തണൽ [Jk] 156

വീട്ടുകാർ   അഭിരാമിയിലേക്ക്    ശ്രദ്ധ കേന്ദ്രികരിച്ച    നേരം   രമ്യ   എന്നെയും   കൊണ്ട്   ഒരല്പം   മാറിനിന്നു.
നീ.. ചേച്ചിയോട്   പറഞ്ഞോ…
ഞാൻ  ഇല്ല   എന്ന്   നിഷേധാത്മകത്തോടെ    തലയാട്ടി.
എന്തുപറ്റി…  അവൾ   ചോദിച്ചു.
അവൾക്ക്   എന്നോട്   അങ്ങനെ   ഒന്നും   ഇല്ലങ്കിലോ..
ഞാനും   അവളെ    മറ്റുള്ളവർ   കാണുന്ന    അതെ    കണ്ണോടെ   കാണുന്നു    എന്നവൾ   ചിന്തിക്കുമോ   എന്നൊരു   ഭയം.
നിന്റെ   ഒരു   കാര്യം..
ചേച്ചിക്ക്   നിന്നെ   മനസ്സിലായല്ലോ..   എന്താ   നിനക്ക്   ചേച്ചിയെ   മനസ്സിലാക്കാൻ   പറ്റാത്തത്.  അവൾ   അല്പം  ദേഷ്യത്തോടെ  ചോദിച്ചു.
ഡാ…   മണ്ടാ.    ഈ…  ഷർട്ട്‌    നിനക്ക്     ആരാ   തന്നത്   എന്നറിയോ…  അവൾ  എന്റെ   ഷർട്ടിൽ  പിടിച്ചു  കൊണ്ട്    ചോദിച്ചു.
ഞാൻ   അവൾ   ചോദിച്ചതിന്റെ   അർത്ഥം  മനസ്സിലാവാതെ    അവളെ  തന്നെ    നോക്കി   നിന്നു.
നീ   എന്താ   വിചാരിച്ചേ.  ഈ.. കല്യാണതിരക്കിനിടയിൽ   ഞാൻ   നിനക്ക്  ഷർട്ട്‌   വാങ്ങി  തന്നു  എന്നോ..
 എടാ.. ഇത്   നിനക്ക്  തരാൻ   വേണ്ടി   ചേച്ചി   എന്റെ   കയ്യിൽ   തന്നതാണ്.
ഞാൻ  അവൾ   പറഞ്ഞ    കാര്യം   മനസ്സിലാവാതെ  അന്തംവിട്ട്   നിന്നു.
നീ   കൂടുതല്   കാര്യങ്ങൾ   ഒന്നും  ആലോചിച്ച്    തല   പുണ്ണാക്കേണ്ട…
ധൈര്യമായിട്ട്    പറഞ്ഞോ…  അവൾ   എന്റെ   കയ്യിൽ   മുറുക്കിപിടിച്ചുകൊണ്ട്  പറഞ്ഞു.
She  deserving  you..     She   wants  you…
ഞാൻ   അഭിരാമിയെ   നോക്കി.   രമ്യയുടെ   വീട്ടുകാർക്കിടയിൽ  നിന്നും   ആ  കണ്ണുകൾ  എനിക്ക്   നേരെയാണ്.  എന്നിൽ നിന്നും എന്തോ കേൾക്കാൻ കൊതിക്കുന്നത്   പോലെയായിരുന്നു  ആ  മുഖം.
ഞാൻ   അവൾക്ക്   നേരെ   ഒരു   ചിരി   തൊടുത്തുവിട്ടു.  അതിന്റെ പ്രതികരണം എന്നോണം   ആ  ചുണ്ടുകളും   പതിയെ   വിടർന്നു.
 പിന്നീടുള്ള   നിമിഷങ്ങളിൽ   ഞങ്ങൾ   തമ്മിൽ    പരസ്പരം   കണ്ണുകൾ   കൊണ്ട്   കഥകൾ   മെനഞ്ഞു.
എന്റെ    ശരീരത്തിലെ  ഓരോ   അണുവും    അവൾക്കായ്   കൊതിക്കുന്നതുപോലെ.
ഭക്ഷണം   കഴിക്കാൻ   ഇരുന്നപ്പോൾ    ആഹാരത്തെ  തനിലേക്ക്   ഉൾകൊള്ളാൻ  ആഗ്രഹിക്കാത്തതുപോലെ.

1 Comment

  1. ചേട്ടോ പൊളി

Comments are closed.