ഡെറിക് എബ്രഹാം 25 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 172

Views : 8127

അത് കേട്ട് കൊണ്ടാണ് രണ്ട് പേരും കണ്ണ് തുറന്നത്…
മൈക്കിൾ കണ്ണ് തുറന്നു നോക്കി… തനിക്കൊന്നും സംഭവിച്ചിട്ടില്ല..
അപ്പോൾ വെടി പൊട്ടിയില്ലേ…ശബ്ദവും കേട്ടതേയില്ല….
അവൻ മെല്ലെ ഡെറിക്കിനെ നോക്കി…പിഷ്ക്യൂ എന്ന ശബ്ദം വന്നത് ഡെറിക്കിന്റെ ചുണ്ടുകളിൽ നിന്നായിരുന്നു…

സ്റ്റീഫനുതിർത്ത വെടി പൊട്ടിയിരുന്നില്ല…. അവൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു..
പക്ഷേ , നിരാശയായിരുന്നു ഫലം…

“സ്റ്റീഫാ..കൂയ്…
നിർത്ത് സ്റ്റീഫാ…അതിലിനി ഉണ്ടയില്ല…
നിന്നെ പോലെ തന്നെയാണതും…
ഉണ്ടായില്ലാ തോക്കാണ്…
നിർബന്ധമാണെങ്കിൽ ഞാനിനിയും പിഷ്ക്യൂ എന്നാക്കാം…നീ പൊട്ടിച്ചു കൊണ്ടേയിരുന്നോ…
ഹഹഹ….”

ഡെറിക്കിന്റെ പൊട്ടിച്ചിരി ആ ഹാളിലാകെ അലയടിച്ചു…
അധികം വൈകിക്കാതെ ഡെറിക് ഗീതയിൽ നിന്നും തോക്ക് വാങ്ങിക്കൊണ്ട് സ്റ്റീഫന് നേരെ ചൂണ്ടി നിന്നു….

“എന്നാൽ പറഞ്ഞത് പോലെ..
നീ അവിടെ പോയി പൊളിക്ക്… അപ്പോഴേക്കും ഞാനെത്താം…
നിന്റെ ആഗ്രഹം പോലെ ബാക്കി അവിടുന്ന് തീർക്കാം…”

പെട്ടെന്നാണ് , പുറത്തേക്കുള്ള അടഞ്ഞു കിടന്നിരുന്ന വാതിൽ തുറക്കപ്പെട്ടത്…
അവിടെ നിന്നും ഒരു നിഴൽ അകത്തേക്ക് കടന്നു വന്നു…
ഡെറിക് , തീരെ പ്രതീക്ഷിക്കാത്തതും എന്നാൽ ആ സമയത്ത് അവിടെ വേണമെന്ന് അവനേറ്റവും ആഗ്രഹിച്ച വ്യക്തിയായിരുന്നു ആ അതിഥി…

മധുശേഖരൻ എംഎൽഎ…
ഡെറിക്കിന്റെ സ്വന്തം മധുവങ്കിൾ…
പോലീസ് അകമ്പടികളൊന്നുമില്ലാതെയായിരുന്നു അദേഹത്തിന്റെ വരവ്…
മധുവങ്കിളിനെ അവിടെ കണ്ടപ്പോൾ , പതിവിന് വിപരീതമായി ശരിക്കും അതിശയിച്ചു നിന്നത് ഡെറിക്കായിരുന്നു..
അവൻ പോലുമറിയാതെയായിരുന്നു അദ്ദേഹത്തിന്റെ എൻട്രി..
എങ്ങനെ ഇവിടെയെത്തിയെന്ന ചോദ്യ ഭാവത്തിൽ ഡെറിക് നോക്കിയപ്പോൾ അദ്ദേഹം ചിരിച്ചും കൊണ്ട് നേഹയെ നോക്കി…
അവളുടെ മുഖത്തെ കള്ളച്ചിരിയും കൂടി കണ്ടപ്പോൾ കാര്യമെന്തെന്നത് ഡെറിക് വായിച്ചെടുത്തു..അങ്കിളിന്റെ വഴികാട്ടി അവളായിരുന്നുവെന്ന് , അവർ പറയാതെ തന്നെ അവൻ തിരിച്ചറിഞ്ഞു…

“ഹഹഹ… ഇതാര്…?
മധുശേഖരൻ എംഎൽഎ…
വെൽക്കം..വെൽക്കം….
കാണണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരു മുഖമായിരുന്നു….”

“കണ്ടല്ലോ സ്റ്റീഫാ..എന്നാൽ ഇനി യാത്ര പറച്ചിലില്ല…സന്തോഷത്തോടെ പോയി വരൂ…”

“നീയൊന്നടങ്ങ്‌ ഡെറിക്… അദ്ദേഹത്തോട് ഞാനൊന്ന് സംസാരിക്കട്ടെ…”

ഇത് കേട്ട മധുവങ്കിൾ , പതിയെ സ്റ്റീഫനിരികിലേക്ക് നടന്നടുത്തു…

“നിന്നോട് ഞാനെന്ത് സംസാരിക്കാനാണ് സ്റ്റീഫാ..
അതിനല്ലേ എന്റെ പയ്യൻ..
പിന്നെ , ഞാൻ വന്നത്…
നിന്റെ അവസാനം… അതെനിക്ക് കാണണം..എന്റെ കൺമുന്നിൽ നിന്ന് നീ പിടഞ്ഞു മരിക്കണം…അത് കണ്ടു കൊണ്ട് കണ്ണടഞ്ഞു പോയാലും എനിക്ക് സന്തോഷമേയുള്ളൂ സ്റ്റീഫാ…”

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

8 Comments

  1. പാവം പൂജാരി

    Interesting,
    Feel New twists awaiting.
    ♥️♥️👌👌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. New year ashamsakal. Twist manakkunnu. Madhu uncle engannum villain akumo? Chance illa. Kanam

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        നോക്കാന്നേ 😄

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Happy new year dear♥♥
      കാത്തിരിക്കാം 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com