ഞാൻ കണ്ട ശക്തൻ്റെ പൂരങ്ങൾ [ശരത് ശ്രീധർ] 26

2009ൽ ഞാനും സഞ്ചുവേട്ടനും കൂടി കാലത്തു പൂരപ്പറമ്പിൽ പോയി തെണ്ടി നടന്നു. ആ വർഷം ആണ് തൃശൂർ പൂരത്തിൻ്റെ ആദ്യ ദിവസം എന്താണെന്ന് അനുഭവിച്ചു അറിയുന്നത്. പാറമേക്കാവിലമ്മയുടെ പുറത്തേക്കു എഴുന്നള്ളത്തു കണ്ടു, ഇലഞ്ഞിത്തറ മേളം ദൂരെ നിന്ന് ആസ്വദിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അച്ഛൻ വന്നു അങ്ങനെ അച്ഛനോടൊപ്പം പൂരത്തിൻ്റെ പ്രധാന ആകർഷണമായ കുടമാറ്റം ആദ്യമായി കണ്ടു. Nokia 6500ൽ എടുത്ത അന്നത്തെ ക്ലാരിറ്റി കുറഞ്ഞ വീഡിയോ ഇന്നും കയ്യിൽ ഭദ്രമായി ഇരിക്കുന്നു. അത് ഇടയ്ക്കു എടുത്ത് നോക്കുന്നതും എൻ്റെ അനേകം വട്ടുകളിലെ ഒന്നാണെന്ന് പറയാതിരിക്കാൻ വയ്യ.
2010ലെ പൂരത്തിന് അമ്മയ്ക്കൊരു ആഗ്രഹം. തിരുവമ്പാടി ഭഗവതി മഠത്തിലേക്ക് പോകുമ്പോൾ ഓഫീസിൻ്റെ മുന്നിൽ വെച്ചു പറ നിറയ്ക്കണം എന്ന്. കാലത്തു അഞ്ചരക്ക് കൂടെ വരുമോ എന്ന് ചോദിച്ചതിന് എന്നിൽ നിന്നുള്ള ഉത്തരം ദ്രുതഗതിയിൽ ആയിരുന്നു. പൂരമല്ലേ എനിക്കെന്ത് പ്രശ്നം! അങ്ങനെ കാലത്തു ആറരയ്ക്ക് തൃശൂർ എത്തി, ഓഫീസിൽ പറ സജ്ജീകരണങ്ങൾ നടക്കുമ്പോൾ തിരുവമ്പാടിയിൽ പോയി പുറത്തേക്ക് എഴുന്നള്ളത്തു കണ്ടു തിരിച്ചു വന്നു. പറനിറയ്ക്കൽ കഴിഞ്ഞ് ഓഫീസിൽ നിന്ന് തന്നെ ഇഡ്ലിയും വടയും കഴിച്ചു അമ്മയെ ശക്തൻ സ്റ്റാൻഡിൽ കൊണ്ടുവിട്ടു. പിന്നീടു എൻ്റെ പൂരക്കാഴ്ചകൾ ആരംഭിക്കുകയായിരുന്നു. എങ്ങനെയോ സി.എം.എസ് സ്കൂളിൽ എത്തി. തിരുവമ്പാടിയുടെ ഗജവീരന്മാർ നില്ക്കുന്നത് നോക്കി നിന്നു. മൂന്നു ആനകളെ നെറ്റിപ്പട്ടവും മറ്റു ആടയാഭരണങ്ങളും അണിയിക്കുവാൻ ആയി കൊണ്ടുപോയി, പുറകെ ഞാനും. തിരുവമ്പാടിയുടെ തിടമ്പ് എടുക്കുന്ന ശിവസുന്ദറിൻ്റെ കഴുത്തിൽ അണിയിക്കുന്ന തുകൽ ബെൽറ്റ് കണ്ടു കണ്ണുതള്ളി പോയി എന്നതായിരുന്നു സത്യം. സർവ്വാഭരണ വിഭൂഷിതനായി ശിവനും കൂട്ടരും സ്കൂളിൻ്റെ പുറത്തേക്കു ഇറങ്ങുമ്പോൾ തന്നെ തട്ടകവാസികൾ ആവേശത്തോടെ ആർപ്പുവിളിക്കുന്നത് ഞാനും ആവേശത്തോടെ കണ്ടുനിന്നു. പിന്നീട്

അവരുടെ കൂടെ തന്നെ നടുവിൽ മഠത്തിലേക്ക്. പോയ വർഷം മഠത്തിൽവരവ് പഞ്ചവാദ്യം കാണാൻ സാധിച്ചിരുന്നില്ല. ആ വിഷമം അക്കൊല്ലം തീർത്തു. പഞ്ചവാദ്യവും തിടമ്പെടുത്ത ശിവനെയും മതിവരുവോളം കണ്ടു. ആ സമയം പാറമേക്കാവിലമ്മ പുറത്തേക്ക് ഇറങ്ങി എന്നറിയിക്കുവാൻ ഡൈന പൊട്ടി. നേരെ എം.ജി റോഡ് വഴി പാറമേക്കാവിലേക്ക് . പതിനഞ്ചു ആനപ്പുറത്തു എഴുന്നള്ളി നിൽക്കുന്ന പാറമേക്കാവിലമ്മ . അതൊരു കാണേണ്ട കാഴ്ച തന്നെ ആണ്. കുറച്ച് നേരം മേളവും ചെറിയ കുടമാറ്റവും കണ്ടു നിന്നു. അടുത്ത ലക്ഷ്യം എന്നത് ഇലഞ്ഞിത്തറ മേളം ആണ്. നേരത്തെ പോയാലേ മുന്നിൽ നിന്ന് കാണാൻ പറ്റൂ. അതുകൊണ്ട് തന്നെ കിഴക്കേനട വഴി വെച്ച് പിടിച്ചു തൃശ്ശിവപേരൂരിൻ്റെ നാഥൻ്റെ മതിൽക്കെട്ടിനുള്ളിലേക്ക് . തുമ്മിയാൽ തെറിക്കുന്ന ചെക്കൻ ആയത് കൊണ്ടാവണം കമ്മിറ്റിക്കാർക്കിടയിലേക്ക് തിക്കി തിരക്കി കേറിയ എന്നെ ഒരു കവുങ്ങിനോട് ചേർത്ത് അവർ നിർത്തിയത്. സമയം രണ്ടു മണിയോട് അടുക്കുന്നു. പാറമേക്കാവിലമ്മ തേക്കിൻകാട്ടിലേക്ക് കയറിയിരിക്കുന്നു. ആ സമയത്താണ് സഞ്ചുവേട്ടൻ്റെ വിളി. “നീ എവിടെയാ? ഞങ്ങൾ ഇവിടെ എക്സിബിഷൻ്റെ മുന്നിൽ ഉണ്ട് .ഇങ്ങോട്ടു വാ. ആറ്റുനോറ്റു മേളം അടുത്ത നിന്ന് കാണാൻ പോയപ്പോൾ ഇതായല്ലോ ഗതി എന്ന മനസ്സിൽ പറഞ്ഞു കൊണ്ട് കിഴക്കേ ഗോപുരം വഴി തന്നെ തിരിച്ച ഇറങ്ങി.ഏട്ടൻ്റെ കൂടെ രണ്ടു മാമന്മാരും ഉണ്ടായിരുന്നു.നേരെ Elite ബാറിലേക്ക് . അവടെ കപ്പലണ്ടിയും സവാളയും കഴിച്ച ഇരുന്ന് തിരിച്ചു ഇറങ്ങുമ്പോഴേക്കും സമയം ആറിനോട് അടുത്ത്. ദൂരെ നിന്ന് കുടമാറ്റം സങ്കടത്തോടെ കണ്ടു .ഇനി അടുത്ത കൊല്ലം അവർ വിളിച്ചാലും കൂടെ പോവില്ല എന്ന് മനസ്സിൽ കൊള്ളി മുറിച്ചു ഇട്ടിട്ടാണ് അന്ന് തിരിച്ചു വീട്ടിലേക്കു ബസ് കേറിയത്.

2011ലും കാലത്തു അമ്മയോടൊപ്പം പോയി. അമ്മയെ ബസ് കയറ്റി വിട്ടു സി.എം.എസ്സിലേക്ക് പോയി. ആ വർഷത്തെ എന്നിലെ പ്രധാന മാറ്റം എന്നത് കയ്യിൽ ഒരു ഡിജിറ്റൽ ക്യാമറ കിട്ടി എന്നതാണ്. വേണ്ടുവോളം ചിത്രങ്ങൾ എടുത്തു. പോയ വർഷത്തെ പോലെ പരിപാടികൾ കണ്ടു. കൂടെ ഇലഞ്ഞിത്തറ മേളവും. അതൊരു സന്തോഷം ആയിരുന്നു. അച്ഛൻ നാട്ടിലുള്ളത് കൊണ്ട് വൈകീട്ട് ആള് ടൗണിലേക്ക് വന്നു. കുടമാറ്റം കണ്ടു തിരിച്ചു

11 Comments

  1. ആന പ്രേമി അല്ല പക്ഷേ ഇഷ്ടമാണ് ഗജവീരന്മാരെ ❤️❤️

    1. ശരത് ശ്രീധർ

      ??

  2. ഞാനൊരു ആനപ്രേമിയായത് ശിവനെ കണ്ടിട്ടാണ്… പക്ഷെ കഥകൾ കേട്ട് അറിയാനാണ് കൂടുതൽ സാധിച്ചിട്ടുള്ളത്… പൂരത്തിന് ശിവനെ ഒരേയൊരു തവണയേ കണ്ടിട്ടുള്ളു… പക്ഷെ അത് മതി അവനെ ഓർക്കാൻ… എഴുത്ത് ??

    ആനക്കാരൻ എഴുതിയത് ഞാനാണ് നാളെ same തീം ഒരു കഥ കൂടി വന്നേക്കും.. എന്തെങ്കിലും ഒരുവരി അഭിപ്രായം ഞാനതിൽ പ്രതീക്ഷിക്കും ❤❤

    1. ശരത് ശ്രീധർ

      ഇവിടെ സ്ഥിരമായി കയറാറില്ല…എങ്കിലും നാളെ താങ്കളുടെ കഥ വായിച്ചിരിക്കും എന്നു ഉറപ്പു തരുന്നു…

      ശിവൻ എല്ലാവരിലേക്കുമെത്തുന്ന ചൈതന്യമാണ്. ആ തേജോമയരൂപൻ ഒരുപാട് നല്ല നിമിഷങ്ങൾ, സൗഹൃദങ്ങൾ അങ്ങനെ പലതും എനിക്കു സമ്മാനിച്ചു. അതിനപ്പുറം ഈ ജന്മത്തിൽ ഒന്നുമില്ല എന്നതാണ് സത്യം

      1. ശരത് ശ്രീധർ

        2 ദിവസം മുമ്പത്തെ കമന്റ് ആണെന്ന് ഇപ്പോഴാണ് കണ്ടത്. കഥ വന്നോ?

  3. ❣️❣️

    1. ശരത് ശ്രീധർ

      ?

  4. തൃശൂർ പൂരം ഇത് വരെ കണ്ടിട്ടില്ല.. ഇപോ ഇവിടെ എത്തിയപ്പോൾ കുറെ തൃശൂർ ഉള്ള ഫ്രണ്ട്സിനെ കിട്ടിയിട്ടുണ്ട്.. ഒരിക്കൽ കൊറോണ എല്ലാം ഒതുങ്ങി കാണുവാൻ കഴിയുമെന്ന്പ്ര തീക്ഷിക്കുന്നു..

    നല്ല എഴുതു ആയിരുന്നു ട്ടോ ??❤❤❤

    1. ശരത് ശ്രീധർ

      നന്ദി…പൂരം അത് ഒരു തവണയെങ്കിലും കാണേണ്ട വിസ്മയം ആണ്. ഒരു നാൾ അതിനു സാധിക്കട്ടെ??

  5. 1st❤?❤?

    1. ശരത് ശ്രീധർ

      ?

Comments are closed.