അതെ എന്റെ ഉപ്പ… ആകെയുള്ള ഒരാൺകുട്ടി… അദ്ദേഹത്തിന് മുമ്പ് തന്നെ വിട പറഞ്ഞു പോയിരിക്കുന്നു… എന്റെയുപ്പ ഇതെങ്ങിനെ സഹിക്കും… അവിടെ ഞാനൊരദൃശ്യനായിരുന്നെങ്കിലും എനിക്കെന്റെ ഉപ്പയെയൊന്നു കെട്ടിപ്പിടിച്ചു കരയാൻ തോന്നി.. ഉപ്പായെന്നാർത്തൊന്നു വിളിച്ചെങ്കിലും എന്റെ ശബ്ദം പോലും പുറത്തേക്കു വന്നില്ല..
പള്ളിയിലേക്കെന്റെ മൂന്നളിയന്മാരും ഓടി വരുന്നുണ്ട്.. അവരുടെ കണ്ണുകൾ എല്ലാം നിറഞ്ഞു തുളുമ്പുന്നുണ്ട്. ആകെ ഉള്ള ഒരേ ഒരു അളിയൻ..
അല്ലാഹ്… എന്റെ ഉമ്മ ഇത് അറിഞ്ഞിട്ടുണ്ടാവുമോ.. അറിഞ്ഞാൽ എന്റെ കൂടെ തന്നെ വരും.. ആ സാധു ഹൃദയം പൊട്ടി മരിച്ചു പോകുമ്മല്ലോ അല്ലാഹ്..
താങ്ങാനുള്ള ശക്തി കൊടുക്കണേ റഹ്മാനെ…..
—{}—{}—{}—{}—{()}—{}—{}—{}—{}—️
ബാക്കി കാര്യങ്ങളെല്ലാം പെട്ടന്നായിരുന്നു. കീറിമുറിച്ചു തുന്നിക്കൂട്ടിയ എന്റെ മയ്യത്ത് ഹോസ്പിറ്റലിൽ നിന്നും എന്റെ വീട്ടിലേക് കൊണ്ട് വന്നു. ഞാനും അതിന്റെ കൂടെത്തന്നെയുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം വളരെ വേദനയുള്ളതായിരുന്നു. മരണപ്പെട്ടാൽ വേദനയറിയില്ലെന്ന് ആരാണ് പറഞ്ഞത്?. എന്റെ തല മുഴുവൻ അടിച്ചു പൊളിച്ചു…
എന്നെയെന്റെ വീടിന്റെ ഹാളിൽ കിടത്തിയിട്ടുണ്ട്. പതുക്കെ ഞാനും അവിടേക്കോഴുകിയെത്തി…
ജാസി… എന്ന് വിളിച്ചു കൊണ്ടെന്റെ പെങ്ങന്മാർ അലമുറയിട്ട് കരയുന്നുണ്ട്…
“മോനെ ജാസി…. നിന്റെ കുഞ്ഞിത്തയാടാ വിളിക്കുന്നത്… ഒന്നെഴുന്നേക്കെടാ മോനെ…..”
എന്റെ നേരെ മൂത്ത ഇത്തയാണ്, അവളോടാണ് ഞാൻ കൂടുതൽ അടുത്തിരുന്നത്…
“അവളെന്നെ ഒരു മോനെ പോലെ കൊണ്ട് നടന്നതാണ്… എനിക്കൊരു മുള്ളു കുത്തിയാൽ പോലും സഹിക്കാത്തവൾ ”
“”എന്നെ വിട്ടു പിരിയേണ്ട സമയം വന്നപ്പോൾ, അവളുടെ കല്യണ നാളിൽ എന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു…
മൂത്ത ഇത്താത്തമാർ അവളെ ഒന്ന് വിടുവിക്കാൻ ഒരുപാട് ശ്രമിക്കേണ്ടി വന്നു..
അതിൽ പിന്നെ അവൾ ഇടക്കിടെ വീട്ടിൽ നിൽക്കാൻ വരും, ഒരാഴ്ച അവളുടെ ഭർത്താവിന്റെ വീട്ടിൽ ആണെങ്കിൽ അടുത്ത ആഴ്ച എന്റെ കൂടെ നിൽക്കാൻ.. ഞാൻ അവളുടെ മൂത്ത മകൻ തന്നെ ആയിരുന്നു..”
റബ്ബെ,
ഒരു ബാപ്പക്കും സ്വന്തം മകൻ്റെ
ജനാസക്ക് ഇമാം നിൽക്കേണ്ട
അവസ്ഥ കൊടുക്കല്ലെ അള്ളാ?
Story nannayittund bro.parayan vakkukal kittunnilla .karanju poyi.eppozhanu vayichath.
Kshmikkanam.
അടുത്ത ഭാഗം എന്ന് തരും
മൂന്ന് ഭാഗവും വായിച്ചു കഥ ഇഷ്ടമായി ❤❤
Very good and touchy writing.
Congratulations
സ്വന്തം മകന്റെ ജനാസക്ക് ഇമാമത് നിക്കേണ്ടി വരുന്ന ഉപ്പയുടെ അവസ്ഥ…ശെരിക്കും കണ്ണു നിറയിച്ചു…. വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലെ അതു….പടച്ചവനെ അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കാരുതെ…
നൗഫു ഭായ്,
മരണവും, അനുബന്ധ ചടങ്ങുകളും എഴുതിയപ്പോൾ ചിലപ്പോഴൊക്കെ കണ്ണുനനയുകയും, വിമ്മിഷ്ടം ഉണ്ടാവുകയും ചെയ്തു.
പതിവിന് വിപരീതമായി നല്ല ഭാഷയും, ഇസ്‌ലാമികമായ അന്തരീക്ഷം വളരെ മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
അടുത്തഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…
വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി bro കഥ വായിച്ചപ്പോൾ. ശരിക്കും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤❤
താങ്ക്യൂ അജ്മൽ ❤❤❤