ഞാവൽ പഴം [അപ്പൂട്ടൻ❤️❤️] 152

“”കാര്യസ്ഥന്റെ ചെക്കന് ഇത്ര അഹങ്കാരമോ..””

എന്ന് ചോദിച്ചു ബോധം മറയുന്നത് വരെ തന്നെ തല്ലുന്നത് കണ്ടെങ്കിലും മിണ്ടാതെ നിന്ന അവളോട് പിന്നെ തനിക്ക് ഒരുതരം ദേഷ്യമായിരുന്നു… അന്ന് മുതൽക്കേ അറക്കൽ തറവാട്ടിലേക്ക് താൻ പോകാതെയായി..

വളർന്നു വരും തോറും ആ ദേഷ്യം കൂടി കൂടി വരുന്നത് താൻ അറിഞ്ഞിരുന്നു…അവളെ എവിടെ വെച്ച് കണ്ടാലും കളിയാക്കുന്നത് ശീലമായി… കൂട്ടുകാർക്കിടയിൽ വെച്ച് അവളെ കളിയാക്കി പറയുമ്പോളും ഒന്നും മിണ്ടാതെ പോകുന്നവളെ പുച്ഛത്തോടെ നോക്കുമായിരുന്നു..

“”ഇനി ഞാവൽ പഴം വേണേൽ ന്നോട് പറഞ്ഞാൽ മതി അല്ലാതെ ന്റെ അച്ഛൻ പിശുക്കനാ എന്ന് പറയണ്ടാ ട്ടോ…””

ഒരിക്കൽ താൻ മാത്രം ഉള്ളപ്പോൾ ഇലകീറിൽ ഒരു പിടി ഞാവൽ പഴത്തിനൊപ്പം നീട്ടിയ കടലാസിലെ വരികൾ കാൺകെ ചുണ്ടിൽ പൊടിഞ്ഞ പുഞ്ചിരി മെല്ലെ മറച്ചു…

“”ഉണ്ണികൃഷ്ണൻ.. അനിഴം നക്ഷത്രം…””

ഒരിക്കൽ പിറന്നാളിന് അമ്പലത്തിൽ തൊഴാനായി പോയപ്പോൾ തന്റെ പേര് കേട്ടപ്പോൾ സംശയത്തോടെ ചുറ്റുമോന്ന് നോക്കി… ഇലകീറിൽ പ്രസാദം വാങ്ങി വരുന്ന ഗൗരിയെ കണ്ടപ്പോൾ… ചുണ്ടിൽ പണ്ടെങ്ങോ മാഞ്ഞ പുഞ്ചിരി വീണ്ടും വിരിഞ്ഞു… പ്രണയത്തിൽ ചാലിച്ച പുഞ്ചിരി…

“”ഇങ്ങനെ ഒളിച്ചും പാത്തും എനിക്കായി മാത്രം ഞാവൽ പഴം കൊണ്ട് വരുന്നത് എന്തിനാ… ഏഹ്ഹ്ഹ്??…””

ഒരിക്കൽ ഡാൻസ് ക്ലാസ്സിലേക്ക് പോകുന്നവളെ പിന്നിലൂടെ വട്ടം ചുറ്റി ആരും കാണാതെ മരത്തിനോട് ചേർത്ത് നിർത്തി ചോദിക്കുമ്പോൾ ആ കണ്ണുകൾ പിടയുന്നതറിഞ്ഞു… മൂക്കിന് താഴെ വിയർപ്പ് തുള്ളികൾ പൊടിയുന്നത് കണ്ടു..

“”നിക്ക് മനസ്സിലായി… മര്യാദക്ക് ഇനി എനിക്ക് എന്നും ഞാവൽ പഴം കൊണ്ട് വന്നോണം… വെറുതെ അല്ല പകരമായി ദാ ഈ പ്രണയത്തിൻ നിറമുള്ള മഞ്ചാടിമണികൾ തരാം… അറക്കൽ തറവാട്ടിലെ പെണ്ണിനെ പ്രേമിക്കാൻ പോന്ന അർഹതയുണ്ടോ എന്നൊന്നും അറിഞ്ഞൂടാ… പക്ഷെ ഈ ഞാവൽ പഴത്തിന്റെ മണം അത്രെയേറെ ഇഷ്ട്ടായിപോയി…””

അത്രയും പറഞ്ഞു ഒരു പിടി മഞ്ചാടിമണികൾ ആ കൈകളിൽ വെച്ച് പുഞ്ചിരിയോടെ നോക്കുമ്പോൾ ആ കവിളുകളിലും ആദ്യമായി എന്നപോലെ മഞ്ചാടിമണികളുടെ നിറം പടരുന്നത് അറിഞ്ഞിരുന്നു… ചെറുപുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു…

അന്ന് മുതൽ എന്നും തനിക്കായി ആ ഞാവൽ മരം പൂക്കാറുണ്ടായിരുന്നു… തന്റെ കയ്യിലെ മഞ്ചാടിമണികൾ പുഞ്ചിരിയോടെ കുശലം പറയാറുണ്ടായിരുന്നു… അമ്പല പടവിൽ വെച്ചോ….

അല്ലെങ്കിൽ ഡാൻസ് ക്ലാസിൽ പോകുമ്പോളോ കൈമാറുന്ന ഒരു പിടി മഞ്ചാടിമണികളും ഞാവൽ പഴവും തങ്ങളുടെ പ്രണയത്തെ പറ്റി വാചാലമാവാറുണ്ടായിരുന്നു..

മൗനമായി ചെറുനോട്ടത്തിലൂടെ പുഞ്ചിരിയിലൂടെ കുസൃതിയോടെയുള്ള ചേർത്തു പിടിക്കലിലൂടെ മാത്രം കൈമാറിയ പ്രണയം

ഇത്തിരി നാളുകളെങ്കിലും ഒത്തിരി പറയാനുണ്ടായിരുന്നു ഒരു അപ്പൂപ്പൻതാടിയുടെത് പോലെ ദിശയറിയാതെ

ഒഴുകിയ തങ്ങളുടെ പ്രണയത്തിന്…

രാത്രിമഴയേറ്റ ചെമ്പകപൂവിന്റെ മത്ത് പിടിപ്പിക്കും സുഗന്ധമുള്ള പ്രണയം……

പക്ഷെ അതിന് അധിക നാൾ ആയുസ്സുണ്ടായിരുന്നില്ല…ഒരിക്കൽ അവളെ കാൺകെ നിറക്കണ്ണുകളോടെ അവൾക്കായി ഒരു പിടി മഞ്ചാടിമണികൾ കൊടുതത്ത് ആ സീമന്തരേഖയിൽ അമർത്തി ചുംബിച്ചു…

“”ഞാൻ എങ്ങാനും നിന്നെ ഇട്ട് പോവാണേൽ ആ ഞാവൽ പഴവും മഞ്ചാടിമണികളും പരിഭവം പറയുവോ ഗൗരി… അവരെന്നെ വെറുക്കുവോ..””

തന്റെ കണ്ണുനീർ ആ സീമന്തരേഖയെ നനച്ചപ്പോൾ ആദ്യമായി ആ കൈകൾ തന്നെ വലിഞ്ഞു മുറുകി… ആർക്കും വിട്ട് കൊടുക്കില്ല എന്നപോലെ തന്റെ മാത്രമാണ് എന്ന് പറയുന്ന പോലെ… ആ കണ്ണുകളിലെ ഞാവൽ പഴങ്ങളും പരിഭവം പറഞ്ഞു… നിറഞ്ഞൊഴുകി….

Updated: March 3, 2022 — 9:32 pm

12 Comments

  1. Oh man, what a closing note for the short story!!! ❤️

  2. അശ്വിനി കുമാരൻ

    ❤️

  3. Ne super aanu appuse ❤️❤️❤️❤️❤️❤️

  4. Athimanoharam!!!!!

    Simple and cute.

  5. എന്തെങ്കിലും പറയാൻ ഉള്ള വാക്കുകൾ കിട്ടുന്നില്ല?അത്രയും മനോഹരമായ ???പ്രണയ കാവ്യം???

  6. മനോഹരം. അതിമനോഹരം…

  7. അടിപൊളി ❤️

  8. ♥️♥️♥️

  9. Rajeev (കുന്നംകുളം)

    വെറുതെ ഒരു സംശയം.. ഈ appoottan ആരാണ് ??

  10. അപ്പൂട്ടാ ❤

    സൂപ്പർ.. ❤?

Comments are closed.