ഡെറിക് എബ്രഹാം 27 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

നാടിന്റെ മാനത്തേക്കാളും അവന് മുഖ്യം തന്റെ അങ്കിൾ ആരുടെ മുന്നിലും തല കുനിക്കരുതെന്ന നിർബന്ധമായിരുന്നു…

 

അധികം വൈകാതെ , സ്റ്റീഫനെ പോലീസുകാർ പുറത്തേക്ക് കൊണ്ട് പോയി..

കൂടെ , മൈക്കിളിനെയും അവർ അറസ്റ്റ് ചെയ്തിരുന്നു…ഡെറിക്കിനെ സഹായിച്ചെങ്കിലും , അത്രയും കാലം താൻ ചെയ്തതൊക്കെയും തെറ്റുകൾ തന്നെയാണെന്നുള്ള ബോധമുള്ളതിനാൽ മൈക്കിൾ സ്വയം കീഴടങ്ങുകയായിരുന്നു..

ഇനിയുള്ള കാലം നല്ലവനായി ജീവിക്കാൻ പറ്റുമെങ്കിൽ , ജയിലിൽ അധികം കിടത്താൻ സമ്മതിക്കില്ലെന്ന് ഡെറിക് അവന് വാക്കും കൊടുത്തിരുന്നു..

 

അപ്പോഴേക്കും , ഡെറിക്കിന്റെ പോലീസുകാരും മറ്റുള്ളവരും കൂടി , മീഡിയയെ ദൂരേക്ക് മാറ്റി നിർത്തിയിരുന്നു…

മധുവങ്കിൾ സങ്കടപ്പെട്ടു നിൽക്കുന്ന ഡെറിക്കിനെ സമാധാനിപ്പിച്ചു..

അധികം വൈകാതെ , ക്ലബ്ബിൽ നിന്ന് ഓരോരുത്തരായി പുറത്തിറങ്ങി… തന്റെ കൂടെയുണ്ടായിരുന്ന , അജിയോടും സേവിയോടും പുറത്തേക്ക് ഇറങ്ങിക്കോളാൻ ഡെറിക് ആംഗ്യം കാണിച്ചു..

അവർ പോയപ്പോൾ , ഡെറിക് അങ്കിളിന്റെ ചുമലിൽ മുഖവും പൊത്തിക്കൊണ്ട് പൊട്ടിക്കരഞ്ഞു…

ഇത്ര കാലവും , തന്നെ പോലെ മറ്റുള്ളവരും കഷ്ടപ്പെട്ടതിന്റെ ഫലമായി , മുന്നിൽ കിട്ടിയ സ്റ്റീഫൻ എന്ന സൗഭാഗ്യത്തെ , തന്റെ ദുർവാശി കാരണം നഷ്ടപ്പെട്ടു പോയതിന്റെ സങ്കടമായിരുന്നു അവന്റെ മനസ്സ് നിറയെ..

കൂടെ , തന്റെ ചേച്ചിയുടേയും കുടുംബത്തിന്റെയും മുഖം കൂടി മനസ്സിലേക്ക് കയറി വന്നപ്പോൾ അവന് കരയാതിരിക്കാൻ പറ്റിയില്ല…

 

“ടാ… ചെക്കാ…നീ ഇങ്ങനെ കരഞ്ഞു മറ്റുള്ളവരെ കൂടി കരയിപ്പിക്കല്ലേ..”

 

അപ്പോഴാണ് പിന്നിലുള്ള ഗീതയേയും നേഹയെയും അവൻ കണ്ടത്.. അവരുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു….

 

“മക്കളേ.. നിങ്ങളും ഇറങ്ങിക്കോളൂ…

ഞാനും എന്റെ മോനും കുറച്ച് തനിച്ചിരിക്കട്ടെ…

പിന്നാലെ വന്നോളാം ഞങ്ങൾ…”

 

അതനസുരിച്ച് കൊണ്ട് , അവർ പുറത്തേക്കിറങ്ങി..

അധികം വൈകാതെ ഡെറിക്കും മധുവങ്കിളും പുറത്തേക്ക് വന്നു…

ഡെറിക്കിന്റെ മുഖം കലങ്ങിയിട്ട് തന്നെയാണുണ്ടായിരുന്നത്..

പരിക്ക് പറ്റിയിരുന്ന മധുവങ്കിളിനെ , നേഹയും ഗീതയും താങ്ങിപ്പിടിച്ചിട്ടു കൊണ്ട് നടന്നു…

ആ സമയത്ത് സ്റ്റീഫനെയും മൈക്കിളിനെയും പോലീസുകാർ ബസിൽ കയറ്റിയിരുന്നു..ബസിൽ കയറിയിരുന്നുവെങ്കിലും , സ്റ്റീഫന്റെ കണ്ണുകൾ ഡെറിക്കിനെ പിന്തുടരുന്നുണ്ടായിരുന്നു..

 

കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും , സ്റ്റീഫനെയും മൈക്കിളിനെയും കൊണ്ട് പോലീസ്ബസ് പുറപ്പെട്ടു..

ഒരു ദൂരക്കാഴ്ചയായി , കണ്ണിൽ നിന്ന് മറയുന്നത് വരെ എല്ലാവരും അതും നോക്കി നിന്നു…

പൊടിയുന്ന കണ്ണുകളുമായി , അതും നോക്കി നിൽക്കുന്നുണ്ടായിരുന്ന ഡെറിക്കിനെ മധുവങ്കിൾ തോളോട് ചേർത്തു പിടിച്ചു…

കുറച്ചു ദൂരെയായി നിർത്തിയിരുന്ന ഒരു ബെൻസ് കാറിലേക്കായിരുന്നു അവർ നടന്നത്..കാറിന്റെ അടുത്തെത്തിയപ്പോഴേക്കും , മധുവങ്കിൾ നേഹയോടും ഗീതയോടും പോയ്ക്കോളാൻ പറഞ്ഞു…

അവർ തങ്ങളെയും കാത്ത് നിന്നിരുന്ന മറ്റു വണ്ടികളിൽ കയറി…

വളരെ സൂക്ഷിച്ചു കൊണ്ട് , ഡെറിക് അങ്കിളിനെ കാറിൽ കയറ്റി.. അപ്പോഴേക്കും , ആ ക്ലബ് രാജസ്ഥാൻ പോലീസ് സീൽ ചെയ്തു കഴിഞ്ഞിരുന്നു….

വളരെ ദൂരെ നിന്നാണെങ്കിലും , മീഡിയകൾ ഇതൊക്കെ അവരുടെ ക്യാമറയിൽ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു..അധികം വൈകാതെ ബെൻസ് കാറും അവിടെ നിന്ന് പുറപ്പെട്ടു…

 

==============

 

ഇതേ സമയം…

മരുഭൂമിയിലൂടെ പോലീസ് ബസ് , സ്റ്റീഫനെയും മൈക്കിളിനെയും വഹിച്ചു കൊണ്ട് കുതിച്ചു പായുകയായിരുന്നു…

സാധാരണ ബസുകൾക്ക് മരുഭൂമിയിൽ കൂടി സഞ്ചരിക്കുവാൻ സാധിക്കാറില്ല… അത് കൊണ്ട് തന്നെ , പ്രത്യേകം സജ്ജമാക്കിയ ബസിലായിരുന്നു അവർ സഞ്ചരിച്ചത്…

അധികം വൈകാതെ , യാത്ര മരുഭൂമിയിൽ നിന്നും റോഡിലേക്കായി..

അറസ്റ്റ് ചെയ്തെങ്കിലും , തീർന്നു പോയെന്ന് കരുതിയ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു സ്റ്റീഫൻ..

ആ ആനന്ദത്തിൽ , ബസിന്റെ ജനാലയിലൂടെ കാണുന്ന കാഴ്ചകളൊക്കെ ആസ്വദിച്ചു കൊണ്ടായിരുന്നു അവന്റെ യാത്ര…

Updated: January 11, 2022 — 11:07 pm

27 Comments

  1. Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks for.. Thanks alot?♥

  2. Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
    Thanks.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks alot bro♥♥♥
      നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് ??

  3. Ippalan ee kadha full vaayichath
    Super bro ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro???

  4. പാവം പൂജാരി

    കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️?
    അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
    ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
    ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      ???

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear???

      ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
      അത് ഞാൻ ചിന്തിച്ചില്ല…
      ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ്‌ ചെയ്യാനും പറ്റൂല്ലല്ലോ ?

  5. Oru Jr James bond story

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro??

  6. രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ ?
      മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…

      അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു ??

      താങ്ക്സ് ഡിയർ ??

  7. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u?

  8. Oru teyil end kudi venam

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
      ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ ?

      താങ്ക്സ് ?

  9. കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuuu♥♥

  10. Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനി continue ചെയ്‌താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ ??

      Thank u ♥?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് എങ്ങനെ ചെയ്യൽ??

  11. °~?അശ്വിൻ?~°

    Kadha theerandarunnu…?❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ ???

      Thank u??

Comments are closed.