ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

” വേറെയാരുടെ കൂടെ വരാനാ ?
നിന്റെ കൂടെ തന്നെ…. ”

“എന്റെ കൂടെയോ? ”

അവനൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല….

“ഇന്നലെ നിങ്ങൾ വന്ന ട്രെയിനിൽ ഞാനുമുണ്ടായിരുന്നു… നിങ്ങളുടെ ബോഗിയുടെ തൊട്ടടുത്ത ബോഗിയിൽ..”

ആദിക്ക് അതിശയവും ദേഷ്യവും വന്നിട്ട് എന്താ പറയേണ്ടതെന്ന് മനസ്സിലായില്ല…

“നീയെന്താണീ പറയുന്നത് ചാന്ദ്നീ…. എല്ലാം കളിയും തമാശയുമാണോ…. താനെങ്ങനെ ഒറ്റക്ക് വന്നു..
ഇത്രയൊക്കെ ധൈര്യം നിനക്കെവിടുന്ന് കിട്ടി…അതുമൊരു അന്യ നാട്ടിലേക്ക് വരാൻ…
എന്നത്തേയും പോലെ ഇതും തമാശയായി തോന്നുന്നുണ്ടോ നിനക്ക്…
അതും , ഒന്നും മനസ്സിലാക്കാതെ എങ്ങനെയാ എന്റെ പിന്നാലെ നീ വന്നത്…
എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ…. ? ”

“എന്ത് സംഭവിച്ചാലും വേണ്ടില്ല…നിങ്ങളില്ലാതെ എനിക്കാവില്ലടാ….നിങ്ങളില്ലാത്ത നാട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലത് , ഇങ്ങേക്ക് കയറി വരുന്നതാണ്…”

അപ്പോഴേക്കും ഒരു ഓട്ടോ അതിലൂടെ വന്നു… അധികം ഓട്ടോ കിട്ടാത്ത സ്ഥലമായത് കൊണ്ട് തന്നെ ആദി കൈ നീട്ടി വിളിച്ചു…

“മാഡത്തിന് പ്രത്യേകിച്ച് പണിയുയൊന്നുമില്ലല്ലോ….വാ കയറ്….”

അവളെയും കൂട്ടി അവൻ ഓട്ടോയിൽ കയറി…. ഓട്ടോയിൽ വെച്ചു അവരധികം സംസാരിച്ചില്ലെങ്കിലും ആദി അവളെ നോക്കിപ്പേടിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു…
അത് കാണുമ്പോൾ അവൾ മുപ്പത്തി രണ്ട് പല്ലും കാണിച്ചും കൊണ്ട് ഇളിച്ചു കൊണ്ടേയിരുന്നു….

അവർ നേരെ പോയത് കീർത്തിയുടേയും ജൂഹിയുടെയും സ്കൂളിലേക്കായിരുന്നു….അഡ്മിഷനൊക്കെ ആദ്യമേ ശരിയായിരുന്നുവെങ്കിലും തഞ്ചാവൂരിലെത്തിയാൽ ഒന്ന് അറിയിക്കാൻ പറഞ്ഞിരുന്നു…അങ്ങനെ പോയതായിരുന്നു സ്കൂളിൽ…

സ്കൂളിലെ പണികളൊക്കെ കഴിഞ്ഞ് അവർ ഒരു കോഫി ഷോപ്പിലേക്ക് പോയി….തിരക്കില്ലാത്ത ഏരിയയിൽ രണ്ടാളും ഇരുന്നു….

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.