ജിന്നും മാലാഖയും 3 ❤ [നൗഫു ] 4227

എന്റെ മയ്യത്തെടുക്കാനുള്ള സമയമായി..

“ഉമ്മാ… നമ്മുടെ ജാസിയെ കൊണ്ട് പോകുന്നുമ്മാ… ജാസീനെ കൊണ്ടോവല്ലെന്നു പറയുമ്മാ….. ഞങ്ങളെ കുഞ്ഞനിയനെ കൊണ്ടോവല്ലെന്നു പറയുമ്മാ…. ഉമ്മാ….. അവസാനായി ജാസിനെ ഒന്ന് കാണുമ്മാ…”
ഇത്താത്തമാർ ഉമ്മയുടെ റൂമിലേക്കോടിക്കയറി അലമുറയിട്ടു…

“സുഹറാ..”
ഉപ്പയാണ്… ഉമ്മയെ വിളിക്കുന്നത്..

“സുഹറ.. അവനെ കൊണ്ട് പോകാണ്‌, നിനക്കൊന്ന് കാണണ്ടേ…. അവസാനമായിട്ട്…”
എന്റെ ഉപ്പയുടെ ശബ്ദം ആദ്യമായി ഇടറുന്നത് ഞാനറിഞ്ഞു…

ഉമ്മയെ തോളിൽ താങ്ങിയെടുത്തുകൊണ്ട് രണ്ടിത്താമാരും
എന്റെയരികിലേക് വന്നു, എന്റെ മുഖം മറച്ച തുണി മാറ്റലും മോനെ എന്നും വിളിച്ചു കൊണ്ട് എന്റെ ഉമ്മ നിലത്തേക്കിരുന്നു…

“മയ്യത്ത് എടുക്കാമ്പോവാണ്.. ഇനി ആരെങ്കിലും കാണാനുണ്ടോ??”
അവിടെയാരോ ഉറക്കെ വിളിച്ചു ചോദിച്ചു..

റിവക്കെന്നെ കാണാനുള്ള അനുവാദമില്ല, ഞങ്ങളുടെ നിക്കാഹ് കഴിയാത്തത് കൊണ്ട് ഞാനിപ്പോഴും അവൾക്കന്യ പുരുഷനാണ്. അല്ലെങ്കിലും ഈയവസ്ഥയിൽ അവളെന്നെ കണ്ടിട്ടും കാര്യമില്ല…

എത്ര പെട്ടന്നാണ് ജാസിമെന്ന എന്റെ പേര് വെറും മയ്യത്ത് എന്നുള്ള പേരിലേക് മാറ്റപ്പെട്ടത്.. മയ്യത്തെന്ന മൂന്നക്ഷരത്തിലേക്ക് ഞാനും മാറിയിരിക്കുന്നു…

പാവപ്പെട്ടവനും പണക്കാരനും തറവാട്ടുകാരനും കടത്തിണ്ണയിൽ കിടക്കുന്നവനും മൂന്നു കഷ്ണം തുണിയിൽ ചുറ്റപ്പെട്ടാൽ ഒരൊറ്റ പേരിന് മാത്രം അവകാശി… മയ്യത്ത്..

മരണമേ നീയെത്ര നീതിമാൻ…

എന്നെയും കൊണ്ട് ദിക്‌ർ ചൊല്ലി പള്ളിയിലേക്കു പുറപ്പെട്ടു..

എന്നെ കൊണ്ട് പോകല്ലേ ഞാൻ ഇവിടെത്തന്നെയുണ്ട്. എന്നെ നിങ്ങൾ കാണുന്നില്ലേ, ഉപ്പാ… ഉമ്മാ..
എനിക്ക് ഉറക്കെ വിളിച്ചു പറയാൻ തോന്നി.. പക്ഷെ അവിടെയുള്ള മൃഗങ്ങളല്ലാതെ വേറെയാരാണ് എന്റെ ശബ്ദം കേൾക്കാനുള്ളത്. സാധുമൃഗങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റില്ലല്ലോ എന്നെ കൊണ്ട് പോകല്ലേ ഞാനിവിടെയുണ്ടെന്ന്..

Updated: February 15, 2021 — 11:51 pm

69 Comments

  1. റബ്ബെ,
    ഒരു ബാപ്പക്കും സ്വന്തം മകൻ്റെ
    ജനാസക്ക് ഇമാം നിൽക്കേണ്ട
    അവസ്ഥ കൊടുക്കല്ലെ അള്ളാ?
    Story nannayittund bro.parayan vakkukal kittunnilla .karanju poyi.eppozhanu vayichath.
    Kshmikkanam.

  2. Abdul fathah malabari

    അടുത്ത ഭാഗം എന്ന് തരും

  3. മൂന്ന് ഭാഗവും വായിച്ചു കഥ ഇഷ്ടമായി ❤❤

  4. Very good and touchy writing.
    Congratulations

  5. മല്ലു റീഡർ

    സ്വന്തം മകന്റെ ജനാസക്ക് ഇമാമത് നിക്കേണ്ടി വരുന്ന ഉപ്പയുടെ അവസ്ഥ…ശെരിക്കും കണ്ണു നിറയിച്ചു…. വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലെ അതു….പടച്ചവനെ അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കാരുതെ…

  6. നൗഫു ഭായ്,
    മരണവും, അനുബന്ധ ചടങ്ങുകളും എഴുതിയപ്പോൾ ചിലപ്പോഴൊക്കെ കണ്ണുനനയുകയും, വിമ്മിഷ്ടം ഉണ്ടാവുകയും ചെയ്തു.
    പതിവിന് വിപരീതമായി നല്ല ഭാഷയും, ഇസ്‌ലാമികമായ അന്തരീക്ഷം വളരെ മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
    അടുത്തഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

  7. വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി bro കഥ വായിച്ചപ്പോൾ. ശരിക്കും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤❤

    1. താങ്ക്യൂ അജ്മൽ ❤❤❤

Comments are closed.