ജിന്നും മാലാഖയും 3 ❤ [നൗഫു ] 4166

ഇല്ല, അതും പറ്റില്ല, ഈ ലോകത്തിലെ ആർക്കാണറിയാൻ പറ്റുക അവന്റെ മരണമെപ്പോഴാണെന്ന്…

അഞ്ച് … നാളെ മഹ്ശറ വൻ ശബയിൽ (അന്ത്യനാളിൽ വിചാരണ നടക്കുന്ന സ്ഥലം ) അദാബിന്റെ ( ശിക്ഷ യുടെ )മലക്കുകൾ  തെറ്റ് ചെയ്തവരെ പിടിച്ചു കൊണ്ട് നരകത്തിലേക് വലിച്ചിഴക്കപെടുമ്പോൾ അവരോട് ഞാൻ വരില്ലെന്ന് നിനക്ക് പറയാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ നീ തെറ്റ് ചെയ്തോ…

ഇല്ല, കഴിയില്ല.. അല്ലാഹുവിന്റെ ആജ്‌ഞ മാത്രം അനുസരിക്കുന്ന അവരോട് ഞാനെങ്ങനെ പറയും എന്നെ കൊണ്ട് പോകരുതെന്ന്…

ഇല്ല… ഇതെല്ലാം ഓർത്താൽ തന്നെ ഒരു മനുഷ്യനും ഒരു കുഞ്ഞു തെറ്റ് പോലും ജീവിതത്തിൽ ചെയ്യാൻ സാധിക്കില്ലല്ലോ റഹ്മാനെ…

നീ എത്ര കാരുണ്യവാൻ… നമ്മുടെ റബ്ബ് കാരുണ്യവാനാണ്.. മറ്റാരേക്കാളും.. അവനെക്കാൾ തന്റെ അടിമയെ കാരുണ്യത്തോടെ നോക്കുന്നവൻ ആരുമില്ല ജാസി..

നിന്റെ റൂഹ് ( ആത്മാവ് )  തൊണ്ട കുഴിയിൽ എത്തുന്നത് വരെ തൗബ ( പശ്ചാത്താപം ) ചെയ്തു  പി വരുമ്പോഴും അവസരം ഉണ്ട്, പക്ഷെ മനുഷ്യന്റെ ഓട്ടത്തിനിടയിൽ അവൻ അവസാന പിടുത്തം വരുമ്പോഴും ഓടി   രക്ഷപെടാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു…”

“എന്റെ റബ്ബ് എന്നോട് കാരുണ്യം കാണിച്ചുവോ…”

“അതെ ജാസി… ഇന്നലെ രാത്രിയിലെ നിന്റെ തൗബ അവൻ സ്വീകരിച്ചിരിക്കുന്നു.. അതാണ് ഞാൻ മാലാഖയുടെ രൂപത്തിൽ നിന്നെ കാണാൻ വന്നത്..”

“അല്ലാഹുവേ നീ മാത്രമാണ് രക്ഷ… നീയെന്നെ സ്വീകരിച്ചുവല്ലോ…”

“ജാസി…!! നിനക്ക് നാളെ വിചാരണക്കിടയിൽ സംഭവിക്കുന്ന ഒരു കഥ കൂടെ പറഞ്ഞു തരാം…!!

മഹ്ശറയിൽ (വിചാരണ ചെയ്യുന്ന സ്ഥലം )ഒരാൾ കരഞ്ഞു നിൽക്കുകയായിരിക്കും. അയാളുടെ അടുത്തേക് ഒരു മനുഷ്യൻ വരും, അയാൾ കരയുന്ന ആളോട് ചോദിക്കും എന്തിനാണ് സുഹൃത്തേ നീ കരയുന്നത്…

നമ്മുടെ തെറ്റും നല്ലതും തൂക്കുന്ന ഒരു തുലാസ് അവിടെയുണ്ടന്നുള്ളത് നീ പഠിച്ചിട്ടില്ലേ ജാസി..”

“ഹ്മ്മ്,, ഞാൻ പഠിച്ചിട്ടുണ്ട്…”

Updated: February 15, 2021 — 11:51 pm

69 Comments

  1. റബ്ബെ,
    ഒരു ബാപ്പക്കും സ്വന്തം മകൻ്റെ
    ജനാസക്ക് ഇമാം നിൽക്കേണ്ട
    അവസ്ഥ കൊടുക്കല്ലെ അള്ളാ?
    Story nannayittund bro.parayan vakkukal kittunnilla .karanju poyi.eppozhanu vayichath.
    Kshmikkanam.

  2. Abdul fathah malabari

    അടുത്ത ഭാഗം എന്ന് തരും

  3. മൂന്ന് ഭാഗവും വായിച്ചു കഥ ഇഷ്ടമായി ❤❤

  4. Very good and touchy writing.
    Congratulations

  5. മല്ലു റീഡർ

    സ്വന്തം മകന്റെ ജനാസക്ക് ഇമാമത് നിക്കേണ്ടി വരുന്ന ഉപ്പയുടെ അവസ്ഥ…ശെരിക്കും കണ്ണു നിറയിച്ചു…. വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലെ അതു….പടച്ചവനെ അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കാരുതെ…

  6. നൗഫു ഭായ്,
    മരണവും, അനുബന്ധ ചടങ്ങുകളും എഴുതിയപ്പോൾ ചിലപ്പോഴൊക്കെ കണ്ണുനനയുകയും, വിമ്മിഷ്ടം ഉണ്ടാവുകയും ചെയ്തു.
    പതിവിന് വിപരീതമായി നല്ല ഭാഷയും, ഇസ്‌ലാമികമായ അന്തരീക്ഷം വളരെ മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
    അടുത്തഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

  7. വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി bro കഥ വായിച്ചപ്പോൾ. ശരിക്കും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤❤

    1. താങ്ക്യൂ അജ്മൽ ❤❤❤

Comments are closed.