ഹാ നമ്മൾ പോകാൻ ആകുമ്പോൾ അവൻ വരും നോക്കിക്കോ. അച്ഛനും അമ്മയും ഒരുങ്ങിയോ..
അവര് അവിടെന്ന് ഗുസ്തി കൂടുന്നുണ്ട് കണ്ണാടിയിൽ നോക്കാൻ
അമ്മ ജീൻ ആണ് ഇട്ടത്.
ഹ്മ്മ് അമ്മ ഔട്ടിങ് നു പോകുമ്പോൾ ജീൻ ആണ് ഇടാറ് അതാണ് അമ്മക്ക് comfortable.
ഞങ്ങൾ അഞ്ചു പേരും കൂടി പോകുമ്പോൾ അച്ഛൻ ആരാ അമ്മയാരാ എന്നൊന്നും മനസിലാവില്ല എല്ലാരും ഒരേ ഡ്രസില പോകുന്നത്.
അപ്പോഴേക്കും അച്ഛനും അമ്മയും റെഡി ആയി വന്നു.
മോളെന്താ കണ്ണൊന്നും എഴുതിയില്ലേ നീലു നീ മോളുടെ റൂമിൽ കാജൽ ഒന്നും വെച്ചിട്ടില്ലേ.
ഉണ്ടല്ലോ ഏട്ടത്തി നോക്കിയില്ലേ ഡ്രോയുടെ ഉള്ളിൽ ഉണ്ടല്ലോ എല്ലാം.
അതവൾ നോക്കിയിട്ടുണ്ടാവില്ല ഇനി ഇപ്പോൾ കണ്ണൊന്നും എഴുതേണ്ട ആദിയേട്ടൻ ആണ് പറഞ്ഞത്.
അമ്മ അപ്പോഴേക്കുo കാജൽ ഒക്കെ എടുത്തു വന്നു. സ്കെച്ച് പോലുള്ള പെൻസിൽ ആയത് കൊണ്ട് തന്നെ വേഗത്തിൽ കണ്ണെഴുതി തന്നു. നോക്ക് ആദി ഇപ്പോൾ എന്റെ മോളുടെ ഭംഗി ഒന്നും കൂടെ കൂടിയില്ലേ
ആദിയേട്ടൻ അപ്പോൾ ചിരിച്ചു.
എന്നാ പോകുവല്ലേ എന്ന് അച്ഛൻ ചോദിച്ചപ്പോൾ അനി വന്നില്ലല്ലോ അച്ഛാ ന്നും പറഞ്ഞു കൊണ്ട് ഏട്ടൻ പിന്നെയും അവനെ വിളിച്ചുകൊണ്ടിരുന്നു..
അവൻ മിസ്സ് കാൾ കാണുമ്പോൾ തിരിച്ചു വിളിക്കും അങ്ങോട്ട് എത്തിക്കോളാൻ പറയാം നിങ്ങൾ കയറൂ ന്ന് പറഞ്ഞു കൊണ്ട് അച്ഛൻ മുന്നിൽ കയറി നീലു ഏറ്റവും പുറകിലും ഞാനും അമ്മയും നടുക്കായിട്ടും ഇരുന്നു. വണ്ടി എടുക്കാൻ തുടങ്ങിയതും അനിയുടെ ബൈക്ക് മുറ്റത്തെത്തി.
എല്ലാവരും കൂടി എങ്ങോട്ടാ എന്ന് ചോദിച്ചു കൊണ്ടാണ് വണ്ടിയിൽ നിന്നിറങ്ങിയത് തന്നെ.
എടാ എത്ര വിളിച്ചു ഒന്ന് ഫോൺ എടുത്തുകൂടെ നിനക്ക്. ഞാനിവിടെ എത്താൻ ആയല്ലോ അതുകൊണ്ട് എടുക്കാഞ്ഞത്. ഫോൺ എടുത്തു ആ നേരവും കൂടി പോക്കണ്ടല്ലോ വിചാരിച്ചു.
നീ കുളിക്കുന്നില്ലേ ഡാ അമ്മയാണ്. എന്തായാലും ബീച്ചിൽ ഒക്കെ പോകുമായിരിക്കും അപ്പോൾ അവിടെന്ന് കുളിക്കാം എന്തായാലും ബ്ലാക്ക് ഷർട്ട് ഇട്ടത് നന്നായി എന്ന് പറഞ്ഞു കൊണ്ട് അവനു കാറിൽ കയറാൻ ഞാൻ ഇറങ്ങി പുറകിൽ കയറാൻ തുടങ്ങി. അപ്പോൾ അച്ഛൻ ഇറങ്ങി വന്നിട്ട് അവൻ പുറകിൽ കയറിക്കോളും മോള് മുന്നിൽ ഇരുന്നോ എന്ന് പറഞ്ഞു..
ആ അച്ഛന് പുറകിൽ ഇരിക്കാൻ ആണ് ഇഷ്ടം എന്ന് പറഞ്ഞു അനി.
എനിക്ക് എന്റെ ഭാര്യയുടെ അടുത്തിരിക്കാനാണ് ഇഷ്ടം അതുകൊണ്ട് മോള് മുന്നിൽ കയറെന്നും പറഞ്ഞു കൊണ്ട് എന്നെ മുന്നിൽ ഇരുത്തി…
ഞങ്ങളും കല്യാണം ഒക്കെ കഴിക്കും ഒരു ദിവസം അല്ലെ ഡീ നീലി ന്നും പറഞ്ഞു കൊണ്ട് അവൻ നീലുന്റെ അടുത്തിരുന്നു…
ഞാനും നീലുവും കുറെ നേരം വെള്ളത്തിൽ ഒക്കെ കളിച്ചു. നേരം സന്ധ്യ ആയപ്പോൾ ഞങ്ങൾ നല്ലോണം തളർന്നു. അവളെ കാണുന്നില്ലായിരുന്നു അസ്തമയ സൂര്യന്റെ ഭംഗിയും ആസ്വദിച്ചുകൊണ്ടിരിക്കുമ്പോളാണ് എന്റെ തോളിൽ ഒരു കൈ വന്നത് നോക്കുമ്പോൾ ഏട്ടൻ ആണ്….
എവിടെ ആയിരുന്നു ഇതുവരെ.
….
ബീച്ചിൽ എത്തിയപ്പോൾ ഉള്ള അവളുടെ സന്തോഷം അത് വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയില്ലായിരുന്നു. ഞങ്ങൾ കടലിന്റെ ഭംഗി അല്ലായിരുന്നു അശ്വതിച്ചത് അവളുടെ സന്തോഷം ആയിരുന്നു…
അസ്തമയം ആയപ്പോൾ ആണ് അവളൊന്നു ഒറ്റക് നിൽക്കുന്ന കണ്ടത്. അസ്തമയ സൂര്യനെക്കാൾ ചുവപ്പ് അവളുടെ മുഖത്താണെന്ന് എനിക്കപ്പോൾ തോന്നിപ്പോയി.അടുത്ത് പോയി അവളോട് ചേർന്നു നിൽക്കുമ്പോൾ മനസ്സിൽ എന്തൊക്കെയോ ആഗ്രഹങ്ങളായിരുന്നു.
?????
Popular stories ൽ ജാനകിആധിപത്യം⚡?
അത്രയൊക്കെ വേണോ ?
ഇഷ്തായി ❤?❤?
?♥️♥️♥️
നന്നായിട്ടുണ്ട്❤️
Thanks ?
നല്ല പാർട്ട് ആയിരുന്നു♥️♥️
Thank u….
Superb ❤❣❤
??♥️♥️
Superb❤❤
♥️♥️
Oru kolahala family ???
???
Superb. A thallaykkum kochinum oru cheriya pani. Valla pattiyae kondu kadippikka, pothinae vittu odippikkaka, pattumenkil onnu nattichu vidukayenkilum cheyyuka
അത്ര ഒക്കെ മതിയല്ലേ ?
നല്ല കഥ. കുറച്ചേ ഉള്ളെങ്കിലും എന്നും ഉണ്ടല്ലോ അതു തന്നെ ആശ്വാസം.
??
✨️??
???
❤️❤️❤️
♥️♥️♥️
?????????????
???
nice ee part adipoli ayit indee
Pages koodikkonde ഇരിക്കുന്നു.. കൊള്ളാം..
??
അതാണ് ?