ജിന്നും മാലാഖയും 3 ❤ [നൗഫു ] 4227

“ലാഹിലാഹ ഇല്ലല്ലഹ് ലാഹിലാഹ ഇല്ലല്ലാഹ്…”

അള്ളാഹുവല്ലാതെ ആരാണ് ആരാധനക്കർഹൻ എന്നുള്ള ദിക്‌ർ ആകാശത്തിലേക് ഉയർന്നു കേട്ട് കൊണ്ടിരിക്കുന്നു…

എന്റെ മയ്യത്തുമായി എല്ലാവരും പള്ളിയിലേക്കെത്തി…

ഞാൻ വല്ലപ്പോഴും മാത്രം നിൽക്കാറുള്ള ഫസ്റ്റ് സ്റ്റെപ്പിൽ എന്നെ കിടത്തി. എന്റെ പേരിൽ എന്തെങ്കിലും ബാധ്യതയുണ്ടെങ്കിൽ അതെല്ലാം മൂത്ത അളിയൻ ഏറ്റെടുത്തു എന്ന് അവിടെ പറയപ്പെട്ടു..

“ആരാണ് മയ്യത്ത് നിസ്കാരം നിരവഹിക്കാൻ ഇമാം (നേതൃത്വം )നിൽക്കുന്നത്.”

എന്റെ ഉപ്പ തന്നെ കയറി വന്നു. ആകെയുള്ള ഒരൊറ്റ മകന്റെ മയ്യിത്ത് നിസ്കാരം നിർവഹിക്കാൻ ഇമാമാകുന്ന ഉപ്പയുടെ ഹൃദയവേദന.. സ്വന്തം മകന്റെ മയ്യത്ത് മുന്നിൽ കിടക്കുമ്പോൾ അവന്റെ പാപമോചനവും അവന്റെ പരലോക മോക്ഷത്തിനും കണ്ണ് നിറച്ചു തേടേണ്ട ഉപ്പയുടെ വേദന… അല്ലാഹ് എന്റെ ഉപ്പാക്ക് ശക്തി നൽകേണമേ…

നിസ്കാരം കഴിഞ്ഞു എന്റെ മയ്യത്ത് അവിടെ നിന്നുമെടുത്ത് എന്നും പോകുമ്പോൾ ഭയത്തോടെ മാത്രം നോക്കാറുള്ള പള്ളി കാട്ടിലേക്കവർ നടക്കാൻ തുടങ്ങി…

“ചുറ്റും ആറടി മണ്ണ് കൊണ്ട് ഉണ്ടാക്കപ്പെട്ട വീടുകൾ.. അതിൽ ഉള്ളവരുടെ അവസ്ഥ.. അത് അവർക്കല്ലാതെ മറ്റാരും അറിയുന്നില്ല, അള്ളാഹു ഉദ്ദേശിച്ചവർക് ഒഴികെ “.

ഇനി അന്ത്യനാൾ വരെ എന്റെ വാസസ്ഥലം ഇവിടെയാണ്.. കൂട്ടിനാരുമില്ലാതെ എനിക്ക് മാത്രം അവകാശപ്പെട്ട എന്റെ വീട്…

ആറടിയാഴത്തിൽ അവിടെയൊരു കുഴി കുത്തിയിട്ടുണ്ട്…

വിശാലമായ റൂമിലും ചെറിയ റൂമിലും എവിടെ കിടന്നാലും അവസാനം കിടക്കേണ്ടത് ഒരാൾക്ക് നല്ലതു പോലെ കിടക്കാനുള്ള വീതിപോലുമില്ലാത്ത ഈ ഇടുങ്ങിയ കുഴിയിലാണ്..

പേടികൊണ്ടാർത്തു കരയുന്ന എന്റെ ശബ്‌ദം ആരും കേൾക്കുന്നില്ല…

തല ഭാഗം പിടിച്ചു ഉപ്പ കബറിലേക്കിറക്കിയപ്പോ ഒരു തുള്ളി കണ്ണ് നീർ എന്റെ മുഖത്തേക് വീണുവോ…

എന്റെ തലയിലെയും കാലിലെയും കെട്ടഴിച്ചു മുഖം മണ്ണിലേക്കമർത്തി വെച്ചു.. മണ്ണേ നിന്റെ ഭക്ഷണം ഇതാ വന്നിരിക്കുന്നു.. നീ ഭക്ഷിച്ചു തുടങ്ങുക..

“ഈ മണ്ണിൽ നിന്നാണ് നിന്നെ സൃഷ്ട്ടിക്കപെട്ടത്, ഈ മണ്ണിലേക്ക് തന്നെയാണ് നിന്റെ മടക്കവും, നാളെ പുനര്ജീവിപ്പിക്കുന്ന നാളിൽ ഇവിടെ നിന്ന് തന്നെ നിന്നെ ഉയർത്തപ്പെടും ” ഈ മന്ത്രം അവിടെ കൂടി നിൽക്കുന്നവർ ഉരുവിട്ട് കൊണ്ടിരിക്കുന്നു..

എന്റെ മുകളിൽ മൂടുകല്ലുകൾ വെക്കാൻ തുടങ്ങി, കുറച്ചു മാത്രം കണ്ടിരുന്ന നിലാകാശം ഒരു പൊട്ടായി മറഞ്ഞു കൊണ്ടിരുന്നു.. ചെറിയ കുഞ്ഞു വെളിച്ചം മാത്രമായി അത് മാറി… എന്റെ മുകളിൽ മുഴുവനായി മൂടുകല്ലുകൾ വിരിക്കപ്പെട്ടു…

ഖബറിന്റെ മുകളിലെ മണ്ണ് വീഴാൻ തുടങ്ങിയിട്ടുണ്ട്, അവിടെ കൂടി നിൽക്കുന്നവർ മൂന്നു പിടി മണ്ണ് എന്റെ മുകളിലേക്കിടുകയാണ്, അവസാനമായി കണ്ട് കൊണ്ടിരിക്കുന്ന വെളിച്ചവും മറക്കപ്പെട്ടു..

അതെ ഞാൻ പൂർണ്ണമായും ഇരുട്ടിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു, ഞാനിത് വരെ കണ്ട ലോകം ഇനി ഞാൻ കാണില്ല.. ഇത് വരെ കണ്ടിരുന്ന ആളുകളെയും കാണാൻ പറ്റാത്ത മനുഷ്യ ജീവിതത്തിലെ നാലാം ഘട്ടം തുടങ്ങി….

—{}—{}—{}—{}—{()}—{}—{}—{}—
{}—

Updated: February 15, 2021 — 11:51 pm

69 Comments

  1. റബ്ബെ,
    ഒരു ബാപ്പക്കും സ്വന്തം മകൻ്റെ
    ജനാസക്ക് ഇമാം നിൽക്കേണ്ട
    അവസ്ഥ കൊടുക്കല്ലെ അള്ളാ?
    Story nannayittund bro.parayan vakkukal kittunnilla .karanju poyi.eppozhanu vayichath.
    Kshmikkanam.

  2. Abdul fathah malabari

    അടുത്ത ഭാഗം എന്ന് തരും

  3. മൂന്ന് ഭാഗവും വായിച്ചു കഥ ഇഷ്ടമായി ❤❤

  4. Very good and touchy writing.
    Congratulations

  5. മല്ലു റീഡർ

    സ്വന്തം മകന്റെ ജനാസക്ക് ഇമാമത് നിക്കേണ്ടി വരുന്ന ഉപ്പയുടെ അവസ്ഥ…ശെരിക്കും കണ്ണു നിറയിച്ചു…. വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലെ അതു….പടച്ചവനെ അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കാരുതെ…

  6. നൗഫു ഭായ്,
    മരണവും, അനുബന്ധ ചടങ്ങുകളും എഴുതിയപ്പോൾ ചിലപ്പോഴൊക്കെ കണ്ണുനനയുകയും, വിമ്മിഷ്ടം ഉണ്ടാവുകയും ചെയ്തു.
    പതിവിന് വിപരീതമായി നല്ല ഭാഷയും, ഇസ്‌ലാമികമായ അന്തരീക്ഷം വളരെ മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
    അടുത്തഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

  7. വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി bro കഥ വായിച്ചപ്പോൾ. ശരിക്കും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤❤

    1. താങ്ക്യൂ അജ്മൽ ❤❤❤

Comments are closed.