ജിന്നും മാലാഖയും 3 ❤ [നൗഫു ] 3750

“ഒരു പൊട്ടു പോലെ ഭൂമി കാണുവാൻ തുടങ്ങി..,, നേരത്തെ ഞാൻ വന്ന സ്ഥലങ്ങൾ എവിടെ??

എല്ലാം ഒരു സ്വാപ്നത്തിൽ എന്ന പോലെ..”

“നിനക്കെന്നോട് എന്തോ ചോദിക്കാനുണ്ടല്ലോ…”

തിരികെ പറന്നിറങ്ങുമ്പോഴും ഞാനദ്ദേഹത്തെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് മാലാഖയെന്നോട് ചോദിച്ചു,

“ഹ്മ്മ്.. മരണത്തിന്റെ മാലാഖ തെറ്റ് ചെയ്തവറുടെ റൂഹിനെ (  ആത്മാവ് ) പിടിക്കാൻ വരുന്നത് ഭീകര രൂപത്തിലായിരിക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്.. പക്ഷെ എന്റെ അരികിൽ എങ്ങനെ ഇത്ര നല്ല ശുഭ വസ്ത്രം ധരിച്ചു വന്നു?? ഞാൻ എന്റെ റബ്ബിനെ മറക്കാൻ ശ്രമിച്ചു കൊണ്ട് ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ടല്ലോ…”

“ജാസി… നിന്റെ റബ്ബിനെ…. ഈ ലോകം സൃഷ്ടിച്ചവനെ മറച്ചു കൊണ്ട് ഒരു കാര്യവും ഈ ഭൂമിയിൽ നമുക്ക് ചെയ്തു തീർക്കാൻ കഴിയില്ല.. അവൻ കാണാതെ ആർക്കുമൊന്നും ചെയ്യാൻ പറ്റില്ല…

നിനക്ക് ഞാനൊരു കഥ പറഞ്ഞു തരാം. പണ്ടൊരു സൂഫിയുണ്ടായിരുന്നു, അദേഹത്തിന്റെ അടുക്കലൊരാൾ വന്നിട്ട് പറഞ്ഞു, എനിക്ക് തെറ്റ് ചെയ്യാതെ ഇരിക്കാൻ സാധിക്കുന്നില്ല.. എന്നെ അള്ളാഹു ശിക്ഷിക്കാതെ ഇരിക്കാൻ ഞാൻ എന്ത് ചെയ്യണം. അദ്ദേഹം കുറച്ചു നേരത്തെ മൗനത്തിനു ശേഷം മറുപടി കൊടുത്തു…

അഞ്ചു കാര്യങ്ങളാണ് അദ്ദേഹമയാൾക്ക് പറഞ്ഞു കൊടുത്തത്..

അതിൽ ഏതെങ്കിലും സാധിക്കുമെങ്കിൽ നീ തെറ്റ് ചെയ്തോ എന്നും അദ്ദേഹം പറഞ്ഞു…

ഒന്ന്… നീ നിന്റെ അള്ളാഹു ഈ ഭൂമിയിൽ ഇറക്കിയ ഭക്ഷണം കഴിച്ചു തെറ്റ് ചെയ്യരുത്…

അതെങ്ങനെ സാധിക്കും അവനല്ലാതെ ഈ ലോകത്ത് ഭക്ഷണം തരുന്നവൻ വേറെയാരാണ്, ഞാനെന്റെ മനസ്സിൽ പറഞ്ഞു…

രണ്ട്… നീ അല്ലാഹുവിന്റെ ഭൂമിയിൽ വെച്ച് തെറ്റ് ചെയ്യരുത്…

അവന്റെ ഭൂമിയിൽ അല്ലാതെ എവിടെ പോയി എനിക്ക് തെറ്റ് ചെയ്യാൻ പറ്റും.. ഇല്ല അതും പറ്റില്ല…

മൂന്നു… നിനക്ക് തെറ്റ് ചെയ്യാൻ തോന്നുമ്പോൾ നീ അവൻ കാണാത്ത ഒരിടത്ത് പോയി തെറ്റ് ചെയ്തോ…

അവന്റെ കണ്ണ് എത്താത്ത ഒരു സ്ഥലമോ ഈ ലോകത്ത്… ഇല്ല അതും പറ്റില്ല..

നാല്… നീ തെറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ നിന്നെ മരണത്തിന്റെ മാലാഖ പിടിക്കില്ലെന്നുറപ്പുണ്ടെങ്കിൽ നീ തെറ്റ് ചെയ്തോ…

Updated: February 15, 2021 — 11:51 pm

69 Comments

  1. റബ്ബെ,
    ഒരു ബാപ്പക്കും സ്വന്തം മകൻ്റെ
    ജനാസക്ക് ഇമാം നിൽക്കേണ്ട
    അവസ്ഥ കൊടുക്കല്ലെ അള്ളാ?
    Story nannayittund bro.parayan vakkukal kittunnilla .karanju poyi.eppozhanu vayichath.
    Kshmikkanam.

  2. Abdul fathah malabari

    അടുത്ത ഭാഗം എന്ന് തരും

  3. മൂന്ന് ഭാഗവും വായിച്ചു കഥ ഇഷ്ടമായി ❤❤

  4. Very good and touchy writing.
    Congratulations

  5. മല്ലു റീഡർ

    സ്വന്തം മകന്റെ ജനാസക്ക് ഇമാമത് നിക്കേണ്ടി വരുന്ന ഉപ്പയുടെ അവസ്ഥ…ശെരിക്കും കണ്ണു നിറയിച്ചു…. വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലെ അതു….പടച്ചവനെ അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കാരുതെ…

  6. നൗഫു ഭായ്,
    മരണവും, അനുബന്ധ ചടങ്ങുകളും എഴുതിയപ്പോൾ ചിലപ്പോഴൊക്കെ കണ്ണുനനയുകയും, വിമ്മിഷ്ടം ഉണ്ടാവുകയും ചെയ്തു.
    പതിവിന് വിപരീതമായി നല്ല ഭാഷയും, ഇസ്‌ലാമികമായ അന്തരീക്ഷം വളരെ മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
    അടുത്തഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

  7. വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി bro കഥ വായിച്ചപ്പോൾ. ശരിക്കും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤❤

    1. താങ്ക്യൂ അജ്മൽ ❤❤❤

Comments are closed.