എന്റെ ചുറ്റിലും കൂരാ കൂരിരുട്ട്..
“കണ്ണുകൾ ആരോ അടച്ചു വെച്ചത്പോലെ എത്ര ശ്രമിച്ചിട്ടും തുറക്കാൻ സാധിക്കുന്നില്ല ”
“എന്റെ അരികിലേക് വലിയ ഏതോ ഇരുമ്പ്വ ദണ്ട് നിലത്തു കൂടെ വലിച്ചു കൊണ്ട് വരുന്ന ശബ്‌ദം ചെവിയിലേക് തുളച്ചു കയറുന്നുണ്ട് …”
“ഭീകര രൂപീകളായ രണ്ടാളുകൾ എന്റെ അരികിൽ എത്തി , ഒരാൾ എന്റെ തലയുടെ ഭാഗത്തും, മറ്റൊരാൾ കാൽ പദത്തിന്റെ അടുത്തും വന്നു നിന്നു…”
ഇവരാണോ കബറിൽ ചോദ്യം ചെയ്യാൻ വരുന്ന മാലാഖ മാർ???…
അവർ എന്നോട് പറയപ്പെട്ടു….
കും… ( എഴുന്നേൽക്കുക )
“ജാസി…”
എഴുന്നേൽക്കുക…
അവർ വിളിക്കുന്ന ശബ്ദം കേട്ടു ഞാൻ ഞെട്ടിയെഴുന്നേറ്റു…
തുടരും…
മനുഷ്യ ജീവൻ അഞ്ചു ഘട്ടമായാണ് ഇസ്ലാം വീക്ഷണം..
അതിൽ ആദ്യത്തെത് റൂഹ്കളുടെ ലോകമാ ണ്, നമ്മൾ നമ്മുടെ ഉമ്മമാരുടെ ഗർഭ പത്രത്തിൽ വരുന്നതിന് മുമ്പുള്ള ലോകം..
രണ്ട്.. ഉമ്മമാരുടെ ഗർഭ പത്രത്തിലുള്ള ലോകം…
മൂന്ന് … നമ്മൾ ഈ സമയം ജീവിച്ചു കൊണ്ടിരിക്കുന്ന ലോകം…
നാല്.. ഖബർ,, മരണത്തിന് ശേഷമുള്ള ലോകം.. പക്ഷെ അത് കുറച്ചു കാലം വരെ ഉള്ളു. അള്ളാഹു അന്ത്യ നാൾ തീരുമാനിച്ചിരിക്കുന്ന ദിവസം വരെ…
അഞ്ച് .. നമ്മളെ എല്ലാം കബറിൽ നിന്നും ഉയർത്തു എഴുന്നേൽപ്പിക്കപ്പെട്ട ശേഷമുള്ള ലോകം…
“” ഹേ മനുഷ്യ നിന്നെ ഞാൻ വീണ്ടും പുനരുജ്ജീവിപ്പിക്കില്ല എന്നന്നോ നീ കരുതുന്നത്… നിങ്ങളുടെ വിരലുകളിലെ രേഖകളിൽ പോലും വ്യത്യസ്തത കൊണ്ട് വന്നവനാണ് ഞാൻ… “” വിശുദ്ധ ഖുർആൻ…
അഭിപ്രായം അറിയിക്കുക കുഞ്ഞു വരികളിലൂടെ ആണെങ്കിലും..
പിന്നെ ❤❤❤ ഇത് കൂടെ ഒന് ഞെക്കണേ…
എഡിറ്റക് ലീവ് വേണമെന്ന് അപേക്ഷ വന്നിട്ടുണ്ട്.. പണി കൂടുതൽ ആണെന്ന്ഇ പരാതി യും ഉണ്ട്… ഇനി എന്ത് ചെയ്യുമോ എന്തോ ????
അടുത്ത ഭാഗം വെള്ളിയാഴ്ച ??
By
ഇഷ്ട്ടത്തോടെ ???
നൗഫു ???
റബ്ബെ,
ഒരു ബാപ്പക്കും സ്വന്തം മകൻ്റെ
ജനാസക്ക് ഇമാം നിൽക്കേണ്ട
അവസ്ഥ കൊടുക്കല്ലെ അള്ളാ?
Story nannayittund bro.parayan vakkukal kittunnilla .karanju poyi.eppozhanu vayichath.
Kshmikkanam.
അടുത്ത ഭാഗം എന്ന് തരും
മൂന്ന് ഭാഗവും വായിച്ചു കഥ ഇഷ്ടമായി ❤❤
Very good and touchy writing.
Congratulations
സ്വന്തം മകന്റെ ജനാസക്ക് ഇമാമത് നിക്കേണ്ടി വരുന്ന ഉപ്പയുടെ അവസ്ഥ…ശെരിക്കും കണ്ണു നിറയിച്ചു…. വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലെ അതു….പടച്ചവനെ അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കാരുതെ…
നൗഫു ഭായ്,
മരണവും, അനുബന്ധ ചടങ്ങുകളും എഴുതിയപ്പോൾ ചിലപ്പോഴൊക്കെ കണ്ണുനനയുകയും, വിമ്മിഷ്ടം ഉണ്ടാവുകയും ചെയ്തു.
പതിവിന് വിപരീതമായി നല്ല ഭാഷയും, ഇസ്‌ലാമികമായ അന്തരീക്ഷം വളരെ മനോഹരമായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
അടുത്തഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…
വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി bro കഥ വായിച്ചപ്പോൾ. ശരിക്കും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ❤❤❤❤❤
താങ്ക്യൂ അജ്മൽ ❤❤❤