ഡെറിക് എബ്രഹാം 25 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 172

Views : 8127

“പറ്റില്ല….അടുത്ത നിമിഷം മുതൽ , ഈ നീചൻ ഭൂമിയിൽ ബാക്കിയായിയുണ്ടാവരുത്…”

“നിന്നോടല്ലേ പറഞ്ഞത് കുറച്ചു നേരം കൂടി കാത്തിരിക്കാൻ…”

വാക്കുകൾക്ക് ശക്തി കൂടിയപ്പോൾ ഒന്നും രണ്ടും പറഞ്ഞ് കൊണ്ട് , ഡെറിക്കും മൈക്കിളും തർക്കമായി…
ഇതാണ് പറ്റിയ സാഹചര്യമെന്ന് മനസ്സിലാക്കിയ സ്റ്റീഫൻ , പെട്ടെന്ന് അവർക്കിടയിൽ നിന്നും തോക്ക് അവന്റെ കൈകളിലാക്കി….
അങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിക്കാത്തതായിരുന്നു….

“ഹഹഹ….
ഡെറിക് എബ്രഹാം ഐപിഎസ്….
എന്റെ സ്വന്തം മൈക്കിൾ…
നിങ്ങൾ തമ്മിലിനി തല്ലാക്കേണ്ട….
ഞാൻ തീർത്ത് തരാം നിങ്ങളുടെ പ്രശ്നങ്ങളൊക്കെയും..”

അവൻ ഡെറിക്കിന് നേരെ തോക്ക് ചൂണ്ടി…

“ഡെറിക്… നീ പറഞ്ഞത് സത്യം തന്നെയാടാ…
ഇവന്റെ കുടുംബത്തെ മുഴുവനും കുഴിച്ചു മൂടിയത് ഞാൻ തന്നെയാണ്…
ഈ ദുനിയാവ് പോലും മറന്നു പോയ കാര്യമാണതൊക്കെയും….
എന്നിട്ടും , ഒരാവശ്യവുമില്ലാതെ നീ വീണ്ടുമത് പുറത്തെടുത്തു…
പക്ഷേ , അത് കൊണ്ടൊന്നും ഒരു കാര്യവുമില്ലാതെയായിപ്പോയല്ലോ കൂട്ടുകാരാ….
അധികം സംസാരിച്ച് സമയം വൈകിക്കുന്നില്ല…
വേഗം നീയങ്ങ്‌ പോയേക്ക്…
പിന്നാലെ ഞാനും വരാം..
ബാക്കി കണക്ക് പറച്ചിലൊക്കെ നമുക്ക് അവിടുന്നാകാം…”

അത് കണ്ടപ്പോൾ ഡെറിക്കിന്റെ കൂട്ടുകാർ സ്റ്റീഫന് നേരെ വെടിയുതിർക്കാൻ വേണ്ടി താഴ്ത്തി വെച്ച തോക്കുകൾ എടുക്കാൻ തുനിഞ്ഞു….

“വേണ്ടാ…വേണ്ടാ…
ഏതവനെങ്കിലും ഒരടി അനങ്ങിയാൽ ഇവന്റെ തല ചിന്നിച്ചിതറും…”

അതൊന്നും കേട്ട് പേടിച്ചില്ലെങ്കിലും , കണ്ണുകൾ കൊണ്ട് ഡെറിക് വേണ്ടെന്ന് പറഞ്ഞപ്പോൾ ആ ശ്രമത്തിൽ നിന്നും അവർ പിന്മാറി…

കൂട്ടുകാരും പിന്മാറിയത് കണ്ടപ്പോൾ , മൈക്കിൾ ഡെറിക്കിന്റെ മുന്നിലേക്ക് കയറി നിന്നു…

“കൂട്ടുകാരാ… മൈക്കിൾ…
അവനേക്കാൾ തിടുക്കം നിനക്കാണോ…
എന്നാൽ അങ്ങനെയാവട്ടെ..
സുഹൃത്തിന്റെ ആഗ്രഹം ഞാനായിട്ട് തള്ളിക്കളയുന്നില്ല..
പിന്നെ , നിന്നോട് ചെയ്തത്…
കാമം എനിക്ക് ലഹരിയായിരുന്നുവെന്ന് മറ്റാരേക്കാളും നിനക്കറിയാമല്ലോ…..
അതിനിടയിൽ സഹോദരിമാരെന്നോ കുടുംബമെന്നോ ഓർമ വന്നില്ല…
വരില്ല….
അതാണ് സ്റ്റീഫൻ…
നിന്റെ ഓർമകളിൽ പോലുമില്ലാതെ സംസ്കരിച്ചതാണ് ഞാൻ…
എന്നിട്ട് ഈ ഐപിഎസ് കാരണം…
ഹാ…. അത് വിട്..
നീയതങ്ങ്‌ ക്ഷമിച്ചേക്ക്…
ഇനി നിനക്കതിന് പറ്റിയില്ലെങ്കിലും പ്രശ്നമില്ല… ഞാനതങ്ങ്‌ സഹിച്ചേക്കാം…”

സ്റ്റീഫൻ കാഞ്ചിയിൽ വിരൽ വെച്ചു…. കണ്ണുകളടച്ചു കൊണ്ട് മൈക്കിൾ അതിനെ വരിക്കാൻ തയ്യാറായി നിന്നു…
താമസിയാതെ തന്നെ , കാഞ്ചിയിലെ വിരലുകളമർന്നു..മൈക്കിളിന്റെ കൂടെ സ്റ്റീഫൻറെ കണ്ണുകളും തെല്ലൊന്നടഞ്ഞു…

“പിഷ്ക്യൂ…. ഹാ….പിഷ്ക്യൂ..”

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

8 Comments

  1. പാവം പൂജാരി

    Interesting,
    Feel New twists awaiting.
    ♥️♥️👌👌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. New year ashamsakal. Twist manakkunnu. Madhu uncle engannum villain akumo? Chance illa. Kanam

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        നോക്കാന്നേ 😄

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Happy new year dear♥♥
      കാത്തിരിക്കാം 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com