ഡെറിക് എബ്രഹാം 25 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 172

Views : 8127

എന്റെ ആത്മാർത്ഥ മിത്രത്തെ പോലും നിന്റെ വരുതിയിൽ വരുത്താൻ എന്ത് മാജിക്കാണ് നീ ചെയ്തത്..? ”

അത് കേട്ടപ്പോൾ കോപം സഹിക്കാൻ വയ്യാതെ മൈക്കിൾ ഓടി വന്നു കൊണ്ട് ഡെറിക്കിൽ നിന്നും തോക്ക് പിടിച്ചു വാങ്ങി….എന്നിട്ട് , അത് വീണ്ടും സ്റ്റീഫന് നേരെ ചൂണ്ടി…

” നിനക്കറിയില്ലേടാ നാണം കെട്ട നായേ….
പൊന്നു പോലെ ഞാൻ കൊണ്ടു നടന്ന എന്റെ കുടുംബം , എങ്ങനെ കൊല്ലപ്പെട്ടുവെന്ന് ഞാനൊരിക്കലുമറിയില്ലെന്നാണോ നീ വിചാരിച്ചത്…?
കൂടപ്പിറപ്പ് പോലെ കണ്ടിട്ടും , എന്നെ വഞ്ചിക്കാൻ നിനക്കെങ്ങനെ തോന്നി ? ”

മൈക്കിളിൽ നിന്നുമത് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ സ്റ്റീഫൻ ഞെട്ടി..
ഡെറിക് , അവന്റെ കുശാഗ്രബുദ്ധി ഉപയോഗിച്ചിട്ട് തന്നെയാണ് മൈക്കിളിനെ കൂടെ നിർത്തിയതെന്ന് സ്റ്റീഫന് മനസ്സിലായിരുന്നു…. എന്നാൽ , ഇങ്ങനെയൊരു ട്വിസ്റ്റാണ് തന്നെ കാത്തിരുന്നതെന്ന് സ്വപ്നത്തിൽ പോലും അവൻ കരുതിയില്ല…

” കണ്ണിന്റെ കൃഷ്ണമണി പോലെ കൊണ്ടു നടന്നിരുന്ന എന്റെ കുടുംബത്തെ , ഈ ഭൂമിയിൽ നിന്ന് തന്നെ പറഞ്ഞയച്ചു കൊണ്ട് എന്നെ അനാഥനാക്കിയവനാണ് നീ..
മാലാഖമാരെ പോലെ ഞാൻ സ്നേഹിച്ച എന്റെ ചേച്ചിമാരെയും നീ വെറുതെ വിട്ടില്ലല്ലോടാ തന്തയില്ലാ കഴുവേറീ…”

പറഞ്ഞു തീരുന്നതിനു മുന്നേ മൈക്കിൾ സ്റ്റീഫന് നേരെ നിറയൊഴിച്ചു…
ഇത് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്ന ഡെറിക് അവന്റെ കൈ തട്ടി..
വെടിയുണ്ട സ്റ്റീഫനിൽ നിന്ന് അല്പം തെന്നി മാറിക്കൊണ്ട് നിലം പതിച്ചു….
ഉന്നം മാറിയെങ്കിലും , പ്രതീക്ഷിക്കാതെ തന്നിലേക്ക് വന്ന ആക്രമണത്തിൽ സ്റ്റീഫൻ ശരിക്കും പതറി…

“മൈക്കിൾ…
നീ എന്താണീ പറയുന്നത്…
ഞാൻ നിന്നെ ചതിച്ചെന്നോ..
ഒരിക്കലും എനിക്കങ്ങനെ ചെയ്യാൻ പറ്റില്ല..
നിന്റെ കുടുംബം എന്റെയും കൂടിയല്ലേ…
നിന്റെ ചേച്ചിമാർ എന്റെയും സഹോദരിമാരാണ്..
പിന്നെ ഞാനെങ്ങനെ നിന്റെ കുടുംബത്തെ കൊല്ലും…?
നീചനും വഞ്ചകനുമായ ഈ അവസരവാദിയുടെ വാക്കുകൾ വിശ്വസിക്കാൻ തക്കം , പൊട്ടനാണോ നീ…
ഇതൊക്കെ , ഇവന്റെ ഗെയിം പ്ലാനാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പോലും എന്റെ കൂട്ടുകാരന് നഷ്ടപ്പെട്ടോ….? ”

അതൊക്കെ കേട്ടപ്പോൾ ഡെറിക്കിന് ചിരിയടക്കി വെക്കാനായില്ല.

“ഹഹഹ…
സ്റ്റീഫൻ..സ്റ്റീഫൻ..സ്റ്റീഫൻ…
നീ ആള് പൊളിയാണെടാ…
പൊളിയെന്ന് പറഞ്ഞാൽ , ഒരു ഒന്നൊന്നര പൊളി….
യമദേവൻ കൊണ്ട് പോകാൻ കാത്തു നിൽക്കുന്ന ഈ സമയത്തും , രക്ഷപ്പെടാനുള്ള ഒരവസരവും നീ നഷ്ടപ്പെടുത്തുന്നില്ലല്ലോ സ്റ്റീഫാ…”

ഡെറിക്കിന്റെ വാക്കുകൾ പുച്ഛത്തോടെ തള്ളിക്കളഞ്ഞു കൊണ്ട് അവൻ , മൈക്കിളിനെ പരമാവധി തന്റെ വരുതിയിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചു കൊണ്ടേയിരുന്നു..

“മൈക്കിൾ…
നീ ഇവനെ വിശ്വസിക്കരുത്….
ജയിക്കാൻ വേണ്ടി എന്ത് വൃത്തികേടും കാണിക്കുന്നവനാണ് ഇവൻ….
അങ്ങനെ ഒരുത്തന്റെ വാക്കുകൾ കേട്ട് എന്നെ നീ തെറ്റിദ്ധരിക്കരുത്..”

അപ്പോഴേക്കും , ലാവ പൊട്ടിത്തെറിക്കാൻ പോകുന്നത് പോലെയായിത്തീർന്നിരുന്നു മൈക്കിളിന്റെ മുഖം….
നെഞ്ചിലെ കനലടങ്ങാതെ അവൻ സ്റ്റീഫനെ തന്നെ കോപത്തോടെ നോക്കി നിന്നു….

“ഹെലോ…ഹെലോ….
മിസ്റ്റർ സ്റ്റീഫൻ…
ഒരു നിമിഷം…
ദാ… ഇവിടെയൊന്ന് നോക്ക്….”

മൈക്കിളിൽ നിന്നും അവൻ കണ്ണുകളെ ഡെറിക്കിലേക്ക് നയിച്ചു….

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

8 Comments

  1. പാവം പൂജാരി

    Interesting,
    Feel New twists awaiting.
    ♥️♥️👌👌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. New year ashamsakal. Twist manakkunnu. Madhu uncle engannum villain akumo? Chance illa. Kanam

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        നോക്കാന്നേ 😄

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Happy new year dear♥♥
      കാത്തിരിക്കാം 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com