ജിന്നും മാലാഖയും 3 ❤ [നൗഫു ] 3751

മറ്റു രണ്ടു പേർക്കും ഞാൻ അങ്ങനെ തന്നെ…

“മോനെ ജാസി…” അവരുടെ കുഞ്ഞനിയൻ ചേതനയറ്റ് കിടക്കുന്നത് കാണാൻ ശേഷിയില്ലാതെ അവരോരോരുത്തരും മോഹാലസ്യപ്പെട്ടു വീണു…

“അല്ലാഹ്.. എവിടെ എന്റെ ഉമ്മ…”

വായുവിലൂടെ ഒരു തൂവൽ പോലെ ഒഴുകിയൊഴുകി ഞാൻ ഉമ്മയുടെ റൂമിലേക്കു കയറി..

“അവന്റെ മരണ വിവരം അറിഞ്ഞപ്പോൾ വീണതാണ്.. പിന്നെ ഒന്ന് കണ്ണ് തുറന്നു നോക്കിയിട്ട് പോലുമില്ല… ഒരു തുള്ളി വെള്ളം പോലും ആ തൊണ്ടയിൽ കൂടെ ഇറക്കിയിട്ടില്ല…”
അവിടെയാരോ പറയുന്നത് ഞാൻ കേട്ടു,

“അല്ലാഹ്, എന്റെ ഉമ്മയെ നീ കാത്തോളണേ…”

ഞാൻ പെട്ടന്ന് തന്നെ ആ റൂമിൽ നിന്നും ഇറങ്ങി..

വീടിനു പുറത്തു എന്റെ ഇത്തമാരുടെ കുഞ്ഞു മക്കൾ കളിക്കുന്നുണ്ട്. അവരുടെ മാമൻ ഈ ലോകത്തോട് വിട പറഞ്ഞതവർ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു…

പെട്ടന്നാണാ മുറ്റത്തൊരു കാർ വന്നു നിർത്തിയത്..

അതിലാരോ ഒരാളിരിക്കുന്നുണ്ട്, ആളെ കണ്ടിട്ട് ആദ്യമെനിക്ക് മനസ്സിലായില്ല. ഒന്ന് കൂടെ ഞാൻ സൂക്ഷിച്ചു നോക്കി.. അതെ അവൾ തന്നെ, എന്റെ റിവാ…

അവളുടെ കോലം കണ്ടപ്പോൾ ഞാൻ പേടിച്ചു പോയി… മുടിയെല്ലാം അഴിച്ചിട്ട് ശരിക്കും ബുദ്ധി മറഞ്ഞത് പോലെ, ആരെയും അനുസരിക്കുന്നില്ല. അവളെയും കൂട്ടി പിടിച്ചു കൊണ്ട് അവളുടെ ഉമ്മ വീടിന്റെ പിറകിലേക് നടന്നു. അവളുടെ ഉപ്പ വന്നു എന്റെ ഉപ്പയുടെ കൈകളിൽ കൂട്ടി പിടിച്ചു,

ഇക്കാ എന്ന് വിളിച്ചു കൊണ്ട് അദ്ദേഹമെന്റെ ഉപ്പയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. എന്റെയുപ്പ അദ്ദേഹത്തെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.. എന്റെ ഉപ്പയുടെ മനസിന്റെ ശക്തിയിൽ ഞാൻ അത്ഭുതപെട്ട് പോയി…

ഞാൻ പിന്നെ അവിടുന്ന് ഒഴുകിയൊഴുകി വീടിന്റെ പിറകിലേക്ക് പോയി…

അവിടെ റിവയെ കെട്ടിപ്പിടിച്ചു എന്റെ പെങ്ങന്മാർ കരയുന്നുണ്ട്.. അവൾ ഒറ്റ ഒരുത്തി കാരണം കൊണ്ടാണ് ഞാനീ കോലത്തിൽ ഇവിടെ കിടക്കുന്നതെന്ന് വിളിച്ചു പറയാൻ തോന്നിയെനിക്ക്. പക്ഷെ എന്റെ ശബ്‌ദം ആര് കേൾക്കാൻ…

Updated: February 15, 2021 — 11:51 pm

69 Comments

  1. റബ്ബെ,
    ഒരു ബാപ്പക്കും സ്വന്തം മകൻ്റെ
    ജനാസക്ക് ഇമാം നിൽക്കേണ്ട
    അവസ്ഥ കൊടുക്കല്ലെ അള്ളാ?
    Story nannayittund bro.parayan vakkukal kittunnilla .karanju poyi.eppozhanu vayichath.
    Kshmikkanam.

  2. Abdul fathah malabari

    അടുത്ത ഭാഗം എന്ന് തരും

  3. മൂന്ന് ഭാഗവും വായിച്ചു കഥ ഇഷ്ടമായി ❤❤

  4. Very good and touchy writing.
    Congratulations

  5. മല്ലു റീഡർ

    സ്വന്തം മകന്റെ ജനാസക്ക് ഇമാമത് നിക്കേണ്ടി വരുന്ന ഉപ്പയുടെ അവസ്ഥ…ശെരിക്കും കണ്ണു നിറയിച്ചു…. വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലെ അതു….പടച്ചവനെ അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കാരുതെ…

  6. നൗഫു ഭായ്,
    മരണവും, അനുബന്ധ ചടങ്ങുകളും എഴുതിയപ്പോൾ ചിലപ്പോഴൊക്കെ കണ്ണുനനയുകയും, വിമ്മിഷ്ടം ഉണ്ടാവുകയും ചെയ്തു.
    പതിവിന് വിപരീതമായി നല്ല ഭാഷയും, ഇസ്‌ലാമികമായ അന്തരീക്ഷം വളരെ മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
    അടുത്തഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

  7. വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി bro കഥ വായിച്ചപ്പോൾ. ശരിക്കും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤❤

    1. താങ്ക്യൂ അജ്മൽ ❤❤❤

Comments are closed.