അത് കേട്ടതും രമ്യ കാര്യമറിയുവാൻ വേണ്ടി അഭിരാമിയെ തിരിഞ്ഞു നോക്കി.
അവർക്ക് പുറകിലായി നടന്നിരുന്ന ഞാനും അവിടെ നിന്നു.
അഭിരാമി എനിക്ക് നേരെ തിരിഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി കുഞ്ഞിനെ എടുക്കാൻ പറഞ്ഞു.
പറയേണ്ടതാമസം ഞാൻ കൈ നീട്ടിയതും നീനു എന്നിലേക്ക് ഒരു ചട്ടമായിരുന്നു.
ഞാൻ അവളെ എന്റെ കൈക്കുള്ളിൽ ഒതുക്കി.
വീണ്ടും അഭിരാമി രമ്യക്ക് നേരെ തിരിഞ്ഞു.
അഭിരാമിയുടെ കയ്യിൽ ഞാൻ കാണാതെ സൂക്ഷിച്ച് പിടിച്ചിരുന്ന ഒരു ചെറിയ ബോക്സ് ഉണ്ടായിരുന്നു. അത് തുറന്നതും അതിനകത്ത് സ്വാർണ തിളക്കമുള്ള ഒരു വള ഞാൻ കണ്ടു.
ഇത് ഞങ്ങളുടെ അനിയത്തി കുട്ടിക്ക് എന്റെയും കിഷോറിന്റെയും വക ഒരു ചെറിയ ഗിഫ്റ്റ്. അവൾ തന്റെ കയ്യിൽ കരുതിയിരുന്ന ആ ചെറിയ ബോക്സിൽ നിന്നും ഒരു സ്വാർണ വള രമ്യയുടെ വലത് കയ്യിലേക്ക് അണിയിച്ചു.
അഭിരാമിയുടെ ആ പ്രവർത്തിയിൽ രമ്യ ഞെട്ടിയതിനും അപ്പുറമായിരുന്നു എന്റെ ഞെട്ടൽ.
രമ്യ സ്നേഹത്തോടെ അഭിരാമിയെ കെട്ടിപിടിച്ചു. ശേഷം എന്നെയും.
ഇതെന്താ എന്നോട് പറയാഞ്ഞേ… ഫോട്ടോ എടുത്തതിനുശേഷം സ്റ്റേജിൽ നിന്നും ഇറങ്ങാൻ നേരം രമ്യ കേൾക്കാതെ ഞാൻ അഭിരാമിയോട് ചോദിച്ചു.
എന്നാൽ അവൾ ഒരു നിറഞ്ഞ പുഞ്ചിരിയോടെ എന്നെ നോക്കി രണ്ട് കണ്ണുകളും അടച്ച് കാണിച്ചു.
അപ്പോഴേക്കും രമ്യയുടെ വീട്ടുകാർ ഞങ്ങളെ വന്ന് പൊതിഞ്ഞു.
രമ്യയുടെ അമ്മ എന്റെ കയ്യിൽ നിന്നും നീനുമോളെ വാങ്ങി കൊഞ്ചിച്ചുകൊണ്ടിരുന്നു.
രമ്യ അഭിരാമി സമ്മാനിച്ച വള അവളുടെ വീട്ടുകാർക്ക് കാണിച്ച് കൊടുത്തു.
അത് കണ്ടതും രമ്യയുടെ വീട്ടുകാർക്ക് ഒരുപാട് സന്തോഷമായി. അവർ ഞങ്ങളെ ഒരുപാട് അഭിനന്ദിച്ചു.
അതിനിടയിൽ ഞാൻ അഭിരാമിയെ നോക്കി. എന്നാൽ അവളുടെ കള്ളനോട്ടം എനിക്ക് നേരെയായിരുന്നു.
ചെയ്യാത്ത കാര്യത്തിന് അഭിനന്ദനം ഏറ്റുവാങ്ങുബോഴും നിന്നോളം അർഹതയുള്ള മറ്റാരുമില്ല എന്ന് ആ കണ്ണുകൾ എന്നോട് വിളിച്ചുപറഞ്ഞു.
ചേട്ടോ പൊളി