ജിന്നും മാലാഖയും 3 ❤ [നൗഫു ] 3750

“ആ തുലാസിൽ ഈ കരയുന്നവന്റെ നന്മ തൂക്കിയപ്പോൾ നന്മയെക്കാൾ കുറച്ചു തിന്മ കൂടുതലാണ്.. അത് കൊണ്ടയാൾക്ക് നരകത്തിലേക്കാണ് എൻട്രി കിട്ടിയത്. അതിന്റെ പേരിലാണയാൾ കരയുന്നത്… അയാളുടെ അവസ്ഥ കണ്ട മറ്റേ മനുഷ്യൻ തന്റെ ആകെയുള്ള നന്മ അയാൾക്ക് കൊടുക്കാമെന്നു പറഞ്ഞു.. നീ ഈ നന്മ എടുത്തോളൂ.. നീ എങ്കിലും സ്വർഗത്തിൽ കടക്ക്..ഞാൻ എന്തായാലും നരകത്തിലാണ്.. എന്റെ കയ്യിൽ നിനക്ക് രക്ഷപ്പെടാൻ ഉള്ള നന്മ മാത്രമേ ഉള്ളു എന്നും പറഞ്ഞു കൊണ്ട്, ആ നന്മ അയാളെ ഏൽപ്പിച്ചു കൊണ്ട് നരകത്തിലേക്ക് നടന്നടുത്തു..

ഉടനെ അവിടെ അല്ലാഹുവിന്റെ ശബ്‌ദം മുഴങ്ങി..

കാരുണ്യവാനിൽ കാരുണ്യവാൻ ഞാനാണ്, ആ നരകത്തിലേക്ക് പോകുന്നവനെയും ഇവനെയും സ്വർഗത്തിലേക്ക് കടത്തുക…

ഇതാണ് നിന്റെ റബ്, അവനെക്കാൾ കാരുണ്യവാൻ ഈ ലോകത്തില്ല ജാസി…”

ഈ സമയം തിരികെ ഭൂമിയിലെത്തിയ ഞങ്ങൾ നേരത്തെ പുറപ്പെട്ട പള്ളിയിലേക്കെത്തി.. സുബുഹി നിസ്കാരം നിർവഹിക്കാൻ ആളുകൾ എത്തിയിട്ടുണ്ട്…

അവരുടെ പിറകിലായി ഒരാളെ കിടത്തിയിരിക്കുന്നു. അത് ഒരു തുണി കൊണ്ട് മറച്ചിട്ടുണ്ട്…

“നല്ല മരണമാണ് ട്ടോ… വെള്ളിയാഴ്ച.. അതിന്റെ കൂടെ സുജൂദിൽ ( കാലിലെ അഞ്ചു വിരലുകളിലെ പള്ള ഭാഗവും രണ്ട് കാൽ മുട്ട് കളും നെറ്റി തടവും കൈകളിലെ പള്ള ഭാഗവും നിലത്തു മുട്ടിച്ചു വെച്ച് കൊണ്ടുള്ള നിസ്കാര ത്തിലെ ഒരു ഭാഗം ) കിടന്നു കൊണ്ട് ..”

അല്ലാഹുവിനോട് നമ്മളേറ്റവുമടുത്ത് നിൽക്കുന്ന സമയം നിസ്കാരത്തിൽ ഉള്ള സുജൂദിലാണ്…

“നല്ല കുട്ടിയായിരുന്നു.. എന്നാലും ഇത്ര ചെറിയ പ്രായത്തിൽ..”

അവിടെ കൂടി നിൽക്കുന്നവർ ഓരോ കാര്യങ്ങൾ പറയുന്നുണ്ട്..

ആ സമയം പള്ളിയിലേക്കു വന്നൊരാൾക്ക് കാണുവാനായാ തുണി മാറ്റി കൊടുത്തപ്പോൾ കൂടെ ഞാനും കണ്ടു ചിരിക്കുന്ന മുഖത്തോടെ ഞാൻ കിടക്കുന്നത്..

എന്നെക്കുറിച്ചാണവർ ചർച്ച ചെയ്യുന്നത്…

“മയ്യത്ത് എന്താ ചെയ്യുക…”

“പോസ്റ്മോർട്ടം ചെയ്യേണ്ടി വരും, പോലീസിൽ അറിയിച്ചിട്ടുണ്ട്…”

ഇതിലൊന്നും പെടാതെ ഒരാൾ കുറച്ചു മാറി ഒരു തൂണിൽ ചാരിയിരിക്കുന്നുണ്ട്…

Updated: February 15, 2021 — 11:51 pm

69 Comments

  1. റബ്ബെ,
    ഒരു ബാപ്പക്കും സ്വന്തം മകൻ്റെ
    ജനാസക്ക് ഇമാം നിൽക്കേണ്ട
    അവസ്ഥ കൊടുക്കല്ലെ അള്ളാ?
    Story nannayittund bro.parayan vakkukal kittunnilla .karanju poyi.eppozhanu vayichath.
    Kshmikkanam.

  2. Abdul fathah malabari

    അടുത്ത ഭാഗം എന്ന് തരും

  3. മൂന്ന് ഭാഗവും വായിച്ചു കഥ ഇഷ്ടമായി ❤❤

  4. Very good and touchy writing.
    Congratulations

  5. മല്ലു റീഡർ

    സ്വന്തം മകന്റെ ജനാസക്ക് ഇമാമത് നിക്കേണ്ടി വരുന്ന ഉപ്പയുടെ അവസ്ഥ…ശെരിക്കും കണ്ണു നിറയിച്ചു…. വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലെ അതു….പടച്ചവനെ അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കാരുതെ…

  6. നൗഫു ഭായ്,
    മരണവും, അനുബന്ധ ചടങ്ങുകളും എഴുതിയപ്പോൾ ചിലപ്പോഴൊക്കെ കണ്ണുനനയുകയും, വിമ്മിഷ്ടം ഉണ്ടാവുകയും ചെയ്തു.
    പതിവിന് വിപരീതമായി നല്ല ഭാഷയും, ഇസ്‌ലാമികമായ അന്തരീക്ഷം വളരെ മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
    അടുത്തഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

  7. വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി bro കഥ വായിച്ചപ്പോൾ. ശരിക്കും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤❤

    1. താങ്ക്യൂ അജ്മൽ ❤❤❤

Comments are closed.