ഡെറിക് എബ്രഹാം 27 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

 

“പറയാതിരിക്കാൻ എനിക്കാവില്ല..

ആ കാര്യം നീ മറന്നു പോയെങ്കിൽ ഞാൻ ഓർമിപ്പിക്കാം..

നിന്നെയും കൂട്ടുകാരെയും ഈ ഓപ്പറേഷന് അയച്ചത് , രാജസ്ഥാൻ ഗവണ്മെന്റിന്റെ പെർമിഷനോ അറിവോ ഇല്ലാതെയാണ്…

മറന്നു പോയോ നീയത്…?

കേരളാ ഗവണ്മെന്റിനെ പോലും ബാധിക്കുന്ന കാര്യമായിട്ടും , രാജസ്ഥാൻ ഗവണ്മെന്റിനെ നിനക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണ് , നിന്റെ തന്നെ നിർദേശപ്രകാരം ഞാനും CM സാറും അതിന് സമ്മതിച്ചത്..

അതും നീ മറന്നു പോയിക്കാണും..അല്ലേ..”

 

മധുവങ്കിൾ , അവിടെ കൂടി നിൽക്കുന്ന മാധ്യമങ്ങളെ നോക്കി…

 

” ദാ…നീ കണ്ടോ അത്…

നീ ആരാണെന്നും ഇവനാരാണെന്നും അധികം വൈകാതെ അവരറിയും… കേരളത്തിലെ ഒരു എംഎൽഎ കൂടി നിങ്ങളുടെ കൂടെയുണ്ടായിരുന്നുവെന്നറിഞ്ഞാൽ , അത് നമ്മുടെ ഗവണ്മെന്റിനെയും CM നേയും ബാധിക്കുമെന്ന കാര്യം സുനിശ്ചയം…

കേരളവും രാജസ്ഥാനും തമ്മിലുള്ള ബന്ധം പോലും അത് കാരണം ഇല്ലാതെയാകാം..

എങ്കിലും , ഇത് വരെ സംഭവിച്ചതൊക്കെ നമ്മുടെ കൈയിൽ നിൽക്കുന്നതാണ്..

പക്ഷേ , ഇവനെ നീ ഇവിടെ വെച്ച്…

ഈ മാധ്യമപ്രവർത്തകരുടെ മുന്നിൽ വെച്ച് , വെടിവെച്ചു കൊന്നാൽ പിന്നെ…

സംഗതി നമ്മുടെ കൈ വിട്ടു പോകും..

മീഡിയയുടെ മുന്നിൽ വെച്ച് , നിരായുധനായ ഒരാളെ വെടി വെക്കുകയും കൂടി ചെയ്‌താൽ…

ബാക്കി ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ…

നിന്റെ വാശിക്ക് വേണ്ടി , നീ പണയം വെക്കുന്നത് നമ്മുടെ നാടിന്റെ ആത്മാഭിമാനവും അന്തസ്സുമാണെന്ന കാര്യം മറന്നു പോകരുത്..

അത് കൊണ്ട് നീ…”

 

മധുവങ്കിൾ പറഞ്ഞു തീരുന്നതിന് മുമ്പ് , മൈക്കിൾ അദേഹത്തിന്റെ കൈയിൽ നിന്നും തോക്ക് പിടിച്ചെടുത്തു കൊണ്ട് സ്റ്റീഫനെതിരെ പ്രയോഗിക്കാനായി നീങ്ങി.. എന്നാൽ അവസരത്തിനൊത്ത് ഡെറിക് നീങ്ങിയതോടെ , തോക്ക് ഡെറിക്കിന്റെ കൈയിലായി…

 

“ഡെറിക്… കൊല്ലവനെ…

സാറിന്റെ വർത്തമാനം കേട്ടിട്ട് നീയവനെ വെറുതെ വിടരുത്…

അത് കാരണമുണ്ടാകുന്ന വിപത്തുകളൊക്കെ നമുക്ക് ഒരുമിച്ച് നേരിടാം…”

 

മൈക്കിളിന്റെ വാക്കുകളും കൂടി കേട്ടപ്പോൾ , എന്താ ചെയ്യേണ്ടതെന്നറിയാതെ ഡെറിക് കുഴങ്ങി..

അങ്കിളിന്റെ മുഖത്തെ നിസ്സഹായാവസ്ഥ ഒരിക്കൽ കൂടി കണ്ടപ്പോൾ , നോക്കി നിൽക്കാനായില്ല..

നിയന്ത്രണം വിട്ടു പോയ അവൻ , കൈയിലുള്ള തോക്ക് ദൂരേക്ക് വലിച്ചെറിഞ്ഞു..

 

ഡെറിക്കും മധുവങ്കിളും തമ്മിലുള്ള സംഭാഷണങ്ങൾ കേട്ട സ്റ്റീഫൻ , വീണിടത്ത് നിന്ന് വളരെ ബുദ്ധിമുട്ടിയാണെങ്കിലും എഴുന്നേറ്റു നിന്നു….ഒരു രണ്ടാം ജന്മം പോലെ തന്നെയായിരുന്നു അതവന്…

സങ്കടം സഹിക്കാനാവാതെ , ഒരു ഭാഗത്തേക്ക്‌ തിരിഞ്ഞു നിൽക്കുന്ന ഡെറിക്കിന്റെ അരികിലേക്ക് അവൻ ഇഴഞ്ഞിഴഞ്ഞു വന്നു..

അപ്പോഴേക്കും മധുവങ്കിളും അജിയും സേവിയും കൂടി , അവിടെ വന്നിട്ടുള്ള രാജസ്ഥാൻ പോലീസുമായി സംസാരിച്ചു കഴിഞ്ഞിരുന്നു..

അവരിൽ രണ്ടു പേർ വന്നു കൊണ്ട് , സ്റ്റീഫനെ അറസ്റ്റ് ചെയ്യാനൊരുങ്ങി…

 

“വരാം സാറേ.. വരാം…

ഒരു മിനിറ്റ് താ എനിക്ക്…”

Updated: January 11, 2022 — 11:07 pm

27 Comments

  1. Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks for.. Thanks alot?♥

  2. Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
    Thanks.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks alot bro♥♥♥
      നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് ??

  3. Ippalan ee kadha full vaayichath
    Super bro ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro???

  4. പാവം പൂജാരി

    കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️?
    അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
    ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
    ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      ???

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear???

      ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
      അത് ഞാൻ ചിന്തിച്ചില്ല…
      ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ്‌ ചെയ്യാനും പറ്റൂല്ലല്ലോ ?

  5. Oru Jr James bond story

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro??

  6. രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ ?
      മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…

      അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു ??

      താങ്ക്സ് ഡിയർ ??

  7. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u?

  8. Oru teyil end kudi venam

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
      ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ ?

      താങ്ക്സ് ?

  9. കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuuu♥♥

  10. Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനി continue ചെയ്‌താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ ??

      Thank u ♥?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് എങ്ങനെ ചെയ്യൽ??

  11. °~?അശ്വിൻ?~°

    Kadha theerandarunnu…?❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ ???

      Thank u??

Comments are closed.