ജിന്നും മാലാഖയും 3 ❤ [നൗഫു ] 4227

ജിന്നും മാലാഖയും 3 ❤
Jinnum malakhayum 3
Auther : നൗഫു: Previuse part

 

നിങ്ങളുടെ സപ്പോർട്ടിന് നന്ദി…

അദ്ദേഹം പതിയെ ഒന്ന് തിരിഞ്ഞു.. ഞാനാരാണെന്നു നിനക്ക് മനസ്സിലായോ…

ഒന്നും മനസ്സിലാകാത്ത പോലെ ഞാൻ അദേഹത്തിന്റെ മുഖത്തേക് തന്നെ നോക്കി നിന്നു.…

പൊതുവെയുള്ള ആ പുഞ്ചിരി മുഖത്തുണ്ട്.. പിന്നെ പതിയെ മൊഴിഞ്ഞു..

“ഞാനാണ് മരണത്തിന്റെ മാലാഖ… ഹസ്രാഹീൽ..!!”

എന്റെയുള്ളിൽ ഒരു ഉത്‌കിടിലം വന്നു നിറഞ്ഞു,

അള്ളാഹ് എന്റെ റൂഹിനെ (ആത്മാവ്) നീ നിന്റെയരികിലേക് കൂട്ടിയോ…!!!

എന്ത് ചെയ്യണമെന്ന് എനിക്കൊരു നിശ്ചയം ഇല്ല..

ഞാൻ കേട്ടിട്ടുണ്ട്, മരണത്തിന്റെ മാലാഖ വരുമ്പോൾ നമുക്കവരെ കാണാൻ സാധിക്കും, അവർ നമ്മുടെ അടുത്ത് പല കോലത്തിലും വരും.. പക്ഷെ ഇത്… എന്നെ കാണാൻ നല്ല വസ്ത്രം ധരിച്ചു ഒരു പുഞ്ചിരിയോടെയാണ് വന്നത്,

നല്ല ആളുകളുടെയും പിന്നെ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ചവരുടെയും അടുത്തേക്കു മാത്രമേ മാലാഖ അങ്ങനെ വരികയുള്ളു. ഞാൻ എന്റെ റബ്ബിനെ ഭയപ്പെട്ട് ജീവിച്ചുവോ…

ഇല്ല, എന്റെ ജീവിത സുഖത്തിനു വേണ്ടി ഞാൻ എന്റെ റഹ്മാനെ അറിയാതെ ഓടുകയായിരുന്നു..

റഹ്മാനെ, എന്നെ നിന്റെ അടുത്തേക് കൊണ്ട് പോകുന്നത് സുഗന്ധം പരത്തിക്കൊണ്ടാകുമോ???

“ജാസി എന്താ ചിന്തിക്കുന്നത്… വാ, എന്റെ കൂടെ നടക്കു, നമുക്ക് മുകളിലേക്കു കയറുവാൻ സമയമായി, ഇനി നിന്നെയാരെങ്കിലും അവിടെ നിന്നുമെടുത്താൽ (പള്ളിയിൽ നിന്നും ) നമുക്കങ്ങോട്ട് തന്നെ പോകാം.”

“ഇല്ലാ… ഞാൻ… ഞാൻ വരില്ല… എന്റെ റിവ…, അവൾ… അവൾ ഞാനില്ലാതെ സങ്കടപ്പെടും.. എനിക്കവളുടെ കൂടെ… എന്റെ റിവയുടെ കൂടെ ഒരു ദിവസമെങ്കിലും ജീവിക്കണം….”

എന്റെ കണ്ണുകൾ നിറഞ്ഞു. ശബ്ദം വല്ലാതെ പതറി

“ഇന്ന് നടന്നതൊന്നും ആ നിമിഷം ഓർക്കാതെ ഞാൻ സങ്കടപെട്ടു കൊണ്ട് കരഞ്ഞു ”

Updated: February 15, 2021 — 11:51 pm

69 Comments

  1. റബ്ബെ,
    ഒരു ബാപ്പക്കും സ്വന്തം മകൻ്റെ
    ജനാസക്ക് ഇമാം നിൽക്കേണ്ട
    അവസ്ഥ കൊടുക്കല്ലെ അള്ളാ?
    Story nannayittund bro.parayan vakkukal kittunnilla .karanju poyi.eppozhanu vayichath.
    Kshmikkanam.

  2. Abdul fathah malabari

    അടുത്ത ഭാഗം എന്ന് തരും

  3. മൂന്ന് ഭാഗവും വായിച്ചു കഥ ഇഷ്ടമായി ❤❤

  4. Very good and touchy writing.
    Congratulations

  5. മല്ലു റീഡർ

    സ്വന്തം മകന്റെ ജനാസക്ക് ഇമാമത് നിക്കേണ്ടി വരുന്ന ഉപ്പയുടെ അവസ്ഥ…ശെരിക്കും കണ്ണു നിറയിച്ചു…. വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലെ അതു….പടച്ചവനെ അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കാരുതെ…

  6. നൗഫു ഭായ്,
    മരണവും, അനുബന്ധ ചടങ്ങുകളും എഴുതിയപ്പോൾ ചിലപ്പോഴൊക്കെ കണ്ണുനനയുകയും, വിമ്മിഷ്ടം ഉണ്ടാവുകയും ചെയ്തു.
    പതിവിന് വിപരീതമായി നല്ല ഭാഷയും, ഇസ്‌ലാമികമായ അന്തരീക്ഷം വളരെ മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
    അടുത്തഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

  7. വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി bro കഥ വായിച്ചപ്പോൾ. ശരിക്കും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤❤

    1. താങ്ക്യൂ അജ്മൽ ❤❤❤

Comments are closed.