ഡെറിക് എബ്രഹാം 25 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 172

Views : 8127

“അണ്ടർവേൾഡ് കിങ് സ്റ്റീഫൻ രാഘവ്…
താനൊരിക്കലുമിങ്ങനെ , ഒരു നാലാം തരക്കാരനെ പോലെ തരം താഴരുത്….
ചെയ്ത് കൂട്ടിയതൊക്കെ ആണുങ്ങളെ പോലെ സമ്മതിച്ചു കൊടുക്ക് സ്റ്റീഫാ…
അതാണ് ആണായി പിറന്നവന് ചേർന്ന പരിപാടി…”

“ഓഹ്….
അപ്പോൾ നീ ഈ കാണിച്ചതൊക്കെ ആണുങ്ങൾക്ക് ചേർന്ന പരിപാടിയായിരുന്നു..അല്ലേ ഡെറിക്…? ”

“തീർച്ചയായും സ്റ്റീഫാ…
ആത്മാർത്ഥ സുഹൃത്തിനോട്‌ നീ ചെയ്തതിനേക്കാൾ തരം താഴ്ന്നിട്ടില്ല ഞാനൊരിക്കലും..”

“ഞാനാണതൊക്കെ ചെയ്തതെന്ന് കാണിക്കാനുള്ള എന്ത് തെളിവാണ് നിന്റെ കൈയിലുള്ളത്…?

“ഹഹഹ..
തെളിവില്ലാതെ ആത്മാർത്ഥ സുഹൃത്തിന് നേരെ നിറയൊഴിക്കാൻ മൈക്കിളിന് സാധിക്കുമായിരുന്നോ..
തെളിവുകളുടെ കാര്യമൊക്കെ അവിടെ നിൽക്കട്ടെ..
അതിനെ കുറിച്ച് പിന്നീട് പറയാം…
നീയാണ് ഇവന്റെ കുടുംബത്തെ തകർത്തതെന്ന് , മൈക്കിൾ പറഞ്ഞപ്പോൾ നിന്റെ മുഖത്തുണ്ടായ ഭാവമാറ്റം..
അത് തന്നെ ധാരാളമാണ് സ്റ്റീഫാ..
അതൊക്കെയൊന്ന് റിവേഴ്സെടുത്ത് കണ്ടാൽ നിനക്ക് പോലും പിന്നീട് ചോദിക്കാൻ സംശയങ്ങളേതുമുണ്ടാകില്ല…”

അതൊക്കെ കേട്ടപ്പോൾ , എതിർക്കാൻ വാക്കുകളൊന്നും കിട്ടാതെ സ്റ്റീഫൻ നാനാദിക്കും തിരഞ്ഞു തുടങ്ങി…

“എന്റെ മുഖത്ത്….
എന്റെ മുഖത്ത് എന്ത് ഭാവമാറ്റമുണ്ടായിയെന്നാണ് താൻ പറയുന്നത്…
ഒന്നുമുണ്ടായില്ല…ഒന്നും…”

താൻ ഉപയോഗിക്കുന്ന വാക്കുകൾക്ക് അല്പം പോലും ബലമില്ലെന്ന് സ്റ്റീഫൻ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി…
ഒന്നും സംഭവിക്കാത്തത് പോലെ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും , അവനൊട്ടുമതിന് സാധിക്കുന്നുണ്ടായിരുന്നില്ല…

“ഹഹഹ…ഒന്നുമുണ്ടായില്ലെന്നോ…
എന്നിട്ടത് ഞാൻ വിശ്വസിക്കണോ സ്റ്റീഫാ…
നിന്റെ നാഷണൽ അവാർഡ് നേടേണ്ട അഭിനയം കണ്ടു നിന്ന , ഇവിടെ കൂടി നിൽക്കുന്നവരോരുത്തരും അതിന് സാക്ഷികളാണ്..”

പതറിയ മിഴികളോട് കൂടി സ്റ്റീഫൻ ചുററുമുള്ളവരിലേക്കുമൊന്ന് കണ്ണോടിച്ചു..

” തെളിവുകൾ പലതും കാണിച്ചു കൊടുത്തതിന് ശേഷവും നിന്റെ സുഹൃത്തിന് വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു…
എന്റെ നാടകമാണിതൊക്കെയെന്നായിരുന്നു ഇവന്റെ സംശയം..
അന്ന് ഞാൻ കൊടുത്ത വാക്കാണവന്…
ഞാനും നീയും മുഖാമുഖം വരുന്ന ഒരു ദിനം വരുമെന്നും , അന്ന് നിന്റെ കണ്ണുകളിൽ നിന്ന് തന്നെ സത്യം മനസ്സിലാക്കിക്കൊടുക്കുമെന്നും..
അതിന് സാധിച്ചില്ലെങ്കിൽ , അവന്റെ വെടിയുണ്ടകളെ ആദ്യം സ്വീകരിക്കുന്നത് ഞാനാകുമായിരുന്നു…
ഇന്ന് ഈ ദിവസം വരെ ഇവനിതിന് കാത്തു നിൽക്കുകയായിരുന്നു….
വെടിയുണ്ടകൾ നിന്നിലേക്ക് ചീറി വന്നപ്പോൾ തന്നെ മനസ്സിലായില്ലേ സ്റ്റീഫാ…
സത്യമെന്തെന്ന് മൈക്കിളിന് മനസ്സിലായിയെന്ന്…
ഇതിലും വലിയ തെളിവെന്തിനാണ് വേറെ…”

സ്റ്റീഫനാകെ പരുങ്ങിയ നിലയിലായി..
എന്താ പറയേണ്ടതെന്നോ ചെയ്യേണ്ടതെന്നോ മനസ്സിലാകാതെ ഒരു തരം മരവിപ്പിലായിരുന്നു അവൻ..
ഡെറിക് പിടിച്ചു വെച്ചത് കൊണ്ട് മാത്രമാണ് മൈക്കിളിന് നിറയൊഴിക്കാൻ പറ്റാത്തിരുന്നത്..ഇടയ്ക്കിടെ അവനതിന് ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു..
വാക്കുകൾ കൊണ്ടല്ലെങ്കിലും , തെറ്റുകളൊക്കെ സമ്മതിച്ചു കൊണ്ടുള്ള സ്റ്റീഫന്റെ നിൽപ് കൂടിയുമായപ്പോൾ മൈക്കിൾ ഡെറിക്കിനിൽ നിന്നും കൈ വലിക്കാൻ തുടങ്ങി…

“ഡെറിക്… വിട്…
ഇനിയൊരു നിമിഷം പോലും ഈ ചെറ്റ ജീവിക്കരുത്…”

“കുറച്ചു നേരം കൂടി കാത്തിരിക്കൂ മൈക്കിൾ..
ആ അവസരം നിനക്ക് തന്നെ തരാം..
അണ്ടർ വേൾഡ് സാറിന്റെ അടുത്ത നീക്കമെന്തെന്ന് നോക്കട്ടെ…”

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

8 Comments

  1. പാവം പൂജാരി

    Interesting,
    Feel New twists awaiting.
    ♥️♥️👌👌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. New year ashamsakal. Twist manakkunnu. Madhu uncle engannum villain akumo? Chance illa. Kanam

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        നോക്കാന്നേ 😄

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Happy new year dear♥♥
      കാത്തിരിക്കാം 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com