങി.
അവൾ വിരലമർത്തുന്നതിനാനുസരിച്ച് ഫ്ലാറ്റിനുള്ളിൽ വെളിച്ചം വന്ന് നിറഞ്ഞു.
ഞാൻ നീനുവിനെയും കൊണ്ട് അഭിരാമിയുടെ റൂമിലേക്ക് നടന്നു. നീനുവിനെ ബെഡിൽ കിടത്തിയ ശേഷം ഞാൻ തിരിഞ്ഞതും.
അഭിരാമി എന്നെയും നോക്കി വാതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു .
ഞാൻ അവളെ ഒന്ന് നോക്കിയ ശേഷം പുറത്തേക് നടന്നു. പെട്ടെന്നവൾ എന്റെ ഇടത് കയ്യിൽ കയറി പിടിച്ചു.
ഞാൻ അവളെ തിരിഞ്ഞുനോക്കി. ആ മുഖത്ത് വല്ലാത്ത ഒരു ഭാവം.
കിച്ചു…. എന്നെ ഒറ്റക്കാകിട്ട് പോവണോ… എന്നെ മയക്കാൻ പോന്ന ദയനീയമായ ചോദ്യം. ഒരു ചോദ്യം എന്നതിലുപരി അതൊരു തേങ്ങലായി എനിക്ക് തോന്നി.
അതിൻ ഫലം എന്നോണം എന്റെ ശ്വാസഗതി വർദ്ധിക്കുന്നത് പോലെ. എന്റെ ജീവിതത്തിലെ ആദ്യ സംഗമം നടക്കാൻ പോവുന്നു എന്ന് എന്നോട് ആരോ പറയുന്നത് പോലെ. നാവിൻ തുമ്പ് വരണ്ട മരുഭൂമി പോലെയായി. എനിക്ക് ഒന്നും പറയാൻ കഴിയുനില്ല.
അവൾ പെട്ടെന് എന്റെ മാറിലേക്ക് വന്ന് അമർന്നു.
എന്ത് ചെയ്യണം എന്ന് അറിയാൻ കഴിയാത്ത അവസ്ഥ.
സാഹചര്യത്തോട് പൊരുത്തപ്പെട്ട എന്റെ കൈകൾ അവളെ എനിലേക്ക് കൂടുതൽ അണച്ചുപിടിച്ചു.
അൽപനേരം ഞങ്ങൾ ആ നിൽപ്പ് തുടർന്നു.
അഭി…
ചേട്ടോ പൊളി