അടുക്കളയിൽ തിരക്കിട്ട പണികളിലാണ് ശ്രീയും അമ്മയും. എനിക്കാണേൽ അവിടെക്ക് പോയില്ലേൽ അവർ എന്ത് വിചാരിക്കും എന്നുള്ളതാണ് ചിന്ത ഏട്ടന്റെ അടുത്ത് കുറച്ചു നേരം ഇരിക്കും പിന്നെ അവിടെന്ന് എണീറ്റു കൊണ്ട് അടുക്കളയിൽ പോയി എന്തെങ്കിലും ചെയ്യാൻ തുടങ്ങും. പക്ഷെ അതിൽ ശ്രദ്ധ കിട്ടാതെ വരുമ്പോൾ വീണ്ടും മുറിയിലേക്ക് പോകും. രണ്ടു മൂന്നു വട്ടം ആവർത്തിച്ചപ്പോൾ ശ്രീ എന്നോട് പറഞ്ഞു “”നീ കൂടുതൽ ബുദ്ധിമുട്ടണ്ട ഊണ് ആകുമ്പോൾ ഞാൻ തന്നെ വന്നു വിളിക്കാമെന്ന് “”…
ഒന്ന് ചമ്മിയെങ്കിലും ഞാൻ അവിടെ നിന്ന് വലിഞ്ഞു
ഏട്ടന്റെ കൂടെ ആയിരുന്നു ബാക്കിയുള്ള സമയം മുഴുവനും.
ഡോറിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്..
ഡോർ തുറന്നു നോക്കിയപ്പോൾ ശ്രീ ആണ്..
“”എന്താ “‘
“‘
എന്താന്നോ മണി രണ്ടായി വന്നേ വല്ലതും കഴിക്കാൻ “‘
“‘ആ വന്നോളാം “”.
അതും പറഞ്ഞു ഞാൻ തിരികെ നടന്നു.
“”ഡി അച്ഛനും അമ്മയും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് കെട്ടോ വേഗം വന്നേക്കു “‘
അതും പറഞ്ഞു ശ്രീ പോയി. ഞാൻ വേഗം ഒന്ന് ഫ്രഷ് ആയി ഏട്ടനെയും കൂട്ടി ഭക്ഷണം കഴിക്കാനായി പോയി. ഞങ്ങൾ എത്തുമ്പോൾ അവർ കഴിച്ചു തുടങ്ങിയിരുന്നു…
എനിക്ക് ശ്രീ ആണ് വിളമ്പിയത് ഏട്ടന് ഞാനും വിളമ്പി കൊടുത്തു.
വാരി തരണോ ഡീ ന്ന് ഏട്ടൻ കാതിൽ ചോദിച്ചു ഞാൻ കാലിൽ ഒരു ചവിട്ട് കൊടുത്തു..
അച്ഛൻ പിന്നെ ഓഫിസ് കാര്യങ്ങൾ എന്നോടും അനിയുടെ കാര്യങ്ങൾ ഏട്ടനോടും ചോദിച്ചു. ഭക്ഷണം കഴിച്ചു കഴിയാനായപ്പോളാണ് ഏട്ടന് ഫോൺ വന്നത്.
ഏട്ടൻ ഫോൺ അറ്റൻഡ് ചെയ്യാൻ പോയപ്പോൾ അമ്മയാണ് പറഞ്ഞത് ഭക്ഷണം കഴിച്ചു കഴിഞ്ഞു ഫോൺ എടുത്താൽ മതിയെന്ന്..
ഒരു ഇത്തിരി ഭക്ഷണം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ അപ്പോഴേക്കും തന്നെ മൂന്നു നാലു വട്ടം കാൾ വന്നപ്പോൾ ഏട്ടൻ മതിയാക്കി എഴുന്നേറ്റു.
“”എടാ മുഴുവനും കഴിച്ചിട്ട് പോടാ “”. ന്ന് അമ്മ പറഞ്ഞപ്പോൾ ബാക്കി ജാനി കഴിച്ചോളും എന്ന് പറഞ്ഞു.
ഞാൻ എന്റെ പ്ലേറ്റ് മാറ്റി വെച്ചിട്ട് ഏട്ടന്റെ പ്ലേറ്റിൽ ഉള്ളത് മുഴുവനും കഴിച്ചു. അപ്പോഴേക്കും എല്ലാവരും കഴിച്ചു കഴിഞ്ഞിരുന്നു…
പ്ലേറ്റ് ഒക്കെ കഴുകി വെക്കാൻ ഞാനും സഹായിച്ചു…
അടുക്കളയിൽ വേറെ പണികൾ ഒന്നും തന്നെ ഇല്ലായിരുന്നു…
ഏട്ടനെയും തിരഞ്ഞു പോയപ്പോൾ എന്തോ ആലോചിച്ചു നിൽക്കുന്നതാണ് കണ്ടത്. മുഖമൊക്കെ വാടി ആകെ ഇപ്പോൾ കരയും എന്നുള്ള അവസ്ഥയിൽ ആണ്..
“”എന്താ ഏട്ടാ എന്താണ് പറ്റിയെ “”
ഏയ് ഒന്നുമില്ല പറഞ്ഞു ഏട്ടൻ ചിരിക്കാൻ ശ്രമിച്ചു. ആ കണ്ണുകൾ നിറയുന്നുണ്ട്.
അയ്യോ എന്താ ഏട്ടാ ന്ന് ചോദിച്ചു ഞാൻ അടുത്തേക്ക് ചെന്നപ്പോൾ ഏയ് ഒന്നുല്ല ഡീ ന്ന് പറഞ്ഞെന്നെ കെട്ടിപിടിച്ചു..
കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ നിന്നു പിന്നെ ഞാൻ ഏട്ടനെ എന്നിൽ നിന്ന് അടർത്തി മാറ്റി.
അപ്പോൾ മുഖത്ത് ഒരു ചിരി ഉണ്ട്. അത് കഷ്ടപ്പെട്ടു ഉണ്ടക്കിയതാണ് എന്നെനിക്കറിയാം. കണ്ണുകളിൽ നനവുണ്ട്.
ഞാൻ വേഗം അടർന്നു മാറി.
Super
❤❤❤❤
ഇഷ്ടപ്പെട്ടു ഒരുപാട് ❤️
നന്നായിട്ടുണ്ട്. Waiting for next part….
Veendum sad aakenallo
ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം അല്ലെ??
ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം കഴിക്കുമായിരിക്കും അല്ലെ?
Angane avanne vazhi ollu pakshe athu matram vendayirunnu ??